ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


18017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18017
യൂണിറ്റ് നമ്പർLK/2018/18017
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്ദുൾ ലത്തീഫ് സി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സീജി പി കെ
അവസാനം തിരുത്തിയത്
20-06-2023CKLatheef



അഭിരുചി പരീക്ഷക്കായുള്ള തയ്യാറെടുപ്പ്

ലിറ്റിൽകൈറ്റ്സ് 2021-2024 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രിലിമിനറി ടെസ്റ്റിനുള്ള കുട്ടികളുടെ ലിസ്റ്റ് 2021മാർച്ച് 25 ന് തയ്യാറാക്കി.

അഭിരുചി പരീക്ഷക്കായി പേര് നൽകിയവരുടെ വാട്സാപ്പ് ഗ്രൂപ്പ് 29 മാർച്ചിന് നിർമിക്കുകയും വിക്ടേസ് ചാനലിൽ വരുന്ന ക്ലാസുകളുടെ ലിങ്കുകൾ, മോഡൽ ചോദ്യങ്ങൾ അതിലൂടെ അയച്ചുതുടങ്ങുകയും ചെയ്തു.

അഭിരുചി പരീക്ഷ

` ബാച്ചിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ 27 നവംബർ 2021 ശനിയാഴ്ച നടന്നു. 59 പേർ പരീക്ഷ എഴുതി. സോഫ്റ്റ് വെയർ ഉപയോഗച്ച് നടത്തിയ പരീക്ഷ രണ്ടുമണിയോടെ അവസാനിച്ചു. മാർക്കുകൾ എൽ.കെ സൈറ്റിൽ അപ്‍ലോഡ് ചെയ്തു.

രജിസ്റ്റർ ചെയ്ത 75 കുട്ടികളിൽ നിന്ന് 59 പേർ യോഗ്യതനേടിയെങ്കിലും റാങ്ക് അടിസ്ഥാനത്തിൽ 39 റാങ്ക് വരെയുള്ളവരെ തെരഞ്ഞെടുത്തു. 40 കുട്ടികളെയാണ് ഇപ്രകാരം ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

2021-2024 ബാച്ചിലെ അംഗങ്ങൾ

തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രഥമ മീറ്റിംഗ് 18 ഡിസംബർ 2021 ന് ചേർന്നു.