ജി.എൽ.പി.എസ് വാളംതോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് വാളംതോട് | |
---|---|
വിലാസം | |
വാളന്തോട് ജി.ടി.എൽ.പി.സ്കൂൾ വാളന്തോട് , കക്കാടംപൊയിൽ പി.ഒ. , 673604 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 0495 2278060 |
ഇമെയിൽ | gtlpsvalanthode@gmail.com |
വെബ്സൈറ്റ് | gtlpsvalanthode.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 48446 (സമേതം) |
യുഡൈസ് കോഡ് | 32050402504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചാലിയാർ, |
വാർഡ് | 01 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രേമരാജൻ.കെ. ആർ |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് സി |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത കൃഷ്ണൻ |
അവസാനം തിരുത്തിയത് | |
27-03-2024 | Irshadckt |
മലപ്പുറം ജില്ലയിൽ,വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ,നിലമ്പൂർ ഉപജില്ലയിൽ നിലമ്പൂരു നിന്നും 26 കിലോ മീറ്റർ അകലെ ചാലിയാർ പഞ്ചായത്തിൽ മലപ്പുറം-കോഴിക്കോട് ജില്ലാ അതിർത്തിയിൽ മലയോര പ്രദേശമായ കക്കാടംപൊയിലിന്റെ ഭാഗമായ വാളംതോട്ടിൽ സ്ഥിതി ചെയ്യുന്ന ട്രൈബൽ വിദ്യാലയമാണ് വാളംതോട് ജി.ടി.എൽ.പി.എസ്.
ചരിത്രം
മലപ്പുറം ജില്ലയിൽ ചാലിയാർ ഗ്രാമപഞ്ചായത്തിലെ മലയോര പ്രദേശമായ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ട്രൈബൽ വിദ്യാലയമാണ് വാളംതോട് ജി.ടി.എൽ.പി.എസ്. 1982 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മലങ്കാറ്റിനോടും ,പേമാരിയോടും മല്ലിട്ടു കൊണ്ട് ജീവിതം കരു പിടിപ്പിക്കാനെത്തിയ ഇവിടുത്തെ കുടിയേറ്റ കർഷക ജനവിഭാഗങ്ങളുടെയും ഗോത്ര ജന വിഭാഗങ്ങളുടെയും കൂട്ടായ ശ്രമ ഫലമായാണ് ഈ വിദ്യാലയം പിറന്നു വീണത്.പരേതരായ തൊഴുത്തുങ്കൽ ജോസഫ്,കിഴക്കരക്കാട്ട് വർക്കി, തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള ജനകീയ കമ്മറ്റിക്കായി വയലായി രാമചന്ദ്രൻ, കള്ളിപ്പാറ കേലൻ എന്നിവർ വിലക്ക് വിട്ടു നൽകിയ ഒന്നരയേക്കർ സ്ഥലത്താണ് വിദ്യാലയം ആരംഭിച്ചത്.കാട്ടുപുല്ലിന്റെ മേൽക്കൂരയും കാട്ടു തടികളുടെ ചട്ടക്കൂടുമായി അതിസശോചനീയവസ്ഥയിലായിരുന്നു ആരംഭ കാലം.യാത്രാ ദുരിതവും അധ്യാപകരുടെ ലഭ്യതക്കുറവും ഈ വിദ്യാലയത്തെ വേട്ടയാടിക്കൊണ്ടിരുന്നു. പിന്നീട് കരിക്കല്ലിൽ പണിത രണ്ടു മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടം ലഭ്യമായി.ആസ്ബറ്റോസ് ഷീറ്റിട്ട രണ്ടു മുറികളുള്ള കെട്ടിടവും പിന്നീട് നിർമ്മിച്ചു.
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ ടൈൽസ് പാകിയത് - 4
- ഇന്റർലോക്ക് പാകിയതും മേൽക്കൂരയോടു കൂടിയ മുറ്റം
- വാട്ടർ ഫിൽറ്റർ -1
- ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ -4
- പ്രിന്റർ -1
- ഇൻവെർട്ടർ സൗകര്യം
- ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വൈഫൈ സൗകര്യം
- ആൺകുട്ടികളുടെ യൂറിനൽസ് -4
- പെൺകുട്ടികളുടെ യൂറിനൽസ് - 6
- ആൺകുട്ടികളുടെ ശൗചാലയങ്ങൾ -1
- പെൺകുട്ടികളുടെ ശൗചാലയങ്ങൾ -2
- CWSN ശൗചാലയം -1
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജിംന അബ്രാഹം
ദേശീയ വോളിബോൾ താരമായ ജിംന അബ്രാഹം ഇന്ത്യയ്ക്കു വേണ്ടി വിവിധ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചു.
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും നിലമ്പൂർ സ്റ്റാന്റിൽ എത്തി കക്കാടം പൊയിൽ റോഡ് വഴി ബസ്സ് / ഓട്ടോ മാർഗം എത്താം. (26 കിലോമീറ്റർ)
- കോഴിക്കോട് വഴിക്കടവ് നാഷണൽ ഹൈവെയിൽ നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും 26 കിലോമീറ്റർ
{{#multimaps:11.341382,76.110771|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48446
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ