എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള എയ്ഡഡ് യു പി സ്കൂളാണ്. ഇടുക്കി ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ തണലിൽ കുടികൊള്ളുന്ന ഈ വിദ്യാലയം തൊടുപുഴയിലെയും പ്രാന്തപ്രദേശങ്ങളിലെയും ആയിരക്കണക്കിന് ആളുകളുടെ മാതൃവിദ്യാലയമാണ്. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻറ്റിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പഴമയുടെ പ്രൗഢി കൂടിയാണ്.
എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ | |
---|---|
വിലാസം | |
തൊടുപുഴ തൊടുപുഴ പി.ഒ. , ഇടുക്കി ജില്ല 685584 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 04862 220570 |
ഇമെയിൽ | ssupsthodupuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29359 (സമേതം) |
യുഡൈസ് കോഡ് | 32090701008 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 690 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസഫ് റ്റി. എൽ. |
പി.ടി.എ. പ്രസിഡണ്ട് | പ്രിൻസ് അഗസ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഡിംപിൾ വിനോദ് |
അവസാനം തിരുത്തിയത് | |
12-03-2022 | 29359 |
ചരിത്രം
തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1951 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ. 1951 ൽ സ്ഥാപിതമായ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ 2001 ൽ തെനംകുന്നിലെ പുതിയ സ്കൂൾ കെട്ടിടത്തിലേക്കു മാറിയപ്പോൾ, അന്നുവരെ ഹൈസ്കൂളിന്റെ ഭാഗമായിരുന്ന യു പി വിഭാഗവും, 1960 ൽ സ്ഥാപിതമായി സ്വതന്ത്രമായി പ്രവർത്തിച്ചു പോന്നിരുന്ന സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളും ലയിച്ചു സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളായി പ്രവർത്തനമാരംഭിച്ചു. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്ന് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം അതിന്റെ പഴമ നഷ്ടപ്പെടുത്താതെ കാത്തു സൂക്ഷിക്കുന്നതും എന്നാൽ സ്മാർട്ട് ക്ലാസ് റൂമുകളോടു കൂടിയതുമാണ്. ഒരു ഏക്കർ വിസ്തൃതിയിൽ വിശാലമായ സ്കൂൾ ഗ്രൗണ്ടും , തണൽ മരങ്ങൾക്കു കീഴിലുള്ള ട്രീ പാർക്കും, വിശാലമായ കമ്പ്യൂട്ടർ ലാബും, 1500 ഓളം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറിയും, സയൻസ് ലാബുമെല്ലാം കുട്ടികളുടെ പഠന പ്രവർത്തനത്തിന് അനുകൂലമായ ഘടകങ്ങളാണ്. കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
"നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ” ഈ ലോകത്തിൽ ജ്ഞാനത്തിനു തുല്യമായി പവിത്രമായ യാതൊന്നും തന്നെയില്ല. അതുപോലെതന്നെ പവിത്രമാണ് ജ്ഞാനസമ്പാദന മാർഗങ്ങളും. പാഠ്യ പ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളുടെ സർവതോന്മുഖമായ വികാസത്തെ സഹായിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആസ്വദിച്ച് ചെയ്യാവുന്നതും അവരുടെ സർഗവാസനകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാൽ സമ്പന്നമാണ് ഈ സ്കൂളിലെ വിദ്യാഭ്യാസ രീതികൾ. വർണ്ണ ചിറകുകൾ വിരിച്ചു അക്ഷരമുറ്റത്തേക്ക് പറന്നുവരുന്ന പൂമ്പാറ്റകളെ അവർ ആഗ്രഹിക്കുന്നത് പോലെ പാറിപ്പറന്നു നടന്നു വിദ്യയാകുന്ന തേൻ നുകരാൻ സഹായിക്കുന്ന പ്രവർത്തികളാൽ സമ്പൂർണമാണ് ഈ സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങൾ. സഹിഷ്ണുത, എളിമ, സേവന മനോഭാവം, തൊഴിലിനോടുള്ള ആഭിമുഖ്യം, സഹജീവികളോടുള്ള സ്നേഹം തുടങ്ങിയ ജീവിതമൂല്യങ്ങൾ വളർത്തിയെടുക്കുവാനും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. കൂടുതൽ വായിക്കാം
മുൻ സാരഥികൾ
പതിറ്റാണ്ടുകളുടെ പ്രൗഡിയോടെ തൊടുപുഴ നഗരത്തിൽ തലയുയർത്തിനിൽക്കുന്ന സെൻറ് സെബാസ്റ്റ്യൻ യു പി സ്കൂളിനെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കൈപിടിച്ചുയർത്തിയ, കഴിഞ്ഞകാലങ്ങളിൽ ഈ സ്കൂളിനെ നയിച്ച പ്രഥമാദ്ധ്യാപകരെ നന്ദിയോടെ സ്മരിക്കുന്നു. 1951 ൽ ഒന്നുമില്ലായ്മയിൽ ഒരു പള്ളിമുറിയിൽ നിന്നും തുടങ്ങിയ സ്കൂൾ വളർന്നു പന്തലിച്ച് യു പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ രണ്ട് വ്യത്യസ്ത സ്കൂളുകളായി ഈ നഗരത്തിൽ നിലകൊള്ളുന്നു. ഇന്നോളം ഈ സ്കൂളിനെ നയിച്ച പ്രധാന അധ്യാപകരെയും പൂർണ പിന്തുണയുമായി അവരുടെ കൂടെ നിന്ന അധ്യാപകരെയും അനധ്യാപകരെയും നന്ദിയോടെ ഓർക്കുന്നു.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | Fr.പോൾ ചിറമേൽ | (01/07/1951 - 31/05/1952 ) | |
2 | Fr.ജോസഫ് താഴത്തു വീടിൽ | 01/06/1952 - 31/05/953 | |
3 | Fr.ജോസഫ് മണവാളൻ | 01/06/1953 - 30/11-/956 | |
4 | ശ്രീ എ. ചാണ്ടി | 01/12-/956 - 31/03/967 | |
5 | ശ്രീ സി.ദേവസ്യ | 01/04/1967 - 03/05/1970 | |
6 | ശ്രീ കെ.കെ ജോസഫ് | 04/05/1970 - 31/03/985 | |
7 | ശ്രീ സി.വി.ജോർജ് | 01/04/1985 - 31/03/1988 | |
8 | ശ്രീ കെ.വി.ജോണ് | 01/05/1988 - 31/03/1993 | |
9 | ശ്രീ റ്റി.സി.ലൂക്ക | 01/04/1993 - 31/05/1999 | |
10 | ശ്രീ എ.ൻ.എ ജയിംസ് | 01/06/1999 - 31/03/2000 | |
11 | Sr. ഡാൻസി പി ജെ S H | 01/04/2000 - 31/03/2007 | |
12 | Sr. ആൻസലറ്റ് S H | 01/04/2007 - 31/03/2014 | |
13 | ശ്രീ ദേവസ്യാച്ചൻ പി എം | 01/04/2014 - 31/03/2017 | |
14 | ശ്രീ ജയ്സൺ ജോർജ് | 01/04/2017 - 31/03/2020 | |
15 | ശ്രീ റ്റി എൽ ജോസഫ് | 01/04/2020 - ഇപ്പോൾ വരെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
'ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം, തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാൻ മോഹം’, ഒ എൻ വി കുറിപ്പിന്റെ ഈ വരികൾ നെഞ്ചിലേറ്റി മാതൃ വിദ്യാലയ മുറ്റത്തേക്കു ഒരുപാടു മധുര സ്മരണകളുമായി കടന്നു വരുന്ന പൂർവ്വ വിദ്യാർത്ഥികളാൽ നമ്പന്നമാണ് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. നീണ്ട ഇടവേളകൾക്കു ശേഷമുള്ള സഹപാഠികളുടെ വികാര നിർഭരമായ കണ്ടു മുട്ടലുകൾക്കു സാക്ഷ്യം വഹിക്കേണ്ടി വരുന്ന അസുലഭ നിമിഷങ്ങൾ എന്നുമീ വിദ്യാലയത്തിന്റെ സുകൃതമാണ്. സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു പാടു വ്യക്തിത്വങ്ങളൈ ലോകത്തിനു സംഭാവന ചെയ്യുവാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഈ വിദ്യാലയം. പ്രശസ്തരായ പൂർവ്വവിദ്യാർഥികളുടെ വിവര ശേഖരണം പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ താഴെ കൊടുത്തിരിക്കുന്ന പട്ടിക അപൂർണ്ണമാണ്.
പൂർവവിദ്യാർത്ഥികൾ | മേഖല |
---|---|
Dr. ഡീന വിൽസൺ
മീരാ രാജേഷ് ബിബിൻ ജോർജ് അമൃത സജു Pro. രേഷ്മ ബാനു അഞ്ജന ഷാജു Dr.ലിസി കാപ്പൻ Msc PHD (Harward University ) Dr.ബാബു സ്റ്റീഫൻ M.B.B.S Dr.ജോസ് സ്റ്റീഫൻ FRCS Dr.ജോസഫ് വർക്കി M.D Dr.ജോയി താഴത്തുവീട്ടിൽ M.B.B.S Dr.രാജു ഭാസ്ക്കരൻ M.B.B.S Mr.ജേക്കബ്ബ് സ്റ്റീഫൻ B.E Mr.പുന്നൂസ് സ്റ്റീഫൻ പച്ചിക്കര (Reted.Mejar Indian Army) Mr.ജോർജ് ജോസഫ് M.Sc PHD ISRO Miss.ബിന്നി രാമചന്ദ‍് രൻ ( കലാതിലകം 1988-89)
|
ആതുര സേവനം
കല കായികം അഭിനയം ഐ ഐ റ്റി കോഴിക്കോട് ചാർട്ടേട് അക്കൗണ്ടന്റ് ആതുര സേവനം ആതുര സേവനം ആതുര സേവനം ആതുര സേവനം ആതുര സേവനം ആതുര സേവനം ആതുര സേവനം ആതുര സേവനം
|
നേട്ടങ്ങൾ, അവാർഡുകൾ.
സബ് ജില്ലാ കലോത്സവ വേദികളിലെ നിത്യവിസ്മയമാണ് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ തൊടുപുഴ. ജനറൽ വിഭാഗത്തിലും സംസ്കൃത കലോത്സവത്തിലും അറബി കലോത്സവത്തിലും കുട്ടികൾ എന്നും മിന്നും പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളു. ഓവറോൾ ഒന്നാം സ്ഥാനത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണാത്ത കുട്ടികളും അധ്യാപകരും ആണ് ഈ വിജയത്തിന് പിന്നിൽ. സബ് ജില്ലാ കായിക മത്സരങ്ങളിലും ഈ സ്കൂളിലെ കുഞ്ഞു കായികതാരങ്ങൾ എന്നും വിജയശ്രീലാളിതരായി മാത്രമേ തിരിച്ചെത്താറുള്ളു. സബ് ജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത, വർക്ക് എക്സ്പീരിയൻസ് , ഐടി മേളകളിലെ കുട്ടികളുടെ തിളക്കമാർന്ന വിജയം ഈ സ്കൂളിലെ പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ കൂടിയാണ് വിളിച്ചറിയിക്കുന്നത്. ജില്ലാ സംസ്കൃത കലോത്സവത്തിലെ വിജയങ്ങളും സ്കൂളിന്റെ വിജയ കിരീടത്തിലെ പൊൻ തൂവലുകളാണ്. ഏറ്റവും മികച്ച സംസ്കൃത നാടകങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കുവാൻ കുട്ടികളെ സഹായിച്ചിരുന്ന മൺമറഞ്ഞ കലാകാരൻ ജോൺസൺ വെളളാപ്പുഴയെ നന്ദിയോടെ സ്മരിക്കുന്നു. കൂടുതൽ വായിക്കാം
വഴികാട്ടി
തൊടുപുഴ മൂവാറ്റുപുഴ റൂട്ടിൽ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നും നൂറു മീറ്റർ ദൂരത്ത് സെന്റ് സെബാസ്റ്റ്യൻസ് ഫോറോന പള്ളിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നു.{{#multimaps:9.894730231266678,76.70814196344968|zoom=16}}
നേർക്കാഴ്ച
ഫേസ് ബുക്കിലും ഞങ്ങൾ സജീവമാണ്. സ്വാഗതം
ഫേസ് ബുക്ക് പേജ് - www.facebook.com/ssupschoolthodupuzha
ഫേസ് ബുക്ക് പ്രൊഫൈൽ -https://www.facebook.com/ssupsthodupuzha
യു ട്യൂബിലും ഞങ്ങളെ തെരയാം. സ്വാഗതം - https://www.youtube.com/c/STSEBASTIANUPSTHODUPUZHA
ചിത്രങ്ങൾ കഥ പറയുമ്പോൾ
-
കൈയ്യെഴുത്തു മാസിക പ്രകാശനം
-
ജില്ലാ സ്കൂൾ പ്രവേശനോത്സവം
-
പൂർവ്വ വിദ്യാർത്ഥി Fr. ഡയസിനൊപ്പം അധ്യാപകർ
-
ക്രിസ്തുമസ് വേള
-
നല്ല പാഠം വയൽ സന്ദർശനം
-
പ്രാദേശിക കലാകാരൻ ജോൺസൺ വെള്ളാപുഴയെ (late) ആദരിക്കുന്നു
-
സ്കൂൾ പ്രവേശനോത്സവം
-
വീട്ടിൽ ഒരു ഇളനീർ തെങ്ങ് വിളംബര റാലി
-
വയോജന ദിനാചരണം
-
പ്രവർത്തി പരിചയ പരിശീലനം
-
കൈ കഴുകൽ ദിനാചരണം
-
ശിശുദിന റാലി
-
സ്കൂൾ ബാൻഡ്
-
മാതൃഭൂമി നന്മ അവാർഡ്
-
ജില്ലാതല സ്കൂൾ പ്രവേശനോത്സവം
-
നാഷണൽ ഗെയിംസ് വിളംബര ജാഥ
-
ജോയ്സ് ജോർജ് എം പി മുട്ട ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
-
കെ സി എസ് എൽ ബെസ്റ്റ് സ്കൂൾ അവാർഡ്
-
വനമിത്ര അവാർഡ്
-
ഹരിത വിദ്യാലയം അവാർഡ്
-
നല്ല പാഠം അവാർഡ്
-
ഗുരുശ്രേഷ്ഠ പുരസ്കാരം സ്വീകരിക്കുന്ന ദേവസ്യാച്ചൻ സാർ
-
ജില്ലാതല മികച്ച പി ടി എ അവാർഡ്
-
ഞാനും എൻറെ കുഞ്ഞാടും പദ്ധതി
-
വിനോദയാത്ര
-
പഠനയാത്ര
-
അഗ്നിശമനസേനയുടെമോക്ഡ്രിൽ
-
മുട്ടക്കോഴി വിതരണം
-
ഊർജ്ജ സംരക്ഷണ റാലി ഫ്ലാഗ് ഓഫ്
-
കൈയ്യെഴുത്തു മാസിക പ്രകാശനം
-
പ്രകൃതി പഠന ക്യാമ്പ്
-
ക്ലാസ് മാഗസിൻ പ്രകാശനം
-
വടംവലി മത്സരം
-
റോഡ് സുരക്ഷ സർവ്വേ
-
സ്കൂളിലെ ആദ്യ കമ്പ്യൂട്ടർ
-
അദ്ധ്യാപക അവാർഡ് സ്വീകരിക്കുന്ന ജയ്സൺ സാർ
കൂടുതൽ ചിത്രങ്ങൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന കണ്ണികളിൽ ക്ലിക്ക് ചെയ്യുക
വർഗ്ഗങ്ങൾ: ദിനാചരണ പോസ്റ്ററുകൾ / അക്ഷര ജ്യോതി / ഇപ്പോഴത്തെ അധ്യാപകർ/ മലയാളി മങ്ക / പരിസ്ഥിതി ദിനം / പത്രവാർത്തകൾ