എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ കുറുംകുട്ടി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1904 ൽ സ്ഥാപിതമായി.
എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി | |
---|---|
വിലാസം | |
എസ്.എ.എൽ.പി സ്കൂൾ കുറുംകുട്ടി , പാറശ്ശാല പി.ഒ. , 695502 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1904 |
വിവരങ്ങൾ | |
ഫോൺ | 0471 2205877 |
ഇമെയിൽ | salpskurumkutty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44526 (സമേതം) |
യുഡൈസ് കോഡ് | 32140900304 |
വിക്കിഡാറ്റ | Q64035351 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്പാറശ്ശാല |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 136 |
പെൺകുട്ടികൾ | 120 |
ആകെ വിദ്യാർത്ഥികൾ | 256 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. ഗീതകുമാരി ആർ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. വിനു എൽ.എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സുജ കുമാരി |
അവസാനം തിരുത്തിയത് | |
15-03-2024 | 44526 |
ചരിത്രം
1904 - ൽ സാൽവേഷൻ ആർമി മിഷണറിമാരാൽ ആരംഭിച്ച ഈ വിദ്യാലയം പാറശ്ശാല കുറുംകുട്ടി പ്രദേശത്തെ ആദ്യ വിദ്യാലയമാണ്. അനേകായിരമാൾക്കാർ അറിവിന്റെ ആദ്യക്ഷരം അറിഞ്ഞത് ഈ വിദ്യാലയമുത്തശ്ശിയിൽ നിന്നുമാണ്. സാമൂഹ്യപ്രവർത്തകർ, പൂർവ്വവിദ്യാർഥികൾ, രാഷ്ട്രീയ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ സഹായ സഹകരണത്താൽ കഴിഞ്ഞ 120 വർഷമായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു. അധ്യാപന രംഗത്തും, ആതുര സേവനരംഗത്തും, നിയമരംഗത്തും, രാഷ്ട്രീയ സാമൂഹ്യ മേഖലകളിലും ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ പ്രവർത്തിക്കുന്നു. പഠനത്തോടൊപ്പം കലാകായിക രംഗത്തും വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകരൃങ്ങൾ
50 സെന്റ് സ്ഥലത്തിൽ രണ്ട് ബഹുനില കെട്ടിടങ്ങളിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സ്കൂൾ. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ കുട്ടികൾക്കായി 13 ക്ലാസ്സ്മുറികൾ, ലൈബ്രറി , ലാബ് , സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയുണ്ട്. ഇതിനു പുറമെ അടുക്കള, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിൽ ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും ഓരോ ക്ലാസ്സിനും ക്ലാസ്സ് ലൈബ്രറിയും ഉണ്ട്. സുസജ്ജമായ ലാബ് കുട്ടികളുടെ പഠനത്തെ ഏറെ സഹായിക്കുന്നു. അസംബ്ലി ഗ്രൗണ്ടിനോട് ചേർന്ന് ഒരു ജൈവ വൈവിദ്ധ്യ തോട്ടവും, കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
5 ലാപ്ടോപ് , 2 പ്രൊജക്ടർ , യാത്രാ സൗകര്യത്തിനായി 2 വാഹനങ്ങൾ എന്നിവ ഈ വിദ്യാലയത്തിനുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വായനാ വാരാഘോഷം
- ക്ലാസ്സ് തല / സ്കൂൾ മാഗസിനുകൾ നിർമ്മാണം
- കലാപരിശീലനങ്ങൾ
- പ്രകൃതി പഠന ക്യാമ്പുകൾ
മാനേജ്മെന്റ്
സാൽവേഷൻ ആർമി സഭയുടെ കേരള ഘടകം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം നടക്കുന്നത്. നിലവിൽ കേണൽ. ജോൺ പോളിമെട്രാ ആണ് സ്കൂൾ മാനേജർ. മേജർ. ആർ . ക്രിസ്തുരാജ് നിലവിൽ ലോക്കൽ മാനേജരായി പ്രവർത്തിക്കുന്നു. കാലാകാലങ്ങളിൽ നിയമിതരാകുന്ന മാനേജറുമാർ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ. പത്രോസ് | |
2 | ശ്രീ. ബാലകൃഷ്ണൻ നായർ | |
3 | ശ്രീ. ദാസ് | 1987 - 1989 |
4 | ശ്രീമതി. സാവിത്രിയമ്മ | 1989 - 1990 |
5 | ശ്രീമതി. ശാരദാമ്മ | 1990 - 1994 |
6 | ശ്രീമതി. സുശീലാമ്മ | 1994 - 1995 |
7 | ശ്രീമതി. ഫ്ലോറൻസ് | 1995 - 1997 |
8 | ശ്രീമതി. രാജമ്മ | 1997 - 2002 |
9 | ശ്രീമതി. ജെ.എ പ്രസന്ന | 2002 - 2019 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
ഗാന്ധിദർശൻ ക്ലബ്
വഴികാട്ടി
{{#multimaps: 8.35043,77.14815 | width=500px | zoom=12 }} പാറശ്ശാല ജംഗ്ഷനിൽ നിന്നും ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന കുറുംകുട്ടിയിലേക്ക് 1.1 കിലോമീറ്റർ ദൂരവും, നെയ്യാറ്റിൻക്കരയിൽ നിന്ന് 9.7 കിലോമീറ്റർ ദൂരവും, തിരുവനന്തപുരത്ത് നിന്ന് 33.5 കിലോമീറ്റർ ദൂരവും ഉണ്ട്.