എ.എൽ.പി.എസ്. എരമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
മലപ്പുറം ജില്ലയിലെ പൊന്നാനി സബ്‌ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തിൽ 9 ആം വാർഡിൽ സ്ഥിതിചെയ്യന്ന വിദ്യാലയമാണ് എരമംഗലം എ എൽ പി സ്കൂൾ . ' വിദ്യാലയ മുത്തശ്ശി ' എന്നു വിശേഷിപ്പിക്കുന്ന ഈ വിദ്യാലയം എരമംഗലം പ്രദേശക്കാർക്ക് 1 9 2 8 മുതൽ അക്ഷരവെളിച്ചം പകർന്നു കൊണ്ടിരിക്കുകയാണ് . ആയിരത്തോളം വിദ്യാർത്ഥികളും 2 5 അധ്യാപകരുമായി പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ ഇന്ന് 6 അധ്യാപകരും പ്രീപ്രൈമറി മുതൽ 5 വരെ ക്ലാസ്സുകളിലായി 1 5 7 വിദ്യാർത്ഥികളുമാണുള്ളത് . സാമൂഹിക പ്രതിബദ്ധതയുള്ള മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന അധ്യാപകർ എക്കാലത്തും ഈ വിദ്യാലയത്തിൻ്റെ അഭിമാനമാണ് .
എ.എൽ.പി.എസ്. എരമംഗലം | |
---|---|
വിലാസം | |
എരമംഗലം എ എൽ പി സ്കൂൾ എരമംഗലം , എരമംഗലം പി.ഒ. , 679587 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | alpseramangalam12@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19534 (സമേതം) |
യുഡൈസ് കോഡ് | 32050900209 |
വിക്കിഡാറ്റ | Q64564421 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വെളിയംകോട്, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 112 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിർമ്മല വി |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹീറ |
അവസാനം തിരുത്തിയത് | |
31-01-2022 | 19534 |
ചരിത്രം
എരമംഗലം പ്രദേശത്ത് സാധാരണക്കാർക്കും പിന്നാക്കം നിൽക്കുന്നവർക്കും സൗജന്യവിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1 9 2 8 ൽ സ്ഥാപിച്ചതാണ് എരമംഗലം എ എല് പി സ്കൂൾ . കുട്ടൻപറമ്പത് ബാലൻമേനോൻ ആണ് സ്കൂൾ സ്ഥാപിച്ചത് . ഒരു ഓല ഷെഡായിരുന്നു . വർഷങ്ങൾക്കുശേഷം ശക്‌തമായ കാറ്റിലും മഴയിലും സ്കൂൾ തകർന്നു . തുടർന്ന് സ്കൂൾ എരമംഗലം അങ്ങാടിക്കു കിഴക്കുഭാഗത്ത് രണ്ടിടങ്ങളിലായി പ്രവർത്തനമാരംഭിച്ചു . തെക്കേ സ്കൂളും വടക്കെ സ്കൂളും എന്നാണ് അന്നുള്ളവർ വിളിച്ചിരുന്നത് ഒരേ സ്കൂളിൻ്റെ ഭാഗമാണെങ്കിലും കെട്ടിടങ്ങൾ തമ്മിൽ 5 0 മീറ്റർ അകലമുണ്ടായിരുന്നു . അന്ന് കണക്കോട്ട് മഠം നാരായണൻ എമ്പ്രാതിരിയുടെ മാനേജ്‌മെൻ്റിൽ കീഴിലായിരുന്നു സ്കൂൾ .
ആയിരത്തോളം വിദ്യാർത്ഥികളും 2 0 അധ്യാപകരും ഉണ്ടായിരുന്ന ഒരു സുവർണ്ണകാലം ഈ വിദ്യാലയത്തിനുണ്ടായിരുന്നു .
രാമൻ നമ്പീശൻ മാഷ് , നാരായണൻ എമ്പ്രാതിരി മാഷ് , അച്യുതൻ മാഷ് , അച്ചൂട്ടി ടീച്ചർ , മുഹമ്മദ് മാസ്റ്റർ , ശ്രീമതി ടീച്ചർ തുടങ്ങി മനസ്സിൽ ആഴത്തിൽ വേരൂന്നിയ ഒട്ടനവധി അധ്യാപകർ ഉണ്ടായിരുന്നു .
പിന്നീട് സ്കൂൾ പുത്തൻപള്ളി കോർപറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലായി . 2 0 0 5 ൽ പഴയസ്ഥലത്തുനിന്നും ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റപ്പെട്ടു .
2 0 1 9 ൽ പത്‌മശ്രീ ഡോ : എം എ യൂസഫലി സ്കൂൾ പണിയുന്നതിനുള്ള ഫണ്ട് 1 കോടി രൂപ അനുവദിച്ചു . അതുപയോഗിച്ചു ആധുനിക സൗകര്യങ്ങൾ ഉള്ള ഒരു രണ്ടുനില കെട്ടിടം പണികഴിപ്പിച്ചു .
ഭൗതികസൗകര്യങ്ങൾ
എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഇരുന്ന് പഠിക്കുന്നതിന് ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ഇരുനില കെട്ടിടം നമുക്കുണ്ട് . എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ , ലൈറ്റ് , ഫർണീച്ചറുകൾ എന്നിവ ഉണ്ട് . ആൺകുട്ടികൾക്കും പ്രത്യകം ശുചിമുറികൾ ഉണ്ട് . ചുമർചിത്രങ്ങളോടുകൂടിയ ക്ലാസ് മുറികളും കളിസ്ഥലവും ഉണ്ട് . സ്‍മാർട്ട് ക്ലാസ്സ്‌റൂം , ലൈബ്രറി , ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നീ സൗകര്യങ്ങൾ എല്ലാവർക്കുമായി ഒരുക്കിയിട്ടുണ്ട് . കുടിവെള്ള സൗകര്യത്തിനായി വാട്ടർ പ്യൂരിഫൈർ ഉണ്ട് .
ലാബ് :
ശാസ്ത്ര വിഷയങ്ങൾ ക്ലാസ് മുറികളിൽ പഠന പ്രക്രിയക്ക് വിധേയമാകുന്നതിനാൽ സയൻസ് ലാബ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു . കൂടാതെ സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ പരിഞ്ജാനം ഉണ്ടാകുന്നതിനാവശ്യമായ സാമൂഹ്യ ശാസ്ത്രലാബ് , ഗണിത പ്രവര്തനങ്ങൾ സുഗമമായി ചെയ്യുന്നതിനാവശ്യമായ ഗണിത ലാബ് തുടങ്ങിയവയും വിദ്യാലയത്തിൽ സജ്ജമാണ് . കുട്ടികളിൽ പഠനതാൽപര്യം ജനിപ്പിക്കുന്നതിനും പഠനം എളുപ്പമാക്കുന്നതിനും ഇവയുടെ പ്രവർത്തനങ്ങൾ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ സഹായിക്കുന്നു .
ലൈബ്രറി :
ഇന്നത്തെ നമ്മുടെ പാഠ്യപദ്ധതി കുട്ടികളെ സ്വയം പഠനത്തിലേക്കും സ്വാശ്രയ ബോധത്തിലേക്കും നയിക്കുന്നതിനുതകുന്നതാണ് . ഇത് യാഥാർഥ്യമാകണമെങ്കിൽ വായനയും റഫറൻസും പഠന പ്രക്രിയയുടെ ഭാഗമാകണം .ഇതിന് ഉതകുന്ന ലൈബ്രറി വിദ്യാലയത്തിൽ സജ്ജികരിച്ചിരിക്കുന്നു ഒരു ക്ലാസ്സിലേക്കുവേണ്ട മുഴുവൻ പുസ്തകങ്ങളും മികച്ച നിഘണ്ടുകൾ , പാഠഭാഗവുമായി ബന്ധപ്പെട്ട കൃതികൾ , കുട്ടികളുടെ സ്വതന്ത്ര വായനക്ക് അവരുടെ ഭിന്ന നിലവാരം പരിഗണിച്ചുള്ള പുസ്തകങ്ങൾ എന്നിവ ലൈബ്രറിയിൽ സജ്ജീകരിച്ചിരിക്കുന്നു . വായനയെ പരിപോഷിപ്പിക്കുന്നതിനായി ഓരോ ആഴ്ചയിലും കഥ , കവിത , തുടങ്ങിയ പുസ്തകങ്ങൾ ക്ലാസ്സുകളിൽ നൽകി വരുന്നു . കൂടാതെ അവയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു
പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി .
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ബാല സഭകൾ .
- സ്കൂൾതലത്തിൽ കലാ കായിക ശാസ്ത്രമേളകൾ .
- ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ .
വിദ്യാരംഗം കലാ സാഹിത്യ വേദി :
വിദ്യാലയത്തിലെ കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുതകുന്ന മികവാർന്ന പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട് .ആഴ്ചയിൽ ഒരിക്കൽ ബാലസഭാ ഇതിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു
ക്ലബ്ബ് പ്രവർത്തനങ്ങൾ
സയൻസ് ക്ലബ് :
ലഘു ശാസ്ത്ര പരീക്ഷണങ്ങൾ ആഴ്ചയിൽ ഒരുദിവസം ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ നടത്താറുണ്ട്. പരീക്ഷണക്കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കാറുണ്ട്.ദിനാചരണ പ്രവർത്തനങ്ങൾ ശാസ്ത്ര-പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് നടത്താറ്. വനദിനം, ജല ദിനം, ഭൗമദിനം, പരിസ്ഥിതി ദിനം തുടങ്ങി ശാസ്ത്രസംബന്ധിയായ ദിനാചരണങ്ങൾ നടത്തി വരുന്നു.പതിപ്പു നിർമാണം, ചുമർ പത്രിക നിർമാണം, ആൽബം തയ്യാറാക്കൽ പരിസര നടത്തം, നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്താറുണ്ട്. സ്കൂൾതല ശാസ്ത്രമേളയിൽ അവതരിപ്പിക്കാനുള്ള ഇനങ്ങൾ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ആസൂത്രണം ചെയ്ത് നടത്തുന്നത്. ശാസ്ത്രശില്പശാലകൾ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്.
ഇംഗ്ലീഷ് ക്ലബ് :
L S R W വികസിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു.Simon says, Word jumble race, Hangman, Pictionary, The mime, Hot Seat തുടങ്ങിയ ചെറിയ ഗെയിമുകൾ ചെയ്യാറുണ്ട്. ഇംഗ്ലീഷ് റീഡിംഗ് കാർഡ്, ചെറിയ കഥകൾ ,കവിതകൾ എന്നിവ വായിച്ച് അവതരിപ്പിക്കാറുണ്ട്.സ്കിറ്റ് തയ്യാറാക്കി അവതരിപ്പിക്കൽ, self introduction എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്.
വഴികാട്ടി
സാരഥികൾ
നമ്പർ | അദ്ധ്യാപകർ | വർഷം |
---|---|---|
1 | നിർമല വി | 2014- |
2 | സി കൃഷ്ണൻകുട്ടി | 1962-1964 |
3 | സി അച്ചുതൻ | 1964-1966 |
4 | കെ പി രാമൻ നമ്പീശൻ | 1969-1975 |
5 | പി മുഹമ്മദ് | 1976-1982 |
6 | പി രുക്മണി | 1986 -1987 |
7 | പി കെ കുഞ്ഞുണ്ണി പണിക്കർ | 1989-1991 |
8 | പി കെ കമലാക്ഷി | 1993-1995 |
9 | ടി കെ വിക്ടോറിയ | 1996-1999 |
10 | കെ വത്സല | 2000-2002 |
11 | പി രുക്മണി | 2002-2004 |
12 | കെ ആർ സുമംഗല | 2005-2006 |
13 | ഗോവിന്തൻ കുട്ടി ടി | 2007-2011 |
14 | വി എം എളച്ചി | 2012-2013 |