പാലക്കാട് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 26 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് - പാലക്കാട്)
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ ഈ വർഷത്തെ ജില്ലാതല ക്യാമ്പ് ഫെബ്രുവരി 24, 25 തീയതികളിൽ കല്ലടി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. ജില്ലയിലെ 145 യൂണിറ്റുകളിൽ നിന്നും സ്കൂൾതല സബ്‍ജില്ലാതല ക്യാമ്പുകളിൽ പങ്കെടുത്ത് കഴിവ് തെളിയിച്ച 91 പേർക്കാണ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പ്രോഗ്രാമിംഗ് , അനിമേഷൻ എന്നീ രണ്ടു മേഖലകളിൽ വിവിധ സെഷനുകളിലായി ബ്ലെൻഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള അനിമേഷൻ,പൈത്തൺ പ്രോഗ്രാമിങ്, ഐ.ഒ.ടി,റോബോട്ടിക്സ് , ഓഡിനോ തുടങ്ങിയ വിവിധ സംവിധാനങ്ങളിലൂടെ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം നൽകി. ഫെബ്രുവരി 25 ന് വൈകിട്ട് 3 മണി മുതൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ നിർമിച്ച അനിമേഷൻ വീഡിയോകളുടെയും ഐ.ഒ.ടി,റോബോട്ടിക്സ് , ഓഡിനോ ഉപയോഗിച്ച് നിർമിച്ച ഉപകരണങ്ങളുടെ പ്രദർശനവും നടത്തി.

Homeക്യാമ്പ് അംഗങ്ങൾചിത്രശാലഅനുഭവക്കുറിപ്പുകൾ