എ.എൽ.പി.എസ് മുണ്ടക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് മുണ്ടക്കുന്ന് | |
---|---|
വിലാസം | |
എടത്തനാട്ടുകര എടത്തനാട്ടുകര , എടത്തനാട്ടുകര പി.ഒ. , 678601 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 04924 266629 |
ഇമെയിൽ | thankamnsukumar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21856 (സമേതം) |
യുഡൈസ് കോഡ് | 32060700112 |
വിക്കിഡാറ്റ | Q64689450 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അലനല്ലൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 120 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 219 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | തങ്കം. എൻ |
പി.ടി.എ. പ്രസിഡണ്ട് | രത്ന വല്ലി.പി. |
എം.പി.ടി.എ. പ്രസിഡണ്ട് | റുക്സാന .കെ . |
അവസാനം തിരുത്തിയത് | |
05-03-2022 | 21856 |
= ചരിത്രം
അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് മുണ്ടക്കു ന്നിൽ വെള്ളിയാർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എൽ.പി.എസ്. മുണ്ടക്കുന്ന് . കാപ്പുപറമ്പ് , മുണ്ടക്കുന്ന് , കോട്ടപ്പള്ള എന്നിവിടങ്ങളിലെ കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിച്ചു കൊണ്ടിരിക്കുന്നത്. എടത്തനാട്ടുകര പടിഞ്ഞാറു വീട്ടിൽ ശ്രീശങ്കരത്തകൻ തന്റെ മകനായ ശ്രീ. ബാലകൃഷ്ണന് വാക്കാൽ കരാർ പ്രകാരം നൽകിയ 6 സെന്റ് സ്ഥലത്ത് 1954 ൽ ശ്രീ. ബാലകൃഷ്ണന്റെ പേരിൽ ഈ സ്കൂൾ അനുവദിച്ചു കിട്ടി. ശ്രീ. ബാലകൃഷ്ണൻ ഈ സ്കൂളിന്റെ ജറും അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ മാനേജർ വിദ്യാലയത്തിലെ മുൻ അധ്യാപകനായ ശ്രീ. പി. ജയശങ്കരൻ ആണ് 1954 ൽ 1,2 ക്ലാസ്സുകളും 1965 ൽ 3-ാം ക്ലാസ്സും 1966 ൽ 4-ാം ക്ലാസ്സും 1967 ൽ 6-ാം ക്ലാസ്സും അനുവദിക്കപ്പെട്ടു. എന്നാൽ 1961 ൽ ഒരു ഉത്തരവു മൂലം 5-ാം ക്ലാസ്സ് നിർത്തലാക്കപ്പെട്ടു. 1986 വരെ 6-ാം ക്ലാസ് വിവിഷകളും ഒരു അറബിക് തസ്തികയും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 1986ൽ 8 ഡിവിഷനുകളും 2 അറ ബിക് ഡിവിഷനുകളും അനുവദിക്കപ്പെട്ടു. കുട്ടികളുടെ കുറവു മൂലം രണ്ടാമത്തെ അറബിക് തസ്തിക 1992 - 03 വർഷത്തിൽ നഷ്ടപ്പെട്ടെങ്കിലും 1997 - 98 ൽ പ്രസ്തുത തസ്തിക വീണ്ടും അനുവദിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും വിദ്യാഭ്യാസ അധികൃതർ, ഡോക്ടർമാർ, അധ്യാപകർ, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവരായി സമൂഹത്തിൽ സേവനമനുഷ്ടിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ് സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | ശ്രീ. പി ബാലകൃഷ്ണൻ | 1954-1955 |
2 | ശ്രീമതി കോമള വല്ലി | 1955-1962 |
3 | ശ്രീ. പി ബാലകൃഷ്ണൻ | 1962-1982 |
3 | ശ്രീ. പൊന്നമ്പലൻ | 1982-1984 |
5 | ശ്രീമതി. സി. വി ലക്ഷ്മിക്കുട്ടി | 1984-1987 |
6 | ശ്രീ. ഇ . സുകുമാരൻ | 1987-2014 |
6 | ശ്രീമതി. എൻ തങ്കം | 2014- |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ . സന്തോഷ് കുമാർ എൻ. കെ (MVR CANCER CENTRE CALICUT)
ശ്രീ. കെ കൃഷ്ണൻ കുട്ടി (RETIRED ADPI EDUCATIONAL DEPTARTMENT)
ശ്രീ . മുഹമ്മദ് റയാൻ . പി ദേശാഭിമാനി അക്ഷര മുറ്റം ക്വിസ് സംസ്ഥാന തല ജേതാവ് )
ഡോ . പ്രിയാസ് (DENTIST)
ശ്രീ . U. P അബ്ദുൾ ഗഫൂർ (CIVIL SUPPLIES)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മണ്ണാര്ക്കാട് കോട്ടോപ്പാടം അലനല്ലൂർ കണ്ണംകുണ്ട് കോട്ടപ്പള്ള വഴിയും മുണ്ടക്കുന്നിൽ എത്തിച്ചേരാം. അപ്പോൾ 24 കിലോമീറ്റർ ദൂരം വരും. എപ്പോഴും ബസ് റൂട്ടുള്ളത് ഈ വഴിയാണ് . ബസുകൾ മിക്കതും ഉണ്ണിയാൽ വഴിയാണ് കോട്ടപ്പള്ളയിൽ എത്തുക.
- മണ്ണാർക്കാട് ടൗണിൽ നിന്ന് 20 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 16 കി.മിറ്ററും അകലത്തായി എടത്തനാട്ടുകര-അമ്പലപ്പാറ റോഡിൽ കോട്ടപ്പള്ളയിൽ നിന്നും 3.5 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
- മണ്ണാർക്കാട് ടൗണിൽ നിന്ന് കോട്ടോപ്പാടം തിരുവഴാംകുന്ന് അമ്പലപ്പാറ കോട്ടപ്പള്ള റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ച് മുണ്ടക്കുന്ന് എത്തിച്ചേരാം. ഈ റൂട്ടിൽ എപ്പോഴും ബസ് സൊവ്കര്യം ലഭ്യമല്ല.
{{#multimaps:11.053077053312334, 76.36297565658776|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21856
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ