സെന്റ് ജോസഫ് യു പി എസ് പേരയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ് യു പി എസ് പേരയം | |
---|---|
വിലാസം | |
സെന്റ് ജോസഫ്സ് യു പി എസ്, പേരയം , മീൻമുട്ടി പി.ഒ. , 695562 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0472 2842931 |
ഇമെയിൽ | stjosephsupsperayam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42655 (സമേതം) |
യുഡൈസ് കോഡ് | 32140800507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്ദിയോട് പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 132 |
പെൺകുട്ടികൾ | 138 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അൻസമ്മ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ദിലീപ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിമി അഗസ്റ്റിൻ |
അവസാനം തിരുത്തിയത് | |
04-03-2024 | Abhilashkvp |
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പാലോട് ഉപജില്ലയിലെ ഒരു വിദ്യാലയമാണ്.
ചരിത്രം
1920 പാലുവള്ളിയിൽ കുന്നുംപുറത്ത് പള്ളി ആരംഭിച്ചതോടെ അനൗപചാരിക വിദ്യാഭ്യാസമാരംഭിച്ചു.ഇതിന് നിയമനാംഗീകാരം ഇല്ലാത്തതിനാൽ ശ്രീ ഭാസ്കരപിള്ള സാറിന്റെ നേതൃത്വത്തിൽ 1951 സെപ്റ്റംബർ ഒന്നാം തീയതി ആർ.എസ്.സി.എൽ. പി സ്കൂൾ പാലുവള്ളി എന്ന പേരിൽ സർക്കാർ അംഗീകാരത്തോടെ ഒരു സ്ഥാപനം നിലവിൽ വന്നു. 1960- 65 കാലഘട്ടം ആയപ്പോഴേക്കും 5 കെട്ടിടങ്ങളിലായി എണ്ണൂറിലധികം കുട്ടികൾ ഇവിടെ പഠിക്കാനുണ്ടായിരുന്നു. സർക്കാർ അംഗീകാരം ലഭിച്ചെങ്കിലും 1954 വരെ അധ്യാപകർക്ക് ശമ്പളവും മറ്റ് ചെലവുകളും നൽകിയത് വികാരിയച്ചനുംമാനേജ്മെന്റ് കൂടിയായിരുന്നു. 04 -06-1956 ഈ സ്കൂളിന്റെ തേർഡ് ഫ്ളോറുംപൂർത്തിയായി. ഇപ്പോൾ പ്രഥമഅധ്യാപികയായി സിസ്റ്റർ മേരി കെ.റ്റി ഉൾപ്പെടെ 15 അധ്യാപകർ സേവനമനുഷ്ഠിക്കുന്നു 278 വിദ്യാർഥികളിൽ 141 ആൺകുട്ടികളും 137 പെൺകുട്ടികളും ഉൾപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
കെട്ടുറപ്പുള്ള കെട്ടിടങ്ങളും ക്ലാസ് മുറികളും, കുട്ടികളുടെ കലാ രുചികൾ പ്രകടിപ്പിക്കാൻ ആഡിറ്റോറിയവും, ശാസ്ത്ര അഭിരുചി മെച്ചപ്പെടുത്തുന്നതിനായി സയൻസ് പാർക്കും, ഗണിതം രസകരവും ലളിതവുമാക്കുന്നതിനായി ഗണിത ലാബും, ദിനാചരണങ്ങളും പ്രത്യേക അവസരങ്ങളും കൂടുതൽ മികവുറ്റതാക്കുന്നതിനുള്ള സ്മാർട്ട് ക്ലാസ് റൂമും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള വൃത്തിയുള്ള ശൗചാലയ വും, ആഹാരം പാചകം ചെയ്യാനായി അടച്ചതും വാർത്തതുമായ പാചകപ്പുരയും, കുട്ടികളുടെ കായിക
അഭിരുചി മെച്ചപ്പെടുത്തുന്നതിനായി വിശാലമായ കളിസ്ഥലവും, കുട്ടികളെ സുരക്ഷിതരായി സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്ക് എത്തിക്കുന്നതിനായി സ്കൂൾ ബസ് സൗകര്യവും, സുരക്ഷിതമായ അന്തരീക്ഷവും സ്കൂളിന്റെ പ്രത്യേകതകളാണ്.
* കബ്സ്, ബുൾബുൾ
* സ്കൗട്ട്, ഗൈഡ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
നെയ്യാറ്റിൻകര ലത്തീൻ രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള 32 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് സെന്റ് ജോസഫ് യുപിഎസ് പേരയം. 32 സ്കൂളുകളിൽ 20 എൽപി, 6 യുപി, 4 ഹൈസ്കൂൾ 4 ഹയർസെക്കൻഡറി സ്കൂളുകളും ഉണ്ട്. മാനേജ്മെന്റ് നേതൃത്വത്തിൽ അധ്യാപകർക്കുള്ള ഗൈഡ് ലൈൻ ക്ലാസ്സുകൾ, പഠനയാത്രകൾ, സെമിനാറുകൾ, കലാകായിക മത്സരങ്ങൾ, വാർഷിക അനുമോദനം ചടങ്ങുകൾ എന്നിവ സംഘടിപ്പിച്ചു വരുന്നു. വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കാൻ ആയി ബാലവേദി, കെഎൽസിഎ സംഘടനകളുടെ കീഴിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികളിൽ ഇംഗ്ലീഷ് അഭിരുചി വളർത്താനായി ഇംഗ്ലീഷ് ഫെസ്റ്റ് എന്ന പേരിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
മുൻ സാരഥികൾ
സിസ്റ്റർ ട്രീസ, വിക്ടോറിയ ടീച്ചർ, സി.വി മേരി ടീച്ചർ അങ്ങനെ ഒത്തിരിയേറെ പ്രധാനാദ്ധ്യാപകർ.
മികവുകൾ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.സംസ്കൃത സ്കോളർഷിപ്പ്, അമൃത ഉത്സവ് വിജയികൾ, എൽ എസ് എസ് വിജയികൾ, ദേശഭക്തിഗാനം ഒന്നാം സമ്മാനം, അനുമോദന കാർഡ് തയ്യാറാക്കുന്നതിന് വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് മെഡൽ, പഞ്ചായത്ത് തലത്തിൽ മികച്ച കർഷക വിദ്യാർഥികൾ ഉള്ള അവാർഡുകൾ, സ്കൂൾകലോത്സവത്തിൽ തിളക്കമാർന്ന വിജയം, മാനേജ്മെന്റ് തലത്തിൽ മികച്ച എൽപി,യുപി സ്കൂളിനുള്ളപുരസ്കാരം ബാലവേദി ഇംഗ്ലീഷ് എന്നിവയിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- നെടുമങ്ങാട് താലൂക്കിലെ നന്ദിയോട് ഗ്രാമ പഞ്ചായത്തിലെ പേരയം പാലുവള്ളി പ്രദേശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.71279, 77.00951|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42655
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ