ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്/2020-23
ലഘു വിവരണം 2022-25
44033-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44033 |
യൂണിറ്റ് നമ്പർ | LK/2018/44033 |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ലീഡർ | ജ്യോതിഷ് ഉദയ് |
ഡെപ്യൂട്ടി ലീഡർ | ശ്രീദേവ് എം എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീദേവി എസ് എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിനിത ബി എസ് |
അവസാനം തിരുത്തിയത് | |
23-03-2024 | 44033 |
2020-23 ബാച്ചിൽ 30 കുട്ടികളാണ് ഉള്ളത്. കുട്ടികൾക്ക് വിവിധങ്ങളായ പ്രവർത്തനങ്ങൾ നൽകി വരുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.
YIP
ഇന്നൊവേറ്റീവ് ആശയങ്ങളുടെ രൂപീകരണത്തെകുറിച്ചുള്ള ക്ലാസ് തുടർന്നു.കണ്ടുപിടുത്തങ്ങളും ഇന്നൊവേഷനും എന്താണെന്ന് മൊഡ്യൂളിലൂടെ ടീച്ചർ പകർന്നുനൽകി.
നോട്ടീസുകൾ തയ്യാറാക്കൽ
വിവിധ ക്ലബുകൾക്കും സ്കൂളിന്റെ മറ്റാവശ്യങ്ങൾക്കുമുള്ള നോട്ടീസുകൾ തയ്യാറാക്കി നൽകിവരുന്നു.
മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം
ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്
അനിമേഷൻ ക്ലാസ്
കൊറോണ ബാധയെ തുടർന്ന് സ്കൂളുകൾ അടച്ചതിനാൽ വിക്ടേഴ്സ് ചാനലിലൂടെ ക്ലാസുകൾ കണ്ട മൂന്നാം ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ക്ലാസ് ഡിസംബർ മാസം 29-ാം തീയതി ആരംഭിച്ചു. ആദ്യ ക്ലാസുകൾ അനിമേഷൻ സിനിമ നിർമ്മാണത്തിന്റെ ബാലപാഠങ്ങൾ ആയിരുന്നു.
മലയാളം കമ്പ്യൂട്ടിങ്
മലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കിടന്നു
സ്ക്രാച്ച് പ്രോഗ്രാം
സ്ക്രാച്ച് പ്രോഗ്രാമിങ്ങിലൂടെ പ്രോഗ്രാമിങ്ങിന്റെ അടിസ്ഥാനം സ്വായത്തമാക്കി. തുടർന്ന് പുതിയ പ്രോഗ്രാം ചെയ്യാൻ ആരംഭിച്ചു .