നിടുവാലൂർ യു .പി .സ്കൂൾ ചുഴലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നിടുവാലൂർ യു .പി .സ്കൂൾ ചുഴലി | |
---|---|
വിലാസം | |
നിടുവാലൂർ എ.യു.പി.എസ്, , ചുഴലി പി.ഒ. , 670142 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | niduvalooraups62@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13462 (സമേതം) |
യുഡൈസ് കോഡ് | 32021500504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | എയ്ഡഡ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങളായി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | Rajesh p v |
എം.പി.ടി.എ. പ്രസിഡണ്ട് | Veena |
അവസാനം തിരുത്തിയത് | |
03-12-2023 | Bijuniduvaloor |
ചരിത്രം
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?) |
എന്റെ നാട് | (?) |
നാടോടി വിജ്ഞാനകോശം | (?) |
സ്കൂൾ പത്രം | (?) |
അക്ഷരവൃക്ഷം | (?) |
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങളായി പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട നിടുവാലൂരിൽ സംസ്ഥാനപാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന നിടുവാലൂർ എയു പി സ്കൂൾ 1928ൽ സ്ഥാപിതമായതാണ്.5ാംതരം വരെയുള്ള എൽ പി സ്കൂളായിരുന്നു സ്ഥാപനം 1982ൽ അപ്ഗ്രേഡ് ചെയ്ത് യു പി സ്കൂളാക്കിയത്.സമൂഹത്തിന്റെ നാനാതുറകളിൽ സേവനം അനുഷ്ടിക്കുന്ന പ്രമുഖവ്യക്തിത്വങ്ങൾ ഈവിദ്യാലയത്തിന്റെ സംഭാവനയാണ്.ഇപ്പോൾ ൪൪൨ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇരിക്കൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം സമൂഹത്തിന് വേണ്ടി , സമൂഹം വിദ്യാങ്യാസത്തിന് വേണ്ടി (EDUCATION FOR MASS, MASS FOR EDUCATION )എന്നതാണ് ഈ വിദ്യാലയത്തിന്റെ ആപ്ത വാക്യം.
Read more
ഭൗതികസൗകര്യങ്ങൾ
29 സെന്റ് സ്ഥലത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.സ്‌കൂളിന് 20ലധികം ക്ലാസ് മുറികളും ആവശ്യമായ ലാബും ടോയ്‌ലെറ്റ് സൗകര്യവും ഉണ്ട് .ഇതിൽ 5 ക്ലാസ് മുറികൾ ഹൈടെക്ക് ക്ലാസ് മുറികളാണ്.സ്‌കൂളിന് മുന്നിലായി കളിസ്ഥലവും.ഇന്റർനെറ്റ് സൗകര്യവും സ്ക്കൂളിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം
സയൻസ് ക്ലബ്ബ്
ദേശീയ ഹരിത സേന
കാർഷിക ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഭാഷാ ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
യുറീക്ക
ഇക്കോ ക്ലാസ്
കായിക ക്ലബ്ബ്
സ്കൗട്ട് ആൻഡ് ഗൈഡ്‌സ്
സൂപ്പർകിഡ് പ്രോഗ്രാം
മാനേജ്‌മെന്റ്
കാർത്യായനി സ്മാരക എഡുക്കേഷണൽ ട്രസ്റ്റ് ആണ് ഇപ്പോൾ സ്കൂൾ നോക്കി നടത്തുന്നത്. പി ചന്ദ്രശേഖരനാണ് ട്രസ്റ്റി- മാനേജർ
എം കൃഷ്ണ വേണി, എം വേണുഗോപാൽ എം ബിജു എന്നിവർ അംഗങ്ങളാണ്
മുൻസാരഥികൾ
കെ എം ജാനകിയമ്മ, എം കാർത്യായനി
സ്കൂൾ ചിത്രങ്ങൾ
നിടുവാലൂർ എ യു പി സ്കൂളിൽ കൊയ്ത്തുത്സവം
നിടുവാലൂർ : നിടുവാലൂർ എ യു പി സ്കൂളിൽ തുടർച്ചയയി 14ആം വർഷവും നെൽകൃഷി കൊയ്ത്തുത്സവം നടന്നു. കുട്ടികളിൽ കാർഷികവൃത്തിയോടുള്ള മനോഭാവം വളർത്തുക നെൽകൃഷിയുടെ വ്യത്യസ്ത ഘട്ടങ്ങളെപറ്റിയുള്ള അവബോധം സൃഷ്ടിക്കുക തുടങ്ങിയവയാണ് വർഷങ്ങളായി തുടരുന്ന ആഗ്രോഫ്രണ്ട്‌ലി സ്കൂൾ പദ്ധതിയുടെ ലക്ഷ്യങ്ങൾ. വിത്തിടൽ, ഞാറു നടൽ, കളപറിക്കൽ, വിളവെടുക്കൽ തുടങ്ങി നെൽകൃഷിയുടെ എല്ലാ ഘട്ടങ്ങൾക്കും കുട്ടികൾ തന്നെയാണ് നേതൃത്വം നൽകുന്നത്. കൊയ്ത്തുത്സവം പി ടി എ പ്രസിഡന്റ് ശ്രീ. ഷൈലേഷ് ബാബു വിന്റെ സാന്നിധ്യത്തിൽ ചെങ്ങളായി കൃഷിഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫർ ശ്രീ.രാഗേഷ് പി പി ഉദ്ഘാടനം ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്ന് കൊയ്ത്തുത്സവം ആഘോഷമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ശ്രീകണ്ഠപുരത്തു നിന്നും 15 മിനുട്ട് ബസ് യാത്ര. ശ്രീകണ്ഠപുരം തളിപ്പറമ്പ റൂട്ടിൽ നിടുവാലൂർ സ്റ്റോപ്പിന്റെ എതിർവശത്ത് സ്‌കൂൾ സ്ഥിതി ചെയ്യുന്നു{{#multimaps:12.047801249428115, 75.46139921372459|zoom=16}}