എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്.ആർ. വി. യു.പി. എസ്.പെരുംപുളിയ്കൽ എന്ന താൾ എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ എന്നാക്കി മാറ്റിയിരിക്കുന്നു)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ആർ.വി യു.പി.എസ്. പെരുമ്പുളിക്കൽ
വിലാസം
പെരുമ്പുളിയ്ക്കൽ

മന്നംനഗർ പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഇമെയിൽsrvups2011@gmail.com
കോഡുകൾ
സ്കൂൾ കോഡ്38330 (സമേതം)
യുഡൈസ് കോഡ്32120500402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസതീദേവി എസ്
പി.ടി.എ. പ്രസിഡണ്ട്എ കെ സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്അഖിലകുമാരി
അവസാനം തിരുത്തിയത്
02-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പന്തളം തെക്കേക്കര പഞ്ചായത്തിലെ പെരുമ്പുളിക്കൽ വാർഡിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ആർ.വി. യു.പി. സ്കൂൾ .


ചരിത്രം

പരിപാവനമായ പൗവ്വത്ത് മലയുടെ അടിവാരത്തിലാണ് എസ്സ് .ആർ .വി .യു. പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ദുര്യോധനൻ പൊന്നു പകുത്ത മലയാണ് പിന്നീടു പവ്വത്തുമലയായി തീർന്നതെന്നു ഐതീഹ്യമുണ്ട്.1200 വർഷം പഴക്കമുള്ള പന്തളം പെരുമ്പുളിക്കൽ വരിക്കോലിൽ കുടുബത്തിന്റെ വക കുടുബ ട്രസ്റ്റാണ് 1951 ൽ ഈ സ്കൂൾ പണി കഴിപ്പിച്ചത്. പരിയാരത്ത് ശ്രീ.ഗോവിന്ദക്കുറുപ്പാണ് ഇതിന് നേതൃത്വം നൽകിയത്.

സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ വാരിക്കോലിൽ കുടുംബാംഗം

ചെന്നീർക്കര രാജകുടുംബത്തെ പാണ്ടിപ്പടയിൽ നിന്നും രക്ഷിച്ചത് അവിടുത്തെ സൈന്യാധിപനായിരുന്ന വരിക്കോലിൽ കുടുംബത്തിലെ വലിയ കാരണവരായിരുന്നു.അദ്ദേഹത്തിന്റെ സഹോദരിയെ ജ്യോതിഭദ്ര രാജാവ് (ആശ്ചര്യചൂഢാമണിയുടെ കർത്താവായ ശക്തിഭദ്രന്റെ അനന്തര തലമുറ )വിവാഹം കഴിച്ചു.തന്റെ സന്തതിപരമ്പരക്കായി അദ്ദേഹം കരമൊഴിവായി നൽകിയതാണത്രേ പവ്വത്ത്മല ഉൾപ്പെടുന്ന പെരുമ്പുളിക്കൽ പ്രദേശം. പെരുമ്പുളിക്കൽ എന്ന പേരിനു പിന്നിലും ചില കഥകളുണ്ട്.“പെരുന്തളിക്കോയിക്കൽ കാലത്തിന്റെ നീരൊഴുക്കിൽ പെരുമ്പുളിക്കൽ ആയി.ചരിത്ര സംബന്ധിയായ മർമ്മപ്രധാന പ്രസക്തിയുള്ള സംജ്ഞകളാണ് ‘ പെരുന്തളിയും’ ‘കോയിക്കലും’.പെരു’ എന്നാൽ വലിയ എന്നൊക്കെ അർത്ഥകല്പന. പെരുന്തളി എന്നാൽ സ്ഥലത്തെ പ്രധാനപ്പെട്ട ക്ഷേത്രം എന്നു ചുരുക്കം.കോയിക്കൽ (കോയിൽ) കോവിൽ തുടങ്ങിയ പദങ്ങൾക്കു രാജാക്കന്മാരുടെ ആസ്ഥാനം എന്നൊക്കെയാണ് ഗുണ്ടർട്ട് അർത്ഥം നൽകുന്നത്. (ഗുണ്ടർട്ട് നിഘണ്ടു പേജ് 335.) രാജകൊട്ടാരത്തിനാണ് കോയിക്കൽ എന്ന പദം സാധാരണയായി ഉപയോഗിച്ചിരുന്നത്. നാടുവാഴി, സ്ഥലത്തെ പ്രധാന ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ നിർണ്ണയിക്കുവാൻ വേണ്ടി കോയിക്കൽ വന്നു താമസിക്കാറുണ്ടായിരുന്നു. അങ്ങിനെ നാടുവാഴി വന്നു താമസിച്ചിരുന്ന കോയിക്കൽ എന്ന അർത്ഥത്തിൽ “പെരുന്തളികോയിക്കൽ” കാലാന്തരത്തിൽ പെരുമ്പുളിക്കൽ ആയിത്തീർന്നു.

പെരുമ്പുളിക്കൽ നാട്ടിൽ എസ് .ആർ .വി .യു .പി സ്കൂൾ അറിയപ്പെടുന്നത് കയറ്റുവിള സ്കൂൾ എന്നാണ് .പറന്തൽ സംസ്കൃത സ്കൂൾ കെട്ടിടത്തിലാണ് ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ അഞ്ചാംക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. മൂന്നാംവർഷം 5, 6 ,7 ക്ലാസുകളോടുകൂടി സ്കൂൾ പെരുമ്പുളിക്കലിലേക്ക് മാറ്റി സ്ഥാപിച്ചു. ക്രമേണ നാനൂറോളം വിദ്യാർഥികളും 15 അധ്യാപകരുമായി സ്കൂൾ പ്രവർത്തനം തുടർന്നു .പന്തളം, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെ ഭൂരിഭാഗം കുട്ടികൾക്കും വിദ്യാഭ്യാസത്തിന് ഏക ആശ്രയമായിരുന്നു ഈ സ്കൂൾ നാട്ടിലെ കലാ സാംസ്കാരിക രംഗങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന ഒരു ചരിത്രം കൂടി സ്കൂളിനുണ്ട് . ഈ സ്കൂളിൽ വളരെക്കാലം പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ. മധുസൂദനൻ പിള്ള ഒരു നാടകരചയിതാവ് കൂടിയായിരുന്നു അദ്ദേഹത്തിൻറെ ഉൾപ്പെടെ പല നാടകങ്ങളും ഇവിടുത്തെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അഭിനയിച്ച് നാട്ടിലെ വിവിധ വേദികളിൽ അവതരിപ്പിച്ച് പ്രശംസ ആർജ്ജിച്ചിട്ടുണ്ട്. "ത്രിവേണി ആർട്സ് ക്ലബ്" എന്ന പേരിൽ ഒരു ഗ്രൂപ്പ് തന്നെ ഉണ്ടായിരുന്നു. സമൂഹത്തിലെ നിരവധി പ്രഗത്ഭരെ സൃഷ്ടിക്കുന്ന പാരമ്പര്യം ഇപ്പോഴും ഈ വിദ്യാലയം തുടർന്നുവരുന്നു .തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം കുട്ടികൾക്ക് പ്രകൃതിയെ അറിഞ്ഞു പഠിക്കാൻ ഏറെ അനുയോജ്യമാണ്.

ഭൗതികസൗകര്യങ്ങൾ

  • സ്കൂളിന് സ്വന്തമായി രണ്ട് ഏക്കർ സ്ഥലമുണ്ട് .L Shape ൽ ഉള്ള വലിയ കെട്ടിടത്തോട് ചേർന്ന് ഓഫീസ് മുറിയും അതിനടുത്തായി ഒരു ഷെഡുമുണ്ട്.
  • ബഹുമാനപ്പെട്ട MP യുടെ ഫണ്ട് ഉപയോഗിച്ച് ഒരു പാചകപ്പുര നിർമിച്ചിട്ടുണ്ട്. ലബോറട്ടറിയും ലൈബ്രറിയും ഒരു ക്ലാസ് മുറിയിൽ രണ്ടിടത്തായി സജ്ജീകരിച്ചിരിക്കുന്നു.
  • പന്തളം NSS കോളേജിലെ നാഷണൽ സർവീസ് സ്കീം സംഘടനയായ "ചിരാഗിന്റെ" നേതൃത്വത്തിൽ ലൈബ്രറി വിപുലീകരിച്ചു നൽകിയിട്ടുണ്ട്.
  • SSA ഫണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച ചരിത്ര മ്യൂസിയത്തിൽ പഴമയുടെ പെരുമ വിളിച്ചോതുന്ന ധാരാളം വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നു.
  • രണ്ട് ശുചിമുറികൾ പെൺകട്ടികൾക്കും ,ആൺകുട്ടികൾക്കും ജീവനക്കാർക്കും ഓരോന്നു വീതവും ഉണ്ട് .
  • കുടിവെള്ളത്തിനായി സ്കൂൾ മുറ്റത്തുള്ള കിണറാണ് ഉപയോഗിക്കുന്നത്. ഇതോടൊപ്പം പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
  • SSA ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ജൈവവൈവിധ്യ പാർക്കിനോടൊപ്പം കേരള ജൈവവൈവിധ്യവകുപ്പ് പത്തനംതിട്ട ജില്ലാതല നേതൃത്വത്തിൽ "ശാന്തിസ്ഥൽ” എന്ന പ്രൊജക്റ്റ് ഇവിടെ ഏറ്റെടുത്തു നടത്തുന്നു അതിന്റെ ഭാഗമായി ഏകദേശം 60 വൃക്ഷത്തൈകൾ നട്ടു പരിപാലിച്ചുവരുന്നു.
  • വിശാലമായ കളിസ്ഥലവും സ്കൂളിന്റെ നേട്ടങ്ങളിലൊന്നാണ് .അതിനോട് ചേർന്ന് കൃഷിസ്ഥലം ഒരുക്കിയിട്ടുണ്ട്.സ്കൂളിനു സംരക്ഷണഭിത്തിയുമുണ്ട്.
  • സ്കൂളിലെ പരിപാടികൾ നടത്തുന്നതിന് വേണ്ടി ഒരു പൂർവ്വ വിദ്യാർത്ഥി സ്റ്റേജ് നിർമ്മിച്ചു നൽകിയിട്ടുണ്ട്.മൈക്ക്സെറ്റ് ,വാട്ടർപ്യൂരിഫയർ ,പ്രിന്റർ,ഡസ്ക്,ബെഞ്ച്,ലൈറ്റ്,ഉച്ചഭക്ഷണത്തിനുള്ള പ്ലേറ്റുകൾ,ഗ്ലാസ്,കസേരകൾ എന്നിവയും പൂർവിവ്വ ദ്യാർഥികളുടെ സംഭാവനയായി ലഭിച്ചിട്ടുണ്ട്.
  • പന്തളം ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എല്ലാവർഷവും സ്കൂളിൽ വിവിധ പരിപാടികൾ നടത്തി വരുന്നു.അക്കൂട്ടത്തിൽ എടുത്തു പറയത്തക്ക ഒന്നാണ് സ്കൂൾ പ്രവേശന കവാടത്തിൽ സ്ഥാപിച്ച സ്കൂൾ നെയിം ബോർഡ്.
  • ഭൗതികസാഹചര്യങ്ങൾ വർധിപ്പിക്കുന്നതിനായി റോട്ടറി ക്ലബ്ബ് ,കുരമ്പാല എസ് ബി ഐ തുടങ്ങിയ വിവിധ സംഘടനകൾ സഹായിച്ചിട്ടുണ്ട്.
  • KITE പദ്ധതിപ്രകാരം സ്കൂളിലേക്ക് 3 ലാപ്ടോപും 2 പ്രൊജക്ടറുകളും ലഭ്യമായിട്ടുണ്ട് .
  • കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി മാനേജ്‌മെന്റ് , സ്കൂൾ ബസ് നൽകിയിട്ടുണ്ട് .

പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടു തന്നെ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് സ്കൂൾ മാനേജ്‌മെന്റ്.

മാനേജ്‌മെന്റ്

സ്കൂൾ മാനേജർ -എം .ബി.സുരേഷ്
സ്കൂൾ മാനേജർ ശ്രീ.എം.ബി.സുരേഷ്


വരിക്കോലിൽ കാരണവന്മാർ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വ്യക്തമായ കാഴ്ചപ്പാടോടു കൂടി രണ്ട് വിദ്യാലയങ്ങൾ സ്ഥാപിച്ചു. ഒന്ന് S.R.V.U.P സ്കൂളും മറ്റൊന്ന് S.V.L.P സ്കൂളും.വരിക്കോലിൽ കുടുംബത്തിന്റെ 9 ശാഖകൾ അടങ്ങുന്ന കുടുംബ ട്രസ്റ്റിനാണ് രണ്ടു സ്കൂളിന്റെയും ഭരണ ചുമതല.ഓരോ ശാഖയിൽ നിന്നും ഒരാൾ വീതം തെരഞ്ഞെടുക്കപ്പെടുകയും അവരിൽ നിന്നും പ്രസിഡന്റ് , സെക്രട്ടറി ,ഖജാൻജി എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ M.B.സുരേഷ് ആണ്


മികവുകൾ

ന്യൂമാറ്റ്സ്

ഗണിത ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി ആറാം ക്ലാസ് തലത്തിൽ നടത്തുന്ന ന്യൂമാറ്റ്സ് പരീക്ഷയിൽ തുടക്കം മുതൽ ഇതുവരെയും സബ്ജില്ലാ തലത്തിൽ ഈ സ്കൂളിലെ കുട്ടികൾ വിജയികൾ ആയിട്ടുണ്ട് ഏറ്റവും അഭിമാനകരമായ നേട്ടം 2013-14 ലും 2016-17 ലും ഈ സ്കൂളിലെ അനന്ദു .എസ് , അപർണ്ണ .എസ്സ് എന്നീ കുട്ടികൾ സംസ്ഥാന ഗണിത പ്രതിഭകൾ ആയി എന്നതാണ്. അതുപോലെ 2015-16 ലെ മാത്‌സ് ഒളിമ്പ്യാഡിന് സൂര്യനാരായണൻ എന്ന കുട്ടി വിജയിയായി.

സ്കോളർഷിപ്പുകൾ .

2015-16ആർഷ .എസ് , USS ന് ഗിഫ്റ്റഡ് ചൈൽഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു .

2019 -20പൂജ .എസ് , USS ന് ഗിഫ്റ്റഡ് ചൈൽഡായി തിരഞ്ഞെടുക്കപ്പെട്ടു .

സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ എല്ലാ വർഷവും പങ്കെടുക്കുന്ന എല്ലാ കുട്ടികളും മികച്ച വിജയം നേടുന്നു.

ക്വിസ്

2014-15 ൽ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ( സോഷ്യൽസയൻസ് ) ദിനേശ് ,ധനലക്ഷ്മി എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി തുടർന്നുള്ള വർഷങ്ങളിലും ഗണിതം , സയൻസ് , സോഷ്യൽ സയൻസ് ക്വിസ് മത്സരങ്ങളിൽ കുട്ടികൾ ജേതാക്കളായി സംസ്കൃത കൗൺസിൽ നടത്തിയ പത്തനംതിട്ട ജില്ലാതല സംസ്കൃത ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ശുചിത്വമിഷൻ നടത്തിയ ക്വിസ്സിൽ അപർണ വിജയിയായി.

2021-22 അധ്യായന വർഷത്തിൽ A.K.S.T.U നടത്തിയ അറിവുത്സവം ക്വിസ് മത്സരത്തിൽ സബ്ജില്ലാ തലത്തിൽ തൻവി പിള്ള (Std. 7) ഒന്നാം സ്ഥാനവും ഗൗരി കൃഷ്ണ ( Std. 6) രണ്ടാം സ്ഥാനവും അങ്കിത്ത് . M. സാമുവൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

സ്പോർട്സ്

മനു ,ബിനു, യദിൻ,സുമി കൃഷ്ണൻ എന്നിവർ ജില്ലാതല വിജയികളായി

കലോത്സവം

സബ്ജില്ല ,ജില്ലാ കലോത്സവങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ A ഗ്രേഡോഡുകൂടി വിജയികൾ ആയിട്ടുണ്ട്.സംസ്കൃത കലോത്സവത്തിൽ എല്ലാ വർഷവും മികച്ച വിജയം നേടുന്നുണ്ട്. തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഈ സ്കൂളിലെ സുനു ബാബു നാടോടി നൃത്തത്തിന് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും നേടി .പ്രമേഹ രോഗം മൂലം ഇൻസുലിൻ പമ്പ് ശരീരത്തിൽ ഘടിപ്പിച്ച കൊണ്ട് നേടിയ വിജയം വിവിധ പത്രമാധ്യമങ്ങളിൽ വാർത്തയായിട്ടുണ്ട് കൂടാതെ മലയാള മനോരമ, പുരസ്കാരം നൽകി സുനുവിനെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ഇംഗ്ലീഷ് മീഡിയം സ്കൂളുകളോട് മത്സരിച്ചു സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന സ്കൂളിലെ കുട്ടികൾ എല്ലാ വർഷവും ഇംഗ്ലീഷ് റെസിറ്റേഷൻ , സ്പീച് എന്നീ ഇനങ്ങളിൽ വിജയം നേടുന്നു .

യുറീക്ക വിജ്ഞാനോത്സവം

സബ്ജില്ലാ തലത്തിലും (മേഖല ) പഞ്ചായത്ത് തലത്തിലും പോസ്റ്റർ രചന , ശാസ്ത്രനാടകം , പ്രോജക്ട് ,എന്നിവയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ഗണിതശാസ്ത്ര ശിൽപ്പശാലയിൽ (SSA ) അപർണ്ണ . S ഒന്നാം സ്ഥാനം നേടി (പ്രോജക്ട് ഉപകരണ നിർമ്മാണം,ക്വിസ് )

അമൂല്യ പൈതൃകം പ്രോജക്ട്

2017-2018 ൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ " സ്കൂൾ പരിസരത്തെ ജൈവ വൈവിധ്യം ‘’എന്ന വിഷയത്തിൽ “അമൂല്യ പൈതൃകം പൗവത്തുമല ‘’ എന്ന പ്രൊജക്റ്റ്‌ സസ്ഥാന തലത്തിൽ മത്സരിക്കുകയുണ്ടായി. മികച്ച അഭിപ്രായം ലഭിച്ചു.പൗവത്തു മലയിലെ പാറക്കുളങ്ങളിലെ ജലം പ്രയോജനപ്പെടുത്തുന്നതിനായി പഞ്ചായത്ത്‌, എം. എൽ. എ ക്ക് നിവേദനം നൽകി.

സംസ്ഥാന അധ്യാപക അവാർഡ്

2015-16 ഈ വർഷത്തെ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അധ്യാപക അവാർഡ് ഈ സ്കൂളിലെ ശ്രീമതി. K.R.ലേഖ ടീച്ചർ ലഭിച്ചു എന്നത് ഏറ്റവും അഭിമാനകരമായ നേട്ടമാണ്..

വായനാവാരം

വായന വാരത്തോടനുബന്ധിച്ച് നടന്ന ന്യൂസ് റീഡിംഗ് മത്സരത്തിൽ ആറാം ക്ലാസിലെ ഗൗരി കൃഷ്ണയ്ക്ക് സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി.

ശാസ്ത്രരംഗം

2021 -22 വർഷത്തിലെ ശാസ്ത്രരംഗം ജില്ലാതലം, സബ്ജില്ലാതലം മത്സരങ്ങളിൽ തൻവി പിള്ള (വീട്ടിൽനിന്ന് ഒരു പരീക്ഷണം ) അനന്യ .വി (ശാസ്ത്രലേഖനം )എന്നിവർ ഒന്നാംസ്ഥാനം നേടി .സബ്ജില്ലാ തലത്തിൽ പ്രോജക്ട് അവതരണത്തിന് ഗൗതം കൃഷ്ണ രണ്ടാം സ്ഥാനവും അനഘ ശ്രീനി പ്രാദേശിക ചരിത്ര രചനയ്ക്ക് രണ്ടാംസ്ഥാനവും നേടി.

വിദ്യാരംഗം

2021-22 വർഷത്തിലെ അങ്കിത്. M.സാമുവലിന് കവിത രചനയ്ക്ക് ഒന്നാം സ്ഥാനവും

നീതു. P. K,ചിത്ര രചന മത്സരത്തിന് ഒന്നാം സ്ഥാനവും

അക്ഷിത്. A ,അഭിനയത്തിന് രണ്ടാം സ്ഥാനവും നേടി.

തളിര് സ്കോളർഷിപ്പ്‌

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ തളിര് സ്കോളർഷിപ്പ് 2021-22 പരീക്ഷയിൽ ഏഴാം ക്ലാസ്സിലെ തൻവി പിള്ള ,ആറാം ക്ലാസ്സിലെ ഗൗരീ കൃഷ്ണ എന്നിവർ അർഹരായി

മറ്റ് മത്സരങ്ങൾ ...

2021 -22 ൽ S S K സംഘടിപ്പിച്ച ആസാദി കാ അമൃത മഹോത്സവം എന്ന പരിപാടിയിൽ ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം ഈ സ്കൂളിലെ കുട്ടികൾക്കായിരുന്നു.

മുൻസാരഥികൾ

മാധവക്കുറുപ്പ് 1951-1952
ടി.പി.മധുസൂദനൻ പിള്ള
1952-1968
എം.പി.കുട്ടപ്പകുറുപ്പ്
1986-1987
കെ.പി.ശങ്കരിയമ്മ
1987-1988
ഇ.പി.സദാശിവൻ പിള്ള
1988-1994
ആർ.രാധികാദേവി
1994-2010
എ.ആർ.സുമംഗല
2010-2014.




എൽ.മിനി

2014-2021

പ്രശസ്തരായ പൂർവവിദ്യാർഥികൾ

  1. ശശിധര കുറുപ്പ് - ഉഗാണ്ട ഗവൺമെന്റിൽ ഒരു സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായി ഏറെകാലം സേവനമനുഷ്ഠിച്ചു.
  2. ശാർങ്ഗധരൻ ഉണ്ണിത്താൻ - പ്രശസ്തനായ പടയണി കലാകാരൻ ,കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം പടയണി വിഭാഗത്തിൽ നേടിയിട്ടുണ്ട് .
  3. മനൂബ് ഒയാസിസ് - നന്ദികേശ ശില്പ നിർമ്മിതിയിൽ വേറിട്ട ശില്പവൈഭവം തീർക്കുന്നകലാകാരനാണ് മനൂബ് പെരുമ്പുളിക്കൽ എന്ന് അറിയപ്പെടുന്ന മനുബ് ഒയാസിസ്.

ദിനാചരണങ്ങൾ

കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിനും അറിവ് വർധിപ്പിക്കുന്നതിനും നമ്മുടെ നാടിന്റെ കലാ സാംസ്കാരിക പൈതൃകങ്ങളിൽ പങ്കാളികളാകുന്നതിനുമായി പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

മോണിംഗ് അസംബ്ലിയിൽ വിവരണം , ക്വിസ് മത്സരം, പ്ലക്കാർഡ് നിർമാണം, നാടക ആവിഷ്കരണം, ദൃശ്യാവിഷ്കരണം, ലഘുപരീക്ഷണങ്ങൾ വീഡിയോ പ്രദർശനങ്ങൾ ,പ്രഗൽഭരുടെ ക്ലാസുകൾ ,അഭിമുഖം ,ഫീൽഡ് ട്രിപ്പ് ,ചിത്രരചന ,ഉപന്യാസം , സെമിനാർ പ്രൊജക്ട്,കഥാരചന ,കവിതാരചന , യോഗ എന്നീ പ്രവർത്തനങ്ങൾ ഓരോ ദിനാചരണത്തിനും അനുയോജ്യമായി നടത്തിവരുന്നു.ഓരോ ദിനാഘോഷം ഭിന്നശേഷിക്കാരായ കുട്ടികളെക്കൂടി പരിഗണിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.

ഓണം , ക്രിസ്തുമസ്സ്‌ , സ്വാതന്ത്ര്യദിനം റിപ്പബ്ലിക് ദിനം എന്നിവ വിപുലമായി ആഘോഷിക്കുന്നു. ഓണാഘോഷത്തിൽ നാടൻ കലാരൂപങ്ങൾ, അത്തപൂക്കളം , സദ്യ എന്നിവ ഉൾപ്പെടുത്തുന്നു. 2019 ലെ ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെട്ട മെഗാ തിരുവാതിര ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പുൽക്കൂട് നിർമ്മാണം ആശംസകാർഡ് നിർമാണം എന്നിവ നടത്തുന്നു

അധ്യാപകർ

ഹെഡ്മിസ്ട്രെസ്സ് -ശ്രീ.എസ്.സതീദേവി
ഹെഡ്മിസ്ട്രെസ്സ് -ശ്രീമതി.എസ്സ് .സതീദേവി

അധ്യാപകർ

  1. എസ്സ് .സതീദേവി (ഹെഡ്‌മിസ്‌ട്രെസ്സ് )
  2. പി .കെ .ഉജാല
  3. ബിന്ദു .കെ .ഉണ്ണിത്താൻ
  4. ശ്രീലക്ഷ്മി.എസ്സ് .വി
  5. സരിത .ജി .കുറുപ്പ്

അനധ്യാപകർ

  1. ഗിരീഷ്
  2. സതീ
  3. ശിവപ്രിയ

പാഠ്യേതര പ്രവർത്തനങ്ങൾ

അബാക്കസ് ട്രെയിനിംഗ്

കുട്ടികൾക്ക് അബാക്കസ് പരിശീലനം നൽകുന്നതിനാൽ ഗണിത മത്സരങ്ങളിൽ മുന്നേറുന്നു.

യോഗ, മെഡിറ്റേഷൻ

എല്ലാദിവസവും അസംബ്ലിക്ക് ശേഷം യോഗ, മെഡിറ്റേഷൻ എന്നിവ ചെയ്യുന്നതിനാൽ കുട്ടികളിൽ അച്ചടക്കം വ്യക്തിത്വവികാസം മാനസിക സംഘർഷത്തിന് അയവ് എന്നിവയുണ്ടാകുന്നു.

തയ്യൽ പരിശീലനം

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് കോഴ്സ് ആയ തയ്യൽ പരിശീലനം ജെ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ മൂന്ന് വർഷമായി രക്ഷിതാക്കൾക്ക് നൽകുന്നു . ഇതുവരെ 120 രക്ഷാകർത്താക്കൾ പരിശീലനം നേടി.

ടാലന്റ് ലാബ്

കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക ഡാൻസ് ക്ലാസ് നടത്തുന്നു.

സിമ്പിൾ ഇംഗ്ലീഷ് പരിശീലനം

സിമ്പിൾ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ശ്രീ .പവനൻ സാർ ഈ സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനായി പരിശീലനം നൽകി. അദ്ദേഹം തയ്യാറാക്കി നൽകിയ മോഡ്യൂൾ അധ്യാപകർ പിന്തുടരുകയും ചെയ്യുന്നു. കുട്ടികളുടെ ഭാഷാശേഷി വളർത്താൻ ഇത് സഹായിക്കുന്നു.

ചെപ്പു തുറക്കുമ്പോൾ

നാടൻ കലകളെ പ്രോത്സാഹിപ്പിക്കാൻ നാടൻ പാട്ടുകൾ ,നാടൻ കലാരൂപങ്ങൾ എന്നിവ കുട്ടികളെ പരിചയപ്പെടുത്തുന്ന പ്രവർത്തനം .

മോണിംഗ് അസംബ്ലി

മലയാളം ,ഇംഗ്ലീഷ് , ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിൽ അസംബ്ലി എല്ലാദിവസവും നടത്തുന്നു അസംബ്ലിയിൽ മഹത് വ്യക്തികളെ കുറിച്ച് ,ദിനാചരണങ്ങൾ, ശാസ്ത്രപരീക്ഷണങ്ങൾ ,ബാൻഡ് മേളം എന്നിവ ഉൾപ്പെടുത്തുന്നു എന്നത് ശ്രദ്ധേയമാണ്.

പ്രളയ സഹായം: 2018 ഓഗസ്റ്റ് , 2019 ഓഗസ്റ്റ് മാസങ്ങളിൽ ഉണ്ടായ പ്രളയങ്ങളിൽ ,ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും സ്കൂളിന്റെ വകയായി സഹായം എത്തിച്ചു കൊടുക്കുകയും ചെയ്തു.

പൊതുവഴി നന്നാക്കൽ

കുളവള്ളിയിൽനിന്നും സ്കൂളിന് സമീപത്ത് കൂടി കോളനിയിലേക്കുള്ള റോഡ് കാൽനടയാത്രയ്ക്ക് പോലും യോഗ്യമല്ലാത്ത വിധം ശോചനീയാവസ്ഥയിലായിരുന്നു. കുട്ടികൾ പഞ്ചായത്ത് അധികൃതർ നിവേദനം നൽകിയതിലൂടെ വഴി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി തീർക്കാൻ സാധിച്ചു.

ചികിത്സാസഹായം

മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന സമൂഹത്തിലെ നിർധനരായ രോഗികൾക്ക് അധ്യാപകരും കുട്ടികളും കൂടി ധനസമാഹരണം നടത്തി വർഷംതോറും നൽകിവരുന്നു.

ഗൃഹസന്ദർശനം

ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ ഇടയ്ക്കിടെ സന്ദർശിച്ച് അവർക്ക് വേണ്ട മാനസിക പിന്തുണ നൽകി വരുന്നു.

കൃഷി

സ്കൂൾ പരിസരത്ത് നല്ലൊരു കൃഷിത്തോട്ടം ഒരുക്കി ,അതിൽ നിന്നും കിട്ടുന്ന ഉൽപ്പനങ്ങൾ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചുവരുന്നു.

കായിക പരിശീലനം

കുട്ടികളുടെ മാനസിക ശാരീരിക വികാസത്തിന് ഉതകുന്ന രീതിയിലുള്ള പരിശീലനം നൽകി വരുന്നു. മോണിംഗ് അസംബ്ലിയിലെ എക്സസൈസ് അതിനുശേഷം യോഗ, മെഡിറ്റേഷൻ ,സ്കൂൾ ഗ്രൗണ്ടിൽ കൊണ്ടുപോയുള്ള പരിശീലനം എന്നിവ അതിൽ ഉൾപ്പെടുന്നു.

വൈദ്യുതീകരണം

വൈദ്യുതി കണക്ഷൻ ഇല്ലാത്ത വീടുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനം സാധ്യമാക്കുന്നതിനായി അധികാരികളുമായി ബന്ധപ്പെട്ട് വൈദ്യുതി എത്തിച്ചു കൊടുക്കുവാൻ സാധിച്ചു.

ടാലന്റ് ഹണ്ട്

തോളിൽ കയ്യിട്ടും, കൈ ചേർത്ത് പിടിച്ചും സ്കൂൾ പടിയിലൂടെയും വരാന്തകളിലൂടെയും ഉറ്റ സുഹൃത്തുക്കളുമായി നടന്നിരുന്ന ആ സ്കൂൾ കാലം കുട്ടികൾക്ക് കുറച്ചുനാളത്തേക്കെങ്കിലും അന്യമായി വേനലവധിക്ക് മാത്രം വീടുകളിൽ ഇരുന്ന കുട്ടികൾ കുറച്ചധികം കാലം വീടുകളിൽ കഴിഞ്ഞു കൂടേണ്ടതായി വന്നു. 2020-21 കുട്ടികളുടെ വിരസത ഒഴിവാക്കുന്നതിനും പുതിയതായി സ്കൂളിൽ അഡ്മിഷൻ എടുത്ത കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കുന്നതിനും എസ്സ്.ആർ.വി. യു.പി.എസ് തുടങ്ങിവച്ച ഒരു പരിപാടിയായിരുന്നു ടാലന്റ് ഹണ്ട്

ഓരോ ദിവസവും ഓരോ തീം ആയിരുന്നു ഇതിന്റെ പ്രത്യേകത.ഇതിൽ ചിത്രരചന,കവിതാരചന , കഥാരചന ,പ്രവർത്തി പരിചയം ,ശാസ്ത്ര പരീക്ഷണങ്ങൾ , ഗണിത മാജിക്കുകൾ,ക്വിസ് മത്സരങ്ങൾ എന്നിവ നടത്തുകയുണ്ടായി. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഏറെ ഇഷ്ടപ്പെട്ട ഒരു പ്രവർത്തനമായിരുന്നു ഇത്.

യു എസ് എസ് പരിശീലനം

യു എസ് എസ് സ്കോളർഷിപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി കൊണ്ട് ഏഴാംക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈനായി യു എസ് എസ് പരിശീലനം നൽകിവരുന്നു.

ലെറ്റ്സ് റീഡ് ഇംഗ്ലീഷ്

കൊറോണാ മഹാമാരി നിമിത്തം ഏതാണ്ട് 20 മാസത്തോളം കുട്ടികൾ വീടുകളിൽ കഴിഞ്ഞു കൂടേണ്ട അവസ്ഥയുണ്ടായി.അഞ്ചാം ക്ലാസിലേക്ക് അഡ്മിഷൻ എടുത്ത പല കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യാൻ സാധിച്ചിട്ടില്ല.അത്തരം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ വായിക്കുന്നതിനുള്ള പ്രയാസം മനസിലാക്കി ലെറ്റ്സ് റീഡ് ഇംഗ്ലീഷ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ഓഫ്‌ലൈനായും ഫോണിക് സൗണ്ട് മെത്തേഡ് വഴി ഇംഗ്ലീഷ് ഭാഷ വായിക്കുന്നതിനായി ഉള്ള പ്രത്യേക പരിശീലനം നൽകിവരുന്നു.

അക്ഷരത്തോണി

ഈ കോവിഡ് കാലത്ത് കുട്ടികൾക്ക് ടെലിവിഷനിൽ നിന്നും മൊബൈലിൽ നിന്നും ഒരു ഇടവേള നൽകുന്നതിനായി എസ് ആർ വി യുപിഎസ് തുടങ്ങിവച്ച ഒരു പദ്ധതിയായിരുന്നു അക്ഷരത്തോണി.സഞ്ചരിക്കുന്ന വായനശാല എന്ന് ഇതിനെ വിളിക്കാം.പുസ്തകങ്ങളെ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകുകയും ഓരോതവണയും നൽകുന്ന പുസ്തകങ്ങൾക്ക് ആസ്വാദന കുറിപ്പ് തയ്യാറാക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത തവണ പുതിയ പുസ്തകങ്ങളുമായി ചെല്ലുമ്പോൾ അവർ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾ അധ്യാപകർ കൈപ്പറ്റുന്നു.

ഫോൺ ചലഞ്ച്

2021 - 22 രണ്ട് അധ്യയന വർഷവും ഓൺലൈൻ മുഖാന്തരം ആയപ്പോൾ മൊബൈൽ ഫോണുകൾ ഇല്ലാത്തതുകൊണ്ടോ വിക്ടേഴ്സ് ചാനൽ കാണാൻ കഴിയാത്തതുകൊണ്ടോ ഒരൊറ്റ കുട്ടിയുടെ പോലും പഠിക്കാനുള്ള അവസരം നഷ്ടമാകാതിരിക്കാൻ തുടങ്ങിയ പദ്ധതിയായിരുന്നു ഫോൺ ചലഞ്ച് .ഇതിലൂടെ 24 കുട്ടികൾക്ക് മൊബൈൽ ഫോൺ ലഭ്യമാക്കാൻ സാധിച്ചു. 8 കുട്ടികൾക്ക് സന്നദ്ധ സംഘടനകൾ വഴിയും മൊബൈൽ ലഭ്യമാക്കി.

ലോക്ക്ഡൗൺ കാലത്തെ ഓൺലൈൻ പഠനം

2020-21ൽ ഓഗസ്റ് മുതൽ സ്കൂളിൽ ഓൺ ലൈൻ ക്ലാസ്സ്‌ തുടങ്ങി. എല്ലാ കുട്ടികളെയും വിളിച്ചു, അവർക്ക് വേണ്ട പിന്തുണ നൽകി. വിക്ടർസ് ചാനൽ ക്ലാസ്സ്‌ കാണാൻ 13കുട്ടികൾക്ക് TV നൽകി.

ക്ലബുകൾ

കുട്ടികളിൽ ഐക്യം, സാമൂഹ്യബോധം നേതൃത്വപാടവം ആരോഗ്യ ശുചിത്വ ശീലങ്ങൾ ശാസ്ത്രാവബോധം ഭാഷാശേഷി സർഗ്ഗാത്മകത എന്നീ ഗുണങ്ങൾ വളർത്തുന്നതിനായി സ്കൂളിൽ വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • റോഡ് സുരക്ഷാ ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • സംസ്കൃത ക്ലബ്ബ്
  • വിദ്യാരംഗം കലാസാഹിത്യ വേദി

സ്കൂൾഫോട്ടോകൾ

വഴികാട്ടി

കുരമ്പാല ജംഗ്ഷനിൽ നിന്നും കീരൂഴി – കുരമ്പാല റോഡിലേക്ക് തിരിഞ്ഞ് തിരിഞ്ഞ് 500 മീറ്റർ പോകുമ്പോൾ ഇടത്തേക്ക് ഉള്ള വഴിയിലൂടെ 200 മീറ്റർ ചെല്ലുമ്പോൾ സ്കൂളിൽ എത്താം.

എസ്സ് .ആർ.വി .യു.പി .എസ്സ് ,പെരുമ്പുളിയ്ക്കൽ