അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
==ഓൺലൈൻ പഠനത്തിനായി ഒരു കൈത്താങ്ങ്== കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി കാലഘട്ടത്തിലും എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാനേജ്മെന്റും അധ്യാപകരും കുട്ടികൾക്ക് സ്മാർട്ട് ഫോൺ സമാഹരിച്ചു അർഹരായവർക്കു നൽകി.
2021-ലെ പ്രവേശനോത്സവം
ഹെഡ്മിസ്ട്രസ്സ് സി.റ്റെസ്സ് എഫ്.സി.സി യുടെ നേതൃത്വത്തിൽ june 1 ചൊവ്യാഴ്ച രാവിലെ 11.30 am ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ. മൈക്കിൾ ചീരാംകുഴിയിൽ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഓൺലൈനായി ഗൂഗിൾ മീറ്റുവഴി നടത്തപ്പെട്ടു. രക്ഷിതാക്കളുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാമെന്ന ധാരണയുമുണ്ടായി.
പരിസ്ഥിതിദിനാചരണം
2021-22-ലെ ലോക പരിസ്ഥിതി ദിനാചരണത്തിൽ പഠനവിഷയമായ പരിസ്ഥിതി പുനസ്ഥാപനത്തിനുള്ള പദ്ധതികൾക്ക് വാകക്കാട് അൽഫോൻസാ ഹൈസ്ക്കൂൾ തുടക്കം കുറിച്ചു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരവും നടത്തപ്പെട്ടു. JUNE 5-ന് രാവിലെ 11 മണിക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ പരിസ്ഥിതി ദിനാചരണപരിപാടികൾ നടത്തപ്പെട്ടു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ഡോ.മാത്യു കെ ജോസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ റവ. ഫാ. മൈക്കിൾ ചീരാംകുഴിയിൽ അച്ഛൻ പരിസ്ഥിതി ദിന പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ ഭവനങ്ങളിൽ വൃക്ഷത്തെകൾ നട്ടുപിടിപ്പിച്ചു.
2021-ലെ ഓൺലൈൻ പഠനം
വിക്ടേഴ്സ് ചാനലിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളെ ആസ്പദമാക്കി കുട്ടികൾക്ക് സംശയനിവാരണം നടത്തുന്നതിനായി വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് സൗകപ്യപ്രദമായ സമയത്ത് ഗൂഗിൾ മീറ്റിൽ ക്ലാസ്സുകൾ നടത്തപ്പെടുന്നു.
വായനാദിനാചരണം
"വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും നാം ആചരിക്കുന്നു. വാകക്കാട് അൽഫോൻസാ ഹൈ സ്കൂൾ ഓൺലൈൻ ആയി വായനാദിനം സമുചിതമായി ആചരിച്ചു. കുട്ടികളിൽ ഭാഷാ പരിഞ്ജാനവും സർഗാത്മക കഴിവുകളും ഗവേഷണാത്മക താല്പര്യവും പരിപോഷിപ്പിക്കുന്ന പദ്ധതിക്ക് വായനാദിനത്തിൽ അൽഫോൻസാ ഹൈ സ്കൂൾ തുടക്കം കുറിച്ചു. തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവ്വകലാശാലാ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ചെറുകഥാകൃത്തും, നോവലിസ്റ്റും , തിരക്കഥാകൃത്തും ,പ്രൊഫസറും കൂടിയായ ഡോ.അംബികാസുതൻ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..
വായനാദിനാചരണം 2021 - https://youtu.be/-qJzUDkQmw0
2021 - ലെ പി.റ്റി.എ മീറ്റിംഗ്
ഗൂഗിൾ മീറ്റീലൂടെ ക്ലാസ് പി.റ്റി.എ, ക്ലാസ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു..കുട്ടികൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ക്ലാസ്സുകൾ മുടങ്ങാതെ കാണുന്നുണ്ടന്നു രക്ഷിതാക്കൾ ഉറപ്പു വരുത്തണം.അതുപോലെത്തന്നെ അസൈൻമെന്റുകൾ മുടങ്ങാതെ അതാതുവിഷയം പഠിപ്പിക്കുന്ന അധ്യാപകർക്ക് അയച്ചുകൊടുക്കണം,യഥാസമയം സംശയനിവാരണം വരുത്തണം എന്നീ നിർദ്ദേശങ്ങൾ അധ്യാപകർ നൽകി.ക്ലാസ് പി.റ്റി.എയിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി സംവദിക്കാനും അവസരമൊരുക്കുന്നു. ഹെഡ്മിസ്ട്രസ്സ് സി.റ്റെസ്സ് എഫ്.സി.സി യുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റീലൂടെ ചേരുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ സ്മാർട്ട് ഫോൺ ഇവ വിതരണം ചെയ്തു വരുന്നു.
ലഹരിവിരുദ്ധ ദിനാചരണം
അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണത്തോടനുബന്ധിച്ച് ജൂൺ 26 ന് വാകക്കാട് അൽഫോൻസാ ഹൈ സ്കൂളിൽ SAVE LIFE എന്ന ഒരു കാമ്പയിൻ നടത്തപ്പെട്ടു.ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ വിഷയമായ ' SHARE FACTS ON DRUGS,SAVE LIVES ' എന്നതുൾക്കെണ്ടുകൊണ്ട് ലഹരിവസ്തുക്കളെക്കുറിച്ച് കുട്ടികളിലും മാതാപിതാക്കളിലും അവബോധമുണ്ടാക്കി വിവേകപൂർണ്ണമായ സുരക്ഷിത ജീവിതത്തിലേയ്ക്ക് നയിക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യം വച്ചിരിക്കുന്നത്. ലഹരി വസ്തുക്കളെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കി വിവേകപൂർണ്ണമായ സുരക്ഷിതജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യവുമായി സേവ് ലൈഫ് കാമ്പയിൻ. തുടർന്ന് ഈ ബോദ്ധ്യങ്ങൾ കുട്ടികൾ വഴി സമൂഹത്തിനു പകർന്നുകൊടുത്തുകൊണ്ട് ലഹരി രഹിതമായ ഒരു സമൂഹം എന്ന കാഴ്ചപ്പാടാണ് SAVE LIFE പ്രോജക്ടിനുള്ളത്.
ലഹരിവിരുദ്ധ ദിനം 2021 - https://youtu.be/Rd2GNjwydTw