ജി.യു.പി.എസ്. മുതിരിപ്പറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. മുതിരിപ്പറമ്പ
cover
വിലാസം
മുതിരിപ്പറമ്പ്

വള്ളുവമ്പ്രം പി.ഒ,
മലപ്പുറം ജില്ല
,
673642
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04832775100
ഇമെയിൽmuthiriparambagups@gmail.com
കോഡുകൾ
സ്കൂൾ കോഡ്18476 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുളള ഷാഫി ടി.കെ
അവസാനം തിരുത്തിയത്
31-01-2022PRABITHA N


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



"ഇന്ത്യയുടെ ഭാവി ഭാഗധേയം ക്ലാസുമുറികളിലാണ് രൂപപ്പെട്ടുന്നത്" മഹാത്മാഗാന്ധി.

സാംസ്കാരികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്ന പ്രധാന ശക്തിയാണ് വിദ്യാഭ്യാസം.1921 ലെ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുറങ്ങുന്ന പൂക്കോട്ടൂരിലെ മുതിരിപ്പറമ്പ് എന്ന കൊച്ചുഗ്രാമത്തിൽ അക്ഷരാഭ്യാസം എന്താണെന്നറിയാത്ത കാലത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു കൊണ്ട് 1957 ൽ രൂപം കൊണ്ടതാണ് മുതിരിപ്പറമ്പ് ജി.യു.പി.സ്കൂൾ. ഈ നാട്ടിലെ അനേകം പേർക്ക് അറിവിന്റെ വാതായനം തുറന്നുകൊടുക്കുകയും അതിലൂടെ ഒട്ടനവധി ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തവർ നിരവധിയാണ്.സമൂഹിക രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ പുതുമകൾ സമ്മാനിച്ചുകൊണ്ടാണ് ഈ വിദ്യാലയം പരിലസിക്കുന്നത്. വിദ്യാർത്ഥികൾക്ക് കേവലം പാഠഭാഗങ്ങൾ മാത്രമല്ല, സാംസ്കാരികമായും, സാമൂഹികമായും മികച്ച പ്രകടനം കാഴ്ച വെക്കുന്നതിനുള്ള ശേഷിയും ഈ വിദ്യാലയം പ്രദാനം ചെയ്യുന്നു.1921 ലെ പൂക്കോട്ടൂർ പോരാട്ടങ്ങളിൽ നാട്ടുകാർ കാണിച്ച അതേ വീറും വാശിയും സമന്വയവും ഇന്നും നിലനിർത്തിപ്പോരുന്നതിന്റെ സ്ഫുരണങ്ങൾ ഈ വിദ്യാലയത്തിലും കാണാം. സാമൂഹിക പങ്കാളിത്തവും സഹകരണവും വഴി ഭൗതിക സാഹചര്യങ്ങളിലും, പാഠ്യ പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയം ഏറെ മുന്നിട്ടു നിൽക്കുന്നു.പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ആ പാത പിൻതുടർന്ന് പ്രതീക്ഷയോടെ മുന്നേറികൊണ്ടിരിക്കുകയാണ് ജി.യു.പി.സ്കൂൾ മൂതിരിപ്പറമ്പ് എന്ന ഈ അക്ഷരഹേം ......

ചരിത്രം

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരു പൊതു വിദ്യാലയമാണ് ജി.യു.പി.സ്ക്കൂൾ മുതിരി പറമ്പ്.1957 ൽ ഒരു LP സ്ക്കൂളായി മുതിരി പറമ്പിലെ മേലേത്തൊടി ഓത്തുപള്ളിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 76 വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.ശ്രീ' അലവി മാസ്റ്ററായിരുന്നു അന്നത്തെ പ്രധാനധ്യാപകൻ. ഒരു വർഷത്തിനു ശേഷം തൊട്ടടുത്തുള്ള പത്തിരിത്തൊടിയിലെ താൽക്കാലിക ഷെഡിലേക്ക് മാറ്റി. 2 വർഷം അവിടെ പ്രവർത്തിച്ചതിന് ശേഷമാണ് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥിരം സ്ഥലത്തേക്ക് മാറിയത്.മുതിരിപറമ്പിലെ ശ്രീ പേരാപുറത്ത് മായിൻ ഹാജിയാണ് ഈ വിദ്യാലയം ആരംഭിക്കുന്നതിനാവശ്യമായ 97 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്.1981-1982 കാലയളവിലാണ ഇത് ഒരു UP സക്കൂളായി അപ്ഗ്രേഡ് ചെയ്തത്.2012-13 കാലയളവിൽ പ്രി- പ്രൈമറി ക്ലാസുകളും ആരംഭിച്ചു.64വർഷം പിന്നിട്ട ഈ' വിദ്യാലയത്തിൽ ഇന്ന് 15 ഡിവിഷനുകളിലായി 600 ഓളം കുട്ടികളും 32 അധ്യാപക അധ്യാപകേതര ജീവനാക്കാരും ഉണ്ട്. ഈ പ്രദേശത്തെ ഒരു മികച്ച പൊതു വിദ്യാലയമാണ് ഇന്ന് സ്ഥാപനം. കൂടുതൽ വായിക്കുക

പ്രധാന അധ്യാപക൪

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ മുൻ പ്രധാനാദ്ധ്യാപകർ
1 കുട്ടി ഹസ്സൻ മാസ്റ്റർ
2 കരീം മാസ്റ്റർ
3 സി ഗംഗാധരൻ മാസ്റ്റർ
4 കെ മാധവൻ മാസ്റ്റർ
5 മുഹമ്മദ് മാസ്റ്റർ
6 ജോർജ് ജോസഫ് മാസ്റ്റർ
7 അച്യുതൻ മാസ്റ്റർ
8 അലി മാസ്റ്റർ
9 കരുണാകരൻ മാസ്റ്റർ
10 കുഞ്ഞിമുഹമ്മദ് മാസ്റ്റർ
11 രാധാമണി ടീച്ചർ
12 പ്രഭാവതി ടീച്ചർ
13 സതീ രത്നം
14 ഉണ്ണികൃഷ്ണൻ മാസ്റ്റർ
15 നബീസ ടീച്ചർ
16 ജോൺ മാസ്റ്റർ
17 PK ഹംസ മാസ്റ്റർ
18 ശശികല ടീച്ചർ
19 ടി കെ അബ്ദുല്ല ഷാഫി മാസ്റ്റർ







പൂ൪വ്വ വിദ്യാ൪ത്ഥികൾ

മുഹമ്മദ്  ത്വഹ തങ്ങൾ

മികവുകൾ

മൃത സജ്ജീവനി ഔഷധോദ്യാനം

ഔഷധ ഗുണമുള്ള ധാരാളം സസ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട് അത്തരം സസ്യങ്ങളെ കണ്ടെത്തി സംരക്ഷിക്കുക എന്നതാണ് ഈ ഔഷധോദ്യാനത്തിന്റെ മുഖ്യ ലക്ഷ്യം അതിലൂടെ വിവിധ തരം ഔഷധ സസ്യങ്ങളെ കുറിച്ചും അവയുടെ ഔഷധ ഗുണത്തെക്കുറിച്ചും കുട്ടികൾക്ക് പഠിക്കാനും സാധിക്കും. മരോട്ടി,കരിങ്ങാലി, അശോകം, ചങ്ങലംപരണ്ട, നാഗമരം, കിരിയാത്ത, തുടങ്ങി 50തോളം ഔഷധസസ്യങ്ങൾ ഈ തോട്ടത്തിലുണ്ട് .കോട്ടക്കൽ ഔഷധോദ്യാനത്തിൽ നിന്നാണ് ഇവിടേക്ക് വേണ്ട തൈകൾ കൊണ്ടുവന്നത് .സ്ക്കൂളിനു സമീപത്തു നിന്നും ഇവിടേക്ക് ഔഷധ സസ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അധ്യാപകരുടെയും, രക്ഷിതാക്കളുടേയും, കുട്ടികളുടേയും സഹായ സഹകരണത്തോടെയാണ് ഇവിടേക്ക് വേണ്ട തൈകളും, ചട്ടിയും വാങ്ങിയത്.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സലീന ടീച്ചറാണ് ഈ ഉദ്യാനം ഉദ്ഘാടനം ചെയ്തത്.






നാട്ടുപച്ച തൈ വിതരണ കേന്ദ്രം

വ്യത്യസ്തയിനം തൈകൾ കുറഞ്ഞ ചെലവിൽ കുട്ടികളുടെ വീടുകളിൽ എത്തിക്കുക അതിലൂടെ ഫലവൃക്ഷങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. കുട്ടികളുടെ വീടുകളിലുള്ള വിവിധ തൈകൾ പരസ്പരം കൈമാറാനുള്ള അവസരം കൂടി ഇതിലൂടെ സാധ്യമായി. റാബൂട്ടാൻ, തേക്ക്, പേര, ആര്യവേപ്പ്, തുടങ്ങി 258തോളം വൃക്ഷ തൈകൾ ഈ സ്കൂൾ നഴ്സറി വഴി വിതരണം ചെയ്തു.നാട്ടുപച്ച വിദ്യാലയ നഴ്സറിയുടെ ഉദ്ഘാടനം പൂക്കോട്ടൂർ വൈസ് പ്രസിഡന്റ് മൻസൂർ നിർവ്വഹിച്ചു

ക്ലീൻ മുതിരിപ്പറമ്പ

സമ്പൂർണ ശുചിത്വ പരിപാടി

പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുമയ്യ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു













ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ശുചീകരണ പരിപാടിയാണ് ക്ലീൻ മുതിരിപ്പറമ്പ.ജലാശയ സംരക്ഷണം, വൃത്തിയും ഭംഗിയുമുള്ള വഴി, പ്ലാസ്റ്റിക് നിർമാർജ്ജനം, ശുചിത്വ ബോധവൽക്കരണം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ഇതിന്റെ ഭാഗമായി അറവങ്കര മുതൽ മുതിരിപ്പറമ്പ വരെയുള്ള റോഡിനിരുവശവും ശുചീകരിച്ചു.സ്ക്കൂളും പരിസരവും, കിണറും വൃത്തിയാക്കി. പി.ടി.എ, നാട്ടുകാർ, ക്ലബ്ബുകൾ, എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കിയത് .പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുമയ ടീച്ചർ നിർവഹിച്ചു

പ്ലാസ്റ്റിക് രഹിത വിദ്യാലയം

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലിക്കിയ ക്ലീൻ മുതിരി പറമ്പ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കാനായി ഓരോ ദിവസവും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയ സഞ്ചികളിൽ നിക്ഷേപിക്കാൻ അവസരം നൽകി മൂന്നു മാസം കൂടുമ്പോൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗ കേന്ദ്രത്തിന് കൈമാറുന്നു. തുടക്കത്തിൽ 12 ചാക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു കൈമാറി.സർക്കാർ തലത്തിൽ ആരംഭിച്ച ഹരിതമിഷൻ പരിപാടിയുടെ മുൻപു തന്നെ ഇത് ഇവിടെ നടപ്പിലാക്കിയികു.

ജൈവ പച്ചക്കറി കൃഷി

വിഷ രഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമായി ജൈവ കൃഷിക്ക് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സ്കൂളിനു സമീപമുള്ള സ്ഥലത്ത് പയർ, വെണ്ട തുടങ്ങിയവ കൃഷി ചെയ്തു.5 കിലോയിലധികം പച്ചക്കറികൾ ആദ്യഘട്ടത്തിൽ വിളവെടുത്തു. സ്ക്കൂളിനു സമീപം ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകൾ ഉണ്ട്. രണ്ടാം ഘട്ട പച്ചക്കി കൃഷിയുടെ ഭാഗമായി 25 ഗോബാഗുകളിലായി വെണ്ടകൃഷിയും ചെയ്തു.

ഗണിത ക്ലബ്

താൻ ജീവിക്കുന്ന ചുറ്റുപാടിനെ അടുത്തറിയാനും സമൂഹത്തിന്റെ ഭാഗമായി ജീവിക്കുവാനും ഒരാളെ പ്രാപ്തനാക്കുന്നതിൽ ഗണിത പഠനത്തിന് വലിയ പ്രാധാന്യമുണ്ട്.ഗണിതപഠനത്തിൽ കുട്ടികൾക്ക് താൽപര്യം വർദ്ധിപ്പിക്കുന്നതിനും ഗണിതം രസകരമാക്കുന്നതിനും സ്ക്കൂൾ തലത്തിൽ ഗണിത ക്ലബ് രൂപീകരിച്ചു ഗണിത ക്ലബിന്റെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്ന് വരുന്നു ഗണിത ക്വിസ് പഠനോപകരണ ശിൽ പശാല മെട്രിക് മേള എന്നീ പ്രവർത്തനങ്ങൾ വളരെ വിജയകരമായി നടത്തിBRC-യിൽ വെച്ച് നടന്ന പഞ്ചായത്ത്തല മെട്രിക് മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഗണിത മേള 2016-17 അധ്യയന വർഷത്തിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും ഗണിത മേളയിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു ജ്യോമട്രിക് ചാർട്ട്, പസിൽ എന്നീ ഇനങ്ങളിൽ മികച്ച വിജയം നേടാൻ കഴിഞ്ഞു

വിദ്യാരംഗം

കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ സർഗവാസനകളെ തൊട്ടുണർത്തുവാനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ ജി.യു.പി.എസ് മുതിരി പറമ്പിൽ നിരവധി വർഷങ്ങളായി സജീവമായി നടന്നു വരുന്നുണ്ട്. വിദ്യാർഥികളിൽ വായന ശീലം വളർത്തുവാനും കലാ സാഹിത്യ രംഗങ്ങളിലുള്ള പ്രതിഭകളെ കണ്ടെത്താനും ഇതിലൂടെ സാധിക്കുന്നുമുണ്ട്. എല്ലാവർഷവും ജൂൺ - ജൂലൈ മാസങ്ങളിൽ സ്കൂൾ തല ഉദ്ഘാടനം നടത്താറുണ്ട്.സമൂഹത്തിലെ പ്രശസ്തരായ കലാകാരൻമാരുടെ മഹത് കരങ്ങളാൽ ആ കർമം നിർവഹിക്കപ്പെട്ടു വരുന്നു.പുതിയ മാന്വൽ പരിഷ്ക്കരണത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും വിദ്യാരംഗത്തിന്റെ അംഗങ്ങളായതിലൂടെ ക്ലാസ് തല - സ്ക്കൂൾ തല ശിൽപശാലകളും രചന മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.വായനാവാരം വിപുലമായി തന്നെ ആഘോഷിച്ചുവരുന്നു.സബ് ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.സാഹിത്യ ക്വിസ് .ശിൽപശാലകൾ, ദിനാചരണങ്ങൾ, കവിത- കഥ രചന മത്സരണങ്ങൾ, ചിത്രരചന, കവിതാലാപനം, നാടൻ പാട്ടുകൾ, കടങ്കഥാ മത്സരം ,പോസ്റ്റർ രചനകൾ, പതിപ്പു നിർമാണം എന്നിവയെല്ലാം വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ നടത്തി വരുന്നുണ്ട്.

പ്രവൃത്തി പരിചയം

പ്രവൃത്തി പരിചയ ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ജി.യു.പി എസ് മുതിരി പറമ്പിൽ നടന്നുവരുന്നു.പ്രവൃത്തി പരിചയ പഠനത്തിലൂടെ സമ്പൂർണവും സമഗ്രവുമായ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. സ്ക്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷി വികാസം മാത്രമല്ല നാം ലക്ഷ്യമിടുന്നത്. അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടുന്നതിലൂടെ മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്ക്കാരവും അതുവഴി മാനസികോല്ലാസവും കുട്ടികളിൽ വളരുന്നു.അതു വഴി സാമൂഹിക ബന്ധം മെച്ചപ്പെടുത്തുകയും, സഹകരണ മനോഭാവം വളർത്തി വ്യക്തിത്വ വികസനം സാധ്യമാകുകയും ചെയ്യുന്നു.ഇത്തരത്തിലുള്ള ലക്ഷ്യങ്ങളെ മുൻനിർത്തി ജി.യു.പി.എസ് മുതിരി പറമ്പിൽ നിരവധി പ്രവർത്തനങ്ങൾ തുടർന്നു വരുന്നുണ്ട്.ബാറ്റ്മിൻറൺ നെറ്റ് നിർമാണം, കുട നിർമാണം, ചന്ദനത്തിരി നിർമാണം, ചോക്ക് നിർമാണം, സോപ്പ് നിർമാണം, ഫാബ്രിക് പെയിന്റിംഗ്, പനയോല കൊണ്ടുള്ള കൗതുകവസ്തുക്കളുടെ നിർമാണം, പാവനിർമാണം, പേപ്പർ ഫ്ലവർ നിർമാണം ,കയർ കൊണ്ടുള്ള ചവിട്ടി നിർമാണം, ത്രെഡ് പാറ്റേൺ, വെജിറ്റബിൾ പ്രിന്റിംഗ്, ഇലക്ട്രിക്കൽ വയറിംഗ്, ക്ലേ മോഡലിങ്ങ് ,മെറ്റൽ ആന്റ് ഗ്രേവിങ്ങ് ,മുത്തു കൊണ്ടുള്ള ആഭരണ നിർമാണം, എംമ്പ്രോയിഡറി, ഒറിഗാമി ...... തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും സബ് ജില്ല - ജില്ല തലങ്ങളിൽ ജേതാക്കളാവുകയും ചെയ്തിട്ടുണ്ട്.ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ പരിശീലനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.

മലയാളം ക്ലബ്

കുട്ടികളിലെ ഭാഷാപരവും സാഹിത്യപരവുമായ കഴിവുകളെ തൊട്ടുണർത്തുക എന്ന ഉദ്ദേശ്യത്തോടെ മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ ജി.യു.പി.എസ് മുതിരിപറമ്പിൽ വർഷങ്ങളായി നടന്നു വരികയാണ്. ഭാഷ, ഓരോ മനുഷ്യന്റെയും സംസ്ക്കാരത്തിലും ജീവിത ശൈലിയിലും വലിയ പങ്കുവഹിക്കുന്ന ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഘടകമാണല്ലോ. അതിന്റെ ഭാഗമായി സ്ക്കൂളിൽ വായനാ മത്സരം,ക്വിസ് മത്സരങ്ങൾ, ചുമർ പത്രിക നിർമാണം, പോസ്റ്റർ നിർമാണം, പതിപ്പു നിർമാണം, ദിനാചരണങ്ങൾ, ശിൽപശാലകൾ തുടങ്ങിയവ സജീവമായി നടന്നു വരുന്നു.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

കുട്ടികളിൽ സാമൂഹ്യ ബോധവും ദേശസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലാബ്ബാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് .സ്കളിലെ വിവിധ ക്ലാസുകളിൽ നിന്നായി 40 ഓളം വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാണ് .വിദ്യാലയത്തിലേയും പരിസര പ്രദേശങ്ങളിലേയും വിവിധ സാമൂഹ്യ പ്രശ്നങ്ങളിൽ ക്ലബ് ഇടപ്പെട്ട് പ്രവർത്തിക്കുന്നു.അതോടൊപ്പം ദേശീയ-അന്തർ ദേശീയ പ്രാധാ ന്യമുള്ള ദിനാചരണങ്ങളും ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ആചരിക്കുന്നു.ലോകപരിസ്ഥിതി ദിനാചരണം; ലോക ജനസംഖ്യാ ദിനം. ചാന്ദ്രദിനം;സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനം ഗാന്ധിജയന്തി, ഐക്യരാഷ്ട്ര ദിനം, കേരള പിറവി ദിനം, ശിശുദിനം, ഹിരോഷിമാ ദിനം ,തുടങ്ങിയവ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ച ചില ദിനങ്ങൾ മാത്രമാണ്. ദിനാചരണങ്ങളുടെ। ഭാഗമായി ധാരാളം പഠനപ്രവർത്തനങ്ങൾ, ക്വിസ് മൽസരങ്ങ, പോസ്റ്റർ - പതിപ്പ് നിർമ്മാണങ്ങൾ, ഗുരു വന്ദനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ഡെ

2016- ജൂൺ മാസത്തിൽ സ്കൂൾ ഇംഗ്ലീഷ് ക്ലബാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് . തുടക്കത്തിൽ കുട്ടികൾക്ക് ചെറിയ പ്രയാസങ്ങളും മടിയും ഉണ്ടായിരുന്നു. ക്രമേണ അതെല്ലാം അപ്രത്യക്ഷമാവുകയും കുട്ടികൾ അത്യുത്സാഹത്തോടെ കുട്ടികളു അധ്യാപകരും ഏറ്റെടുക്കുകയും ചെയ്തു. ഈ പദ്ധതി നടപ്പാക്കിയതിന് ശേഷം കുട്ടികളും അധ്യാപകരും നല്ല രീതീയിൽ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു. പിന്നീട് ഈ പദ്ധതിയെ കുറിച്ച് മലപ്പുറം AE0 ജെ.പി സാറോട് സംസാരിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കി മലപ്പുറം സബ് ജില്ലയിൽ മുഴുവനായി നടപ്പിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.അങ്ങനെ ഇപ്പോൾ മലപ്പുറം സബ് ജില്ലയിൽ എല്ലാ വ്യാഴാഴ്ചയും ഇംഗ്ലീഷ് ഡെ ആയി ആചരിച്ച് വരുന്നു.

സ്കോളർഷിപ്പുകൾ

പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കേണ്ടതായ മൈനോറിറ്റി പ്രി മെട്രിക്ക് സ്കോളർഷിപ്പ് |, ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ്, സാമൂഹ്യ സുരക്ഷ വകുപ്പിന്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പ് തുടങ്ങിയവക്ക് കുട്ടികൾ അപേക്ഷ സമർപ്പിക്കുകയും അർഹർ രായവർക്ക് ആനുകൂല്യങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

വിജയഭേരി

കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 4,5 ,7 ക്ലാസുകളിലെ കുട്ടികൾക്ക് ബേസ് ലൈൻ ടെസ്റ്റ് നടത്തുകയും അർഹരായ കുട്ടികളെ കണ്ടെത്തി ക്ലാസുകൾ നടത്തുകയും ചെയ്യുന്നു.

ശാസ്ത്ര ക്ലബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും പ്രക്രിയരീതിയിലുള്ള ശാസ്ത്ര പഠനത്തിന്റെ ഫലപ്രദമായ നടത്തിപ്പിനും സഹായകരമായ രീതിയിൽ 2016 ജൂൺ മാസത്തിൽ ശാസ്ത് ക്ലബ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി .....

2016-17 അധ്യയന വർഷത്തിൻ നടന്ന പ്രധാന പ്രവർത്തനങ്ങൾ

പഠനോത്സവം

2018-19 ,2019 - 20 അക്കാദമിക വർഷങ്ങളിൽ നടപ്പിലാക്കിയ പദ്ധതിയാണിത്. കുട്ടികൾ പഠനത്തിന്റെ ഭാഗമായ ഉൾകൊണ്ട കാര്യങ്ങൾ ആനന്ദത്തോടെയും ആഹ്ലാദത്തോടെയും അർത്ഥപൂർണ്ണമായി ഒരു ഉത്സവാന്തരീക്ഷത്തിൽ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ഒരുക്കി. കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ച വെച്ചു.

ഓർമ മരം പദ്ധതി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഓരോ ക്ലാസിന്യം ഓരോ മരം എന്ന ലക്ഷ്യത്തോടു കൂടി ഓർമ മരം നട്ട് പരിപാലിച്ച് പോരുന്നു',
നാട്ടുപച്ച സകൂൾ നഴ്സറി. സ്കൂൾ പരിസ്ഥിതി ക്ലബിന്റെയും ശാസ്ത്ര ക്ലബിന്റെ യും ആഭിമുഖ്യത്തിൽ നാട്ടുപച്ച തൈ വിതരണ കേന്ദ്ര o പ്രവർത്തിച്ചു വരുന്നു.
മൃതസഞ്ജീവനി ഓഷധോദ്യാനം. സ്കൂളിൽ ഉദ്ദേശം നൂറിൽ പരം ഔഷധങ്ങൾ സസ്യങ്ങളടങ്ങിയ ഒരു ബ്രഹത്തായ ഉദ്യാനം പരിപാലിച്ചു പേരുന്നു.

IEDC

ശ്രീ ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

മുതിരിപ്പറമ്പ് ജിയുപി സ്കൂളിലെ IED C പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിൽ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ശാരീരികമായും മാനസികമായും ഉയർത്തിക്കൊണ്ടു വരാനാവശ്യമായ എല്ലാ വിധ പിന്തുണയും നൽകാനുതകുന്ന വിധത്തിൽBRC തലത്തിൽ സംഘടിപ്പിക്കുന്ന വിവിധ ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും അവർക്ക് വേണ്ടതായ സാമ്പത്തിക മായും സാധന സാമഗ്രീ പരവുമായ എല്ലാ വിധ സഹായങ്ങളും കിട്ടാനുള്ള അവസരങ്ങൾ ലഭ്യമാക്കുകയും. ചെയ്യുന്നുണ്ട്.2021 - ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ലയൺ സ്ക്ലബ്ബും അധ്യാപകരും ഒരുമിച്ച് ഭിന്നശേഷി കുട്ടികൾക്ക് പഠനോപകരണങ്ങൾ പ്രധാനധ്യാപകന്റെ നേതൃത്വത്തിൽ വീട്ടിലെത്തിച്ചു നൽകി

കെട്ടിട ഉദ്ഘാടനം

ബഹുമാനപ്പെട്ട മലപ്പുറം മണ്ഡലം എം.എൽ .എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 ഫെബ്രുവരി 11 വ്യാഴം 4 PM ന് ശീ.കെ ഇസ്മായീൽ മാസ്റ്ററുടെ അധ്യക്ഷതയിൽബഹുമാനപ്പെട്ട മണ്ഡലം MLA പി ഉബൈദുള്ള നിർവഹിച്ചു .

പ്രീ പ്രൈമറി

രക്ഷിതാക്കളുടെ വളരെ നാളത്തെ ആഗ്രഹം പൂർത്തീകരിച്ചു കൊണ്ട് 2012-13 അധ്യായന വർഷത്തിൽ വിദ്യാലയത്തിൽ പ്രി- പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.നാട്ടുകാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണമാണ് ഇതിന് ലഭിച്ചത്.

പോഷകാഹാരം

എല്ലാ ദിവസവും 12 മണിക്ക് പാലും ലഘുഭക്ഷണവും, വിഭവസമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണവും നൽകി വരുന്നു.കൂടാതെ ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും കുട്ടികൾക്ക്‌ നൽകുന്നുണ്ട് .

ഭൗതിക സൗകര്യങ്ങൾ

കുട്ടികൾക്ക് ആകർഷകമായ ചുമർചിത്രങ്ങളോടു കൂടിയ ക്ലാസ്സ് മുറികൾ മാനസികോല്ലാസം നൽകുന്നതിനാവശ്യമായ കളിക്കോപ്പുകൾ, മരക്കുതിരകൾ, സൈക്കിളുകൾ കൂടാതെ കളിച്ചുല്ലസിക്കുന്നതിനാവശ്യമായ ചിൽ ഡ്രൻസ് പാർക്ക് എന്നിവ ഞങ്ങളുടെ പ്രത്യേകതകളാണ്

പഠന നേട്ടങ്ങൾ

പരിശീലനം ലഭിച്ച അധ്യാപികമാരുടെ നേതൃത്വത്തിലുള്ള ശിശു കേന്ദ്രീകൃത പഠന രീതിയാണ് ത്തങ്ങൾ അവലംബിച്ചിട്ടുള്ളത്.സംസ്ഥാന തലങ്ങളിൽ നടക്കുന്ന ടാലന്റ് പരീക്ഷകളിൽ റാങ്കുകളോടുകൂടിയ മികച്ച വിജയം നേടാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ കഴിവുകളും, മികവുകളും രക്ഷിതാക്കളുമായി നിരന്തരം ചർച്ച ചെയ്യുന്നതിനുള്ള സുതാര്യമായ സംവിധാനങ്ങളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട് .നൂറോളം കട്ടികളുള്ള LKG ,UKG ക്ലാസ്സുകളിൽ നാല് അധ്യാപികമാരും രണ്ട് ആയമാരും പ്രവർത്തിച്ചു വരുന്നു.

ലൈബ്രറി

ലൈബ്രറി കുട്ടികളിൽ വായനാശീലം വളർത്തുന്നതിനാവശ്യമായ ബൃഹത്തായ ഒരു ലൈബ്രററി സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്‌. കുടുതൽ പുസ്തകങ്ങൾ ലൈബ്രററി യുടെ സമ്പത്താണ്. കഥകൾ കവിതകൾ ബാലസാഹിത്യ ക്യതികൾ, മലയാള ഭാഷാ പുസ്തകങ്ങൾ, ശാസ്ത്ര പുസ്തകങ്ങൾ, ഗണിത ശാസ്ത്ര പുസ്തകങ്ങൾ, ചിത്രകഥകൾ, ഹിന്ദി സാഹിത്യ പുസ്തങ്ങൾ, അറബി സാഹിത്യം, ഉർദു ഭാഷാ പുസ്തകങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങി ഒട്ടേറെ പുസ്തങ്ങൾ ലൈബ്രറി യെ സംപുഷ്ടമാക്കുന്നു. എല്ലാ ശനിയാഴ്ചകളിലും കുട്ടികൾക്ക് അധ്യാപകന്റെ മേൽനോട്ടത്തിൽ പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. വായനയെ അടിസ്ഥാനമാക്കി വായന കുറിപ്പ് തയ്യാറാക്കൽ, കഥാപാത്രാ വിഷ്ക്കാരം, സ്കിറ്റ്, സംഭാഷണം എന്നിവ തയ്യാറാക്കൽ തുടങ്ങിയവ നടന്നു വരുന്നു. ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രധാന പ്രവർത്തനങ്ങളാണ്

  • അമ്മ ലൈബ്രറി
  • മെഗാ ക്വിസ്
  • ദിനാചരണങ്ങൾ
  • ഇ വായന തുടങ്ങിയ


==സ്മാർട്ട് എനർജി പ്രോഗ്രാം==

വഴികാട്ടി

എയർപോർട്ട് ജംഗ്ഷനിൽ നിന്ന് കോഴിക്കോട് പാലക്കാട് ബസ് കയറി പൂക്കോട്ടൂർ യുദ്ധ സ്മാരകമായ പൂക്കോട്ടൂർ ഗേറ്റിനു സമീപത്ത് ബസ് ഇറങ്ങി ഇടതു വശത്തെ പുല്ലാര - മുതിരിപ്പറമ്പ് റോഡിൽ 1 km സഞ്ചരിച്ചാൽ ജി.യു.പി.എസ് മുതിരി പറമ്പിൽ എത്താംകരിപ്പൂർ എയർപോർട്ടിൽ നിന്ന് 17.8 km

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന്26.1 KM - 42 മിനുട്ട് സഞ്ചരിച്ചാൽ ജി.യു.പി.എസ്. മുതിരി പറമ്പിൽ എത്താം

കോഴിക്കോട് പാലക്കാട് ബസ് കയറി പൂക്കോട്ടൂർ യുദ്ധ സ്മാരകമായ പൂക്കോട്ടൂർ ഗേറ്റിനു സമീപത്ത് ബസ് ഇറങ്ങി വലതു വശത്തെ പുല്ലാര - മുതിരിപ്പറമ്പ് റോഡിൽ 1 km സഞ്ചരിച്ചാൽ ജി.യു.പി.എസ് മുതിരി പറമ്പിൽ എത്താം {{#multimaps:11.107712,76.064314|zoom=18}}