ചാലാട് വെസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചാലാട് വെസ്റ്റ് എൽ പി സ്കൂൾ
വിലാസം
ചാലാട്

ചാലാട് പി.ഒ.
,
670014
,
കണ്ണൂർ ജില്ല
സ്ഥാപിതം1881
വിവരങ്ങൾ
ഫോൺ0479 2767444
ഇമെയിൽschool13630@gmail.com
കോഡുകൾ
സ്കൂൾ കോഡ്13630 (സമേതം)
യുഡൈസ് കോഡ്32021300406
വിക്കിഡാറ്റQ64458820
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്55
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത സി പി
പി.ടി.എ. പ്രസിഡണ്ട്ദീപേഷ്. യു
എം.പി.ടി.എ. പ്രസിഡണ്ട്ഹർഷിദ കെ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ചാലാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് ചാലാട് വെസ്റ്റ് എൽ പി സ്കൂൾ

ചരിത്രം

സ്കൂൾ ആരംഭിച്ചത് 1881ലാ​ണ്.പഞ്ഞിക്കയിൽ സ്കുൾ എന്നറിയപ്പെടുന്നു.സ്വാതന്ത്ര്യസമര സേനാനികളും ചരിത്ര പുരുഷൻമാരും അന്ത്യവിശ്രമം കൊളളുന്ന ചരിത്ര പ്രസിദ്ധമായ കണ്ണൂർ പയ്യാമ്പലം കടപ്പുറത്തിന് ഒരു കിലോമീറ്ററിനുളളിലാണ് ചാലാട് വെസ്റ്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്..............കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്ക്കൂൾ തുടങ്ങിയ കാലത്ത് രണ്ട് ഹാളുകൾ ഓലയും 

പുല്ലും കൊണ്ട് നിർമ്മിക്കപ്പെട്ടതായിരുന്നു.തുടർന്ന് ഗ്രാമവാസികളുടെ

സഹായത്തോട് കൂടി ഓടിന്റെ മേൽക്കൂര നിർമ്മിച്ചു.തറ സിമെന്റ് പാകി.

ഈ അടുത്ത കാലത്തായി രണ്ട് ഹാളുകളും ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്.സ്‌കൂളിനോട് ചേർന്നുള്ള മുറ്റം ഇന്റർലോക്കും എട്ട്

വർഷം മുൻപ് കമ്പ്യൂട്ടർ മുറിയും നിർമ്മിച്ചു. വൈദ്യുതീകരണത്തിന് ട്യൂബ് ,

ഫാൻ എന്നിവ എല്ലാ ക്ലാസ് മുറികളിലും സജ്ജമാക്കിയിട്ടുണ്ട്.പുതിയ  ടോയ്‌ലറ്റ്‌

ബ്ലോക്ക് നിർമ്മിച്ചിട്ടുണ്ട്.പഴയ അടുപ്പിൽ നിന്ന് ഗ്യാസ് അടുപ്പിലേക്കും മാറിയിട്ടുണ്ട്.

രണ്ട് ബിൽഡിങ്ങും ബന്ധിപ്പിച്ച് കൊണ്ട് ഒരു പാത്തി നിർമ്മിച്ചിട്ടുണ്ട്.

കുടി വെള്ളത്തിനായി വാട്ടർ അതോറിറ്റിയുടെ കണക്ഷൻ ലഭ്യമാണ്.

ആയിരത്തിലധികം പുസ്തകമുള്ള ലൈബ്രറി സ്‌കൂളിൽ ഉണ്ട്.

പഠനത്തിന് ആവശ്യമായ ചുമർ ചിത്രങ്ങൾ സ്‌കൂളിൽ ഉണ്ട്.

ചുമർ ചിത്ര രചന നടത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‌കൂൾ  കലോത്സവങ്ങളിൽ പ്രാദേശിക കൂട്ടായ്മകൾ നടത്തുന്ന പരിപാടികളിലും സ്‌കൂളിലെ വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്. വിവിധ ദിനാചരണങ്ങൾ വ്യത്യസ്ത ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്താറുണ്ട്. വ്യത്യസ്ത മേഖലയിലെ പ്രശസ്തരായവരെ സ്‌കൂളിൽ കൊണ്ട് വരാറുണ്ട്. പ്രാദേശിക തലത്തിൽ പ്രശസ്തരായ വ്യക്തികളെ സ്ക്കൂളിലെ കുട്ടികൾക്ക് അവരുടെ അനുഭവങ്ങൾ പകർന്നു നൽകിയിട്ടുണ്ട്.

മാനേജ്‌മെന്റ്

സിംഗിൾ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.

ഇപ്പോഴത്തെ മാനേജർ കെ പത്മജ ആണ്.

മുൻസാരഥികൾ

പ്രധാനാദ്ധ്യാപകർ റിട്ടയർമെന്റ് തീയ്യതി
ഫ്ലോസി പോൾ    1985
കെ ലക്ഷ്മണൻ 1994
എം രാജൻ 2014
സുരേന്ദ്രൻ മാസ്റ്റർ 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൊക്കേൻ  പപ്പു  -   ഫുട്ബോൾ പ്ലേയർ

നിർമ്മൽ   - ഡോക്ടർ

വഴികാട്ടി

Map