ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
44029-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44029
യൂണിറ്റ് നമ്പർLK/2018/44029
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിര‌ുവനന്തപ‌ുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ലീഡർസിദ്ധാർത്ഥ് വി എസ്
ഡെപ്യൂട്ടി ലീഡർഹർഷ നായർ റ്റി എച്ച്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റോളിൻ പെട്രീഷ്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സന്ധ്യ
അവസാനം തിരുത്തിയത്
09-07-202444029

പൊത‌ുവിവരങ്ങൾ

2024 ജ‌ൂൺ 15 ശനിയാഴ്‌ച 2024-27 ബാച്ചിന്റെ സെലക്ഷൻ ടെസ്റ്റ് നടത്തുകയ‌ുണ്ടായി. 113 ക‌ുട്ടികൾ അംഗത്വത്തിന‌ുള്ള അപേക്ഷ സമർപ്പിച്ചുവെങ്കില‌ും 107 ക‌ുട്ടികളാണ് അഭിര‌ുചി പരീക്ഷയിൽ പങ്കെട‌ുത്തത്. അതിൽ 100 ക‍ുട്ടികൾ അഭിര‌ുചി പരീക്ഷയിൽ വിജയം കൈവരിച്ച‌ു. 40 ക‌ുട്ടികൾ അടങ്ങ‌ുന്ന ഒര‌ു ബാച്ച് അന‌ുവദിച്ച് കിട്ടുകയ‌ും ചെയ്‌ത‌ു.

ആദ്യയോഗം

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ആദ്യയോഗം 09/07/2024 ബ‌ുധനാഴ്ച കമ്പ്യ‍ൂട്ടർ ലാബിൽ വച്ച് നടന്ന‌ു. യോഗത്തിൽ വച്ച് ലിറ്റിൽ കൈറ്റ്സ് ക്സാസ്സിനെ ക‌ുറിച്ച‌ും, ക്യാമ്പ‌ുകളെ ക‌ുറിച്ച‌ും 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ക‌ുട്ടികളെ പറഞ്ഞ് ബോധ്യപ്പെട‌ുത്തി. ത‌ുടന്ന് ലീഡറിനേയ‌ും, ഡെപ്യ‌ൂട്ടി ലീഡറിനേയ‌ും തെരഞ്ഞെട‌ുത്ത‌ു. ലീഡറാകാനായി 5 ക‌ുട്ടികൾ മ‌ുന്നോട്ട് വന്ന‌ു. വോട്ട് ഇട്ട് ലീഡറിനെ തെരഞ്ഞെട‌ുക്കാൻ തീര‌ുമാനിക്ക‌ുകയ‌ും, ഏറ്റവ‌ും ക‌ൂട‌ുതൽ വോട്ട് നേടിയെട‌ുത്ത 8 ബി ക്ലാസ്സിലെ സിദ്ധാർത്ഥ് വി എസ്സിനെ ലീഡറായി തെരഞ്ഞെട‌ുക്ക‌ുകയ‌ും ചെയ്‌ത‌ു. ഡെപ്യ‌ൂട്ടി ലീഡറായി 8 ജി ക്ലാസ്സിലെ ഹർഷ നായർ എന്ന ക‌ുട്ടിയേയ‍ും തെരഞ്ഞെട‌ുത്ത‌ു.