എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ
എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ | |
---|---|
വിലാസം | |
തെക്കുമ്മുറി തെക്കുമുറീ പി.ഒ, , മലപ്പുറം 676105. , മലപ്പുറം ജില്ല | |
സ്ഥാപിതം | 05 - 06 - 1986 |
വിവരങ്ങൾ | |
ഫോൺ | 04942421046 |
ഇമെയിൽ | nssemhstirur@gmail.com ,nssemhstirur@yahoo.com |
വെബ്‍സൈറ്റ് | തയ്യാറായി വരുന്നു. |
കോഡുകൾ | |
സ്കൂൾ കോഡ് | 19017 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Mr.എസ്.ത്യാഗരാജൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ഭാഷാ പിതാവ് തുഞ്ചത്താചാര്യന്റെ നാടായ തിരൂർ നഗരത്തിൽ നിന്നും 3 കി. മീ. അകലെ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രശസ്തമായ അൺ ഏയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്ന്. പോലീസ് ലൈനിനു സമീപം തെക്കുമ്മുറിയിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1986 ജൂണിൽ കിന്റർ ഗാർഡൻ ക്ലാസ്സുകൾ (LKG,UKG) ആരംഭിച്ച്, ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ മാധവൻ നായരുടെ നേതൃത്വത്തിൽ, ശ്രീ.ചെറുകര വേലായുധൻ നായരുടെ വീട്ടിലാണ് വിദ്യാലയം ആരംഭീച്ചത്. ഇന്ന് ആയീരത്തോളം കുട്ടീകൾ ഇവീടെ പഠനം നടത്തുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. ഹൈസ്കൂളിനും യു.പീ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാര്ട്ട് റൂം സൗകര്യം ഉണ്ട്. ഒരു സയൻസ് ലാബുണ്ട്.2000ത്തോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
തിരൂർ എൻ.എസ്.എസ് താലൂക്ക് കരയോഗം യൂണിയൻ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ. മാധവൻ നായരുടെ ദേഹ വിയോഗത്തെ തുടർന്ന് ശ്രീ .എ. നാരായണൻ നായർ പ്രസിഡന്റായും (മാനേജർ), ശ്രീ.വേണുഗോപാലൻ നായർ വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ഈ മാനേജ്മെന്റ് കമ്മറ്റിയിൽ 15 അംഗങ്ങളാണുള്ളത്. ശ്രീ. കുഞ്ഞികൃഷ്ണ പിള്ള യൂണിയൻ സെക്രട്ടറി സ്ഥാനത്തുനിന്നും 2016 നവംബർ മാസത്തിൽ വിരമിച്ചു.തുടർന്ന് ശ്രീ. സാബു യൂണിയൻ സെക്രട്ടറി ആയി സേവനമനുഷ്ഠിക്കുന്നു. ഹെഡ് മാസ്റ്റർ ശ്രീ. എസ്.ത്യാഗരാജൻ ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സർവ്വശ്രീ. ഭാനുവിക്രമൻ, വാണികാന്തൻ, അദ്ധ്യാപക അവാർഡ് ജേതാവ് എൻ. ജെ. മത്തായി, വി.രാമചന്ദ്രൻ, കെ.എൻ.മോഹൻകുമാർ എന്നിങ്ങനെ സംപൂജ്യരായ ഗുരുശ്രേഷ്ഠർ വ്യത്യസ്ത കാലഘട്ടങ്ങളിൽ വിദ്യാലത്തെ നയിക്കുകയുണ്ടായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തയ്യാറായിവരുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="10.899053" lon="75.930547" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|