സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലാബ് :

ശാസ്ത്ര വിഷയങ്ങൾ ക്ലാസ് മുറികളിൽ പഠന പ്രക്രിയക്ക് വിധേയമാകുന്നതിനാൽ സയൻസ് ലാബ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു . കൂടാതെ സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ പരിഞ്ജാനം ഉണ്ടാകുന്നതിനാവശ്യമായ സാമൂഹ്യ ശാസ്ത്രലാബ് , ഗണിത പ്രവര്തനങ്ങൾ സുഗമമായി ചെയ്യുന്നതിനാവശ്യമായ ഗണിത ലാബ് തുടങ്ങിയവയും വിദ്യാലയത്തിൽ സജ്ജമാണ് . കുട്ടികളിൽ പഠനതാൽപര്യം ജനിപ്പിക്കുന്നതിനും പഠനം എളുപ്പമാക്കുന്നതിനും ഇവയുടെ പ്രവർത്തനങ്ങൾ  അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ സഹായിക്കുന്നു .

ലൈബ്രറി :

ഇന്നത്തെ നമ്മുടെ പാഠ്യപദ്ധതി കുട്ടികളെ സ്വയം പഠനത്തിലേക്കും സ്വാശ്രയ ബോധത്തിലേക്കും നയിക്കുന്നതിനുതകുന്നതാണ് . ഇത് യാഥാർഥ്യമാകണമെങ്കിൽ വായനയും റഫറൻസും പഠന പ്രക്രിയയുടെ ഭാഗമാകണം .ഇതിന് ഉതകുന്ന ലൈബ്രറി വിദ്യാലയത്തിൽ സജ്ജികരിച്ചിരിക്കുന്നു ഒരു ക്ലാസ്സിലേക്കുവേണ്ട മുഴുവൻ പുസ്തകങ്ങളും മികച്ച നിഘണ്ടുകൾ , പാഠഭാഗവുമായി ബന്ധപ്പെട്ട കൃതികൾ , കുട്ടികളുടെ സ്വതന്ത്ര വായനക്ക് അവരുടെ ഭിന്ന നിലവാരം പരിഗണിച്ചുള്ള പുസ്തകങ്ങൾ എന്നിവ ലൈബ്രറിയിൽ സജ്ജീകരിച്ചിരിക്കുന്നു . വായനയെ പരിപോഷിപ്പിക്കുന്നതിനായി ഓരോ ആഴ്ചയിലും കഥ , കവിത , തുടങ്ങിയ പുസ്തകങ്ങൾ ക്ലാസ്സുകളിൽ നൽകി വരുന്നു . കൂടാതെ അവയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നു