ജി.ഐ.എസ്സ് യു.പി.എസ്സ് മെഴുവേലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യൗവനം കാത്തുസൂക്ഷിക്കുന്ന മുത്തശ്ശി വിദ്യാലയത്തിൻെറ സമർപ്പണം ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടൂകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാപേർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.
ജി.ഐ.എസ്സ് യു.പി.എസ്സ് മെഴുവേലി | |
---|---|
വിലാസം | |
മെഴുവേലി G. I. S. U. P. S. MEZHUVELI , മെഴുവേലി പി.ഒ. , 689507 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 0468 2286253 |
ഇമെയിൽ | gisupsmezhuveli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37434 (സമേതം) |
യുഡൈസ് കോഡ് | 32120200102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്മെഴുവേലി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 23 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത പി. |
പി.ടി.എ. പ്രസിഡണ്ട് | ഷാജി പി ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപാ ഷാജൻ |
അവസാനം തിരുത്തിയത് | |
08-10-2024 | 37434 |
ചരിത്രം
ഭാഷാ സംഗമ ഭൂമിയായ പത്തനംതിട്ട ജില്ലയിൽ മെഴുവേലി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണ് ജി.ഐ.സ് യു.പി.എസ്. മെഴുവേലി. 1936 കാലഘട്ടത്തിൽ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു ഇത് . പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കുന്നതു . ഈ വിദ്യാലയം വളരെ പുരാതനമായ ഒരു വിദ്യാഭ്യാസസ്ഥാപനമാണ് .മെഴുവേലി പഞ്ചായത്തിലെ വടക്കുഭാഗത്തായി പത്തനംതിട്ട ചെങ്ങന്നൂർ റോഡിനു സമീപം പഞ്ചായത്തിൽനിന്നും ഏകദേശം 3 കി .മി ദൂരത്തായി ഈതു സ്ഥിതിചെയുന്നു . ഗ്രാമവാസിയുട ശ്രമഭലമായി ശ്രി ഇ കെ കുഞ്ഞുരാമൻ Ex. MLA യുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ വിദ്യാലത്തിൽ 5-7വരെ ക്ലാസുകൾ ഉണ്ട് ഈ സ്ഥാപനത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു തെക്കേമുത്തേരിൽ ചെറിയാൻ സ്കറിയ കത്തനാർ ''ഗ്രാമോദ്ധാരണ ഐക്യസംഘം'' എന്ന പേര് ഈ സ്കൂളിന് നല്കിയിരിക്കുന്നതു ഗ്രാമത്തിന്റെ ഉദാരണത്തിനു വേണ്ടി രൂപം കൊണ്ടത് എന്ന അർത്ഥത്തിലാണ്. പ്രകൃതിരമണീയമായ മെഴുവേലി പഞ്ചായത്തിലെ , വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി നിലകൊള്ളുന്ന ഈ സരസ്വതീക്ഷേത്രം ഒരു പ്രദേശം മുഴുവനും അറിവിന്റെ തിരി തെളിച്ച് മുന്നേറുന്നു.ഇന്ന് ആറന്മുള ഉപജില്ലയിലെ ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി മാനേജ്മെന്റ് , P.T.A, എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ ഈ വിദ്യാലയം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാർത്ഥികൾക്കായി സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , വിശാലമായ കളിസ്ഥലം മുതലായ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
മികവുകൾ
എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടു കൂടി ഹിന്ദി പതിപ്പ് നിർമ്മിച്ചു. എല്ലാ ക്ലാസിലും വായന മൂലകൾ സജ്ജമാക്കി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ക്ലാസുകളും വിവിധ പരിപാടികളും സംഘടിപ്പിച്ചു.അഞ്ചാം ക്ലാസിലെ അഭിനന്ദ് മഹേഷ് LSS കരസ്ഥമാക്കി.
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവൃത്തിപരിചയപരിശീലനം
- മികച്ച കായീകപരിശീലനം
- വിദ്യാരംഗം കലാസാഹിത്യ വേദി
- കൈയ്യെഴുത്ത് മാസിക
- ഹെൽത്ത് ക്ലബ്
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- എക്കോ ക്ലബ്
- പഠന യാത്ര
- പതിപ്പുകൾ
- ഹിന്ദി ക്ലബ്ബ്
ഭാഷാവിഷയടിസ്ഥാന അസംബ്ലി
എല്ലാ ദിവസവും സ്കൂളിൽ വിവിധ ഭാഷയിൽ അസംബ്ലി നടത്തിവരുന്നു.തിങ്കളാഴ്ച മലയാളത്തിലും ചൊവ്വാഴ്ച സംസ്കൃതത്തിലും ബുധനാഴ്ച ഇംഗ്ലീഷിലും വ്യാഴാഴ്ച ഹിന്ദിയിലും വെള്ളിയാഴ്ച മലയാളത്തിലും അസംബ്ലി നടത്തി വരുന്നു.
മികവുകൾ
സയൻസ് ഫെസ്റ്റ്
സുരീലി ഹിന്ദി ഉത്സവ്
സബ്ജില്ലാ ഗണിതശാസ്ത്ര ക്വിസ് ഒന്നാംസ്ഥാനം
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
പ്രധാന അദ്ധ്യാപിക സുനിത പി
അദ്ധ്യാപകർ സിംജ മോഹൻ സ്വാതി കെ സൗമ്യ പി കാർത്തിക് കെ കെ
പൂർവ അധ്യാപകർ
ക്രമ നമ്പർ | പേര് | കാലാവധി |
---|---|---|
1 | വി രതനകുമാരി | 1975-2008 |
2 | സഞ്ജീവ് കെ | 2017 |
3 | ഷൈലാ പി രാജ് | 1984-2018 |
4 | വി കെ സുകുമാരൻ | 1978-1992 |
5 | ഏലിയാമ്മതരിയെൻ | 1975-2003 |
6 | പി കെ പുരുഷൻ | |
7 | മാധവൻ | |
8 | എ കെ കമലമ്മ | 1956-1992 |
9 | ജിനരാജപണിക്കർ | 1957-1989 |
10 | ടി വി പൊടിയമ്മ | 1957-1987 |
11 | കൃഷ്ണപിള്ളയ് കെ ർ | 1976 |
12 | ജെസ്സി പി ജോൺ | 2005-2023 |
ദിനാചരണങ്ങൾ
ഹിന്ദി ദിനാചരണം
ഹിന്ദി പതിപ്പ് പ്രകാശനം
സുരീലി ഹിന്ദി ഉത്സവ്
Sureeli hindi1 37434.jpegസുരീലി ഹിന്ദി ഉത്സവ്
പഠനോത്സവം ജി.ഐ.എസ്.യു.പി.എസ് മെഴുവേലി
ക്ലബുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് ക്ലബ്
- ഹിന്ദി ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
സ്കൂൾ ഫോട്ടോകൾ
WhatsApp Image 2020-11-23 at 9.04.36 PM.jpg