ജി.എം.എൽ..പി.എസ് ചേറൂർ
ജി.എം.എൽ..പി.എസ് ചേറൂർ | |
---|---|
വിലാസം | |
വേങ്ങര ചേറൂർ പി.ഒ, , മലപ്പുറം 676304 , മലപ്പുറം ജില്ല | |
സ്ഥാപിതം | 06 - 06 - 1947 |
വിവരങ്ങൾ | |
ഫോൺ | 9446239830 |
ഇമെയിൽ | gmlpscherur@gmail.com |
വെബ്‍സൈറ്റ് | സ്കൂൾ ബ്ലോഗ് http://gmlpscherur.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19802 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജമ്മ ഇമ്മനുവൽ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കു വേദിയായ ചേറൂറിൽ 1947 ജൂൺ 6നാണ് ജി. എം . എൽ. പി. സ്കൂൾ ആരംഭിച്ചത്. അക്കാലത്ത് 'ബോരഡ് സകൂൾ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.തുടര്ന്ന് 1957-ലാണ് നിലവിലുള്ള പേര് സ്വീകരിച്ചത്. കണ്ണമംഗലം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് ചേറൂര് ജി.എം.എൽ.പി.സ്കൂൾ. കണ്ണേത്ത് അഹമ്മദ് കുട്ടി നിർമിച്ച് വാടകയ്ക്കു നൽകിയ കെട്ടിടത്തിലാണ് ഇന്നും ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. മുന്നൂറോളം കുട്ടികളുള്ള ഈ വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി മദ്രസാ കെട്ടിടം സ്കൂളിനായി മദ്രസാ കമ്മിറ്റി വിട്ടു തന്നിട്ടുണ്ട്. ഭൗതീക സൗകര്യങ്ങളുടെ കാര്യത്തിൽ ഈ വിദ്യാലയം പരിമിതികൾ കൊണ്ടു പ്രയാസപ്പെടുമ്പോൾ അവ പ്രവർത്തന നൈരന്തരത്തിന് വഴിമുടക്കിയാവാതെ നോക്കുന്നത് ഇവിടുത്തെ അധ്യാപകരും രക്ഷിതാക്കളുമാണ്.മത്സരപരീക്ഷകളിലും കലാകായിക ശാസ്ത്രമേളകളിലും വേങ്ങര ഉപജില്ലയിൽ മുൻപന്തിയിലാണ് ഈ വിദ്യാലയം.ഇവിടെ വർഷങ്ങൾക്കു മുൻപ് ആരംഭിച്ച "കാരുണ്യ കിരണം" പദ്ധതി വിദ്യാലയ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തിക്കഴിഞ്ഞു.കുട്ടികൾ കൊൺടുവരുന്ന നാണയത്തുട്ടുകൾ ശേഖരിച്ച് പാവപ്പെട്ട കുട്ടികൾക്ക് യൂണീഫോം, പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്യുകയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
അധ്യാപകർ
പ്രധാന അധ്യാപിക | ||
---|---|---|
|
|
സ്റ്റാഫ് ഫോട്ടോ ഗാലറി |
ഭൗതിക സൗകര്യങ്ങൾ
പഠന മികവുകൾ
- മലയാളം മികവുകൾ
- അറബി മികവുകൾ
- ഇംഗ്ലീഷ് മികവുകൾ
- പരിസരപഠനം മികവുകൾ
- ഗണിതശാസ്ത്രം മികവുകൾ
- പ്രവൃത്തിപരിചയം മികവുകൾ
- കലാകായികം മികവുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
ഫോട്ടോഗാലറി
വഴികാട്ടി
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.