ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2020-23

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
43072-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43072
യൂണിറ്റ് നമ്പർLK/2018/43072
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർപാർവ്വതി എ ആർ
ഡെപ്യൂട്ടി ലീഡർആര്യ എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രേഖ ആർ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുനന്ദിനി ബി റ്റി
അവസാനം തിരുത്തിയത്
18-03-202443072


'ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2020-'21'

ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ് നടത്തുകയുണ്ടായി.മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താത്പര്യത്തോടെ ചെയ്തു പൂർത്തിയാക്കി.

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പുക്കളം - 2019

 
ഓണാഘോഷ പരിപാടിയോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് നടത്തിയ ഡിജിറ്റൽ പൂക്കളമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ പൂക്കളം .
 
ഓണാഘോഷ പരിപാടിയോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് നടത്തിയ ഡിജിറ്റൽ പൂക്കളമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പൂക്കളം .
 
ഓണാഘോഷ പരിപാടിയോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് നടത്തിയ ഡിജിറ്റൽ പൂക്കളമത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ പൂക്കളം .

2022 - 23 പ്രവർത്തനങ്ങൾ

30/7/2022 ശനിയാഴ്ച 9.30 മുതൽ 3.30 വരെ സീനിയർ ലിറ്റിൽ കൈറ്റ്സ് ആയ കുമാരി കീർത്തന, കുമാരി ശ്രുതി എന്നിവരുടെ നേതൃത്വത്തിൽ ഡി എസ് എൽ ആർ ക്യാമറയുടെ ഒരു ഏകദിന പരിശീലനം കുട്ടികൾക്ക് നൽകുകയുണ്ടായി.ക്യാമറ പരിശീലനം കുട്ടികൾക്ക് നല്ലൊരു അനുഭവം ആയിരുന്നു.

മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ വഴി അമ്മമാർക്ക് സൈബർസുരക്ഷാ പരിശീലനം നൽകി. അമ്മ അറിയാൻ എന്നായിരുന്നു ഈ പരിപാടിയുടെ പേര് . കുട്ടികൾ ആയിരുന്നു പരിശീലകർ. സ്കൂളിലെ അമ്മമാർക്കും കൂടാതെ സ്കൂളിന് പുറത്ത് കുടുംബന്നൂർ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകി.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും കുട്ടികൾ അനിമേഷൻ വീഡിയോ നിർമ്മിച്ചു.