എസ്സ് എൻ യു പി എസ്സ് തേവലക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
18:25, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രമാണം:Imagepallickal.png

എസ്സ് എൻ യു പി എസ്സ് തേവലക്കാട്
വിലാസം
തേവലക്കാട്

എസ് എൻ യുപിഎസ് തേവലക്കാട്, വെള്ളല്ലൂർ പി ഒ കിളിമാനൂർ
,
വെള്ളല്ലൂർ പി.ഒ.
,
695601
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 6 - 1964
വിവരങ്ങൾ
ഫോൺ04702696126
ഇമെയിൽsnupsthevalakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്42447 (സമേതം)
യുഡൈസ് കോഡ്32140500807
വിക്കിഡാറ്റQ13232324
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരവാരം പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ് , മലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ581
പെൺകുട്ടികൾ518
ആകെ വിദ്യാർത്ഥികൾ500
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ എസ്
പി.ടി.എ. പ്രസിഡണ്ട്രാജീവ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
31-01-2022Thevalakkad

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ തേവലക്കാടി ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എസ്സ് എൻ യു പി എസ്സ് തേവലക്കാട്

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തേവലക്കാട് എന്ന ഗ്രാമത്തിൽ കോവിലഴികത്ത് ശ്രീ സുരേന്ദ്രനാഥിനെ ശ്രമഫലമായി 1964 - ൽ സ്ഥാപിതമായ സ്കൂളാണ് എസ് എൻ യു പി എസ് തേവലക്കാട് .ആദ്യകാല പ്രഥമാധ്യാപകൻ പുളികങ്ങഴകത്ത് വീട്ടിൽ ശ്രീ വാസു കുട്ടി പിള്ള ആയിരുന്നു.ആരംഭകാലത്ത് ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ആയി 258 കുട്ടികൾ പഠിച്ചിരുന്നു. രണ്ട് ഓട് മേഞ്ഞ കെട്ടിടങ്ങളായിരുന്നു ഉണ്ടായിരുന്നത്.1982 ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.പിന്നീട് ശ്രീമതി സുമതി പ്രഥമ അധ്യാപികയായി സ്ഥാനമേറ്റു.സ്കൂൾ സ്ഥാപകനായ ശ്രീ സുരേന്ദ്രന്റെ കാലശേഷം അദ്ദേഹത്തിൻറെ മകളായ ശ്രീമതി സാവിത്രി മാനേജർ സ്ഥാനം ഏറ്റെടുത്തു.രണ്ടായിരത്തി മൂന്നിൽ പ്രഥമ അധ്യാപികയായി ശ്രീമതി എസ് ഷീജ സ്ഥാനമേറ്റു.2005 -ൽ പ്രീപ്രൈമറി സെക്ഷനും അതോടൊപ്പം തന്നെ എൽ പി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.2010 ആയപ്പോഴേക്കും യുപി ക്ലാസ്സുകളിൽ കൂടി ഇംഗ്ലീഷ് മീഡിയം വ്യാപിപ്പിച്ചു.2011 ഇപ്പോഴത്തെ സ്കൂൾ മാനേജർ ആയ ശ്രീ തോട്ടയ്ക്കാട് ശശിക്ക് ശ്രീമതി സാവിത്രി സ്കൂൾ കൈമാറി.സാറിന്റെ ശ്രമ ഫലമായി 2015-ൽ സുവർണ്ണ ജൂബിലി ആഘോഷത്തിനോ ടൊപ്പം ഒരു ബഹുനില കെട്ടിടവും KG Section ന് പ്രത്യേകം കെട്ടിടവും സ്കൂൾ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യുകയുണ്ടായി. 16 ലാപ്ടോപ്പുകളും 10 ഡസ്ക് ടോപ്പുകളും അടങ്ങുന്ന IT ലാബ്,മ്യൂസിക്കൽ ഇൻസ്ട്രുമെൻസ് , വിവിധ പുസ്തകങ്ങൾ അടങ്ങുന്ന സ്കൂൾലൈബ്രറി, എന്നിവ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.സ്കൂളിനോട് ചേർന്ന് ഒരു സിമ്മിംഗ് പൂൾ അതുപോലെതന്നെ ഒരു സ്കൂൾ ലൈബ്രറി കെട്ടിടം എന്നിവ പണി പൂർത്തിയായി വരുന്നുണ്ട്.അതിനോടൊപ്പം തന്നെ ഒരു മിനി ഹോസ്പിറ്റലും പ്രവർത്തനസജ്ജമാക്കുന്നുണ്ട്. നിർദ്ധനരായ 5 കുടുംബങ്ങളെ കണ്ടെത്തിഅഞ്ച് പശുക്കുട്ടികളെ അവർക്ക് നൽകുകയും യും അതിലുണ്ടാവുന്ന ആദ്യ കുട്ടിയെ സ്കൂളിൽ എത്തിക്കുകയും തുടർന്ന് 5 കുടുംബങ്ങൾക്ക് വീണ്ടും നൽകുകയും ചെയ്യുന്ന ഗോ ഗ്രാമം പദ്ധതി നടപ്പിലാക്കി വരുകയും ചെയ്യുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്
  • നേർക്കാഴ്ച

മികവുകൾ

  • യുറീക്ക വിജ്ഞാനോത്സവം ത്തിൽ മികച്ച പങ്കാളിത്തം
  • ഓരോ കുട്ടിക്കും " എന്റെ പ്രാദേശിക ചരിത്ര രചന ബുക്ക് "
  • ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് വാദ്യോപകരണങ്ങളിൽ മികവ് നേടാനുള്ള അവസരം.
  • നീന്തൽ പരിശീലനം നേടാനുള്ള അവസരം
  • ഓരോ ക്ലാസ് മുറിയിലും കുട്ടികൾ തന്നെ തയ്യാറാക്കുന്ന ക്ലാസ് ലൈബ്രറി
  • ആനുകാലിക പ്രസക്തിയുള്ള ചോദ്യങ്ങൾ നൽകി ഉത്തരം കണ്ടെത്താൻ കുട്ടികൾക്ക് അവസരം നൽകുന്ന "ചോദ്യപ്പെട്ടി ഉത്തര പെട്ടി' പദ്ധതി.
  • ഓരോ ക്ലാസിലും കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടി ഡോക്ടർമാർ
  • കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസ്സ് വളർത്തിയെടുക്കുന്നതിനും വേണ്ടി ക്ലാസുകളിൽ സ്നേഹനിധി പദ്ധതി സയൻസ് വിഷയങ്ങളോടുള്ള താല്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഓരോ കുട്ടിക്കും എന്റെ കുട്ടിശാസ്ത്രജ്ഞൻ ബുക്ക്.
  • നൃത്തത്തിലും സംഗീതത്തിലും താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി ശംഖൊലി എന്ന പേരിൽ സ്കൂളിൽ ഒരു പ്രൊഫഷണൽ ടീം തയ്യാറാക്കി.
  • വിദ്യാരംഗം പ്രവർത്തനങ്ങളിൽ മികച്ച വിജയം
  • Lp സബ്ജില്ലാ കലോത്സവം അറബിക് ഓവറോൾ ഒന്നാം സ്ഥാനം
  • Up സബ് ജില്ലാ കലോത്സവം അറബിക് ഓവറോൾ ഒന്നാം സ്ഥാനം
  • Up സബ്‌ജില്ലാ കലോത്സവം പൊതുവിഭാഗം ഓവറോൾ ഒന്നാം സ്ഥാന

വഴികാട്ടി

.

{{#multimaps:8.7650621,76.8746667 | zoom=12 }}