ജി.യു. പി. എസ്.തത്തമംഗലം

14:22, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21354 (സംവാദം | സംഭാവനകൾ)

{Schoolwiki award applicant}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട്  ജില്ലയിൽ  ചിറ്റൂർ   ഉപജില്ലയിലെ തത്തമംഗലം ചീറുമ്പക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്.തത്തമംഗലം.

ജി.യു. പി. എസ്.തത്തമംഗലം
വിലാസം
ചീറുമ്പക്കാവ്

തത്തമംഗലം
,
തത്തമംഗലം പി.ഒ.
,
678102
,
പാലക്കാട് ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ04923 227539
ഇമെയിൽgupstattamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21354 (സമേതം)
യുഡൈസ് കോഡ്32060400108
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി
വാർഡ്25
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ380
പെൺകുട്ടികൾ351
ആകെ വിദ്യാർത്ഥികൾ731
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബർത്തലോമിനി ജി
പി.ടി.എ. പ്രസിഡണ്ട്ശ്രീനിവാസൻ
എം.പി.ടി.എ. പ്രസിഡണ്ട്സതി വിജയൻ
അവസാനം തിരുത്തിയത്
15-03-202221354


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട്  ജില്ലയിൽ  ചിറ്റൂർ   ഉപജില്ലയിലെ തത്തമംഗലം ചീറുമ്പക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ജി..യു പി .എസ് .തത്തമംഗലം

ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയുടെ കീഴിലെ 25/ 271  വാർഡിലാണ് ജി .യു .പി .സ്കൂൾ തത്തമംഗലം സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം സ്ഥാപിതമായത് 1900 -ൽ ആണ് .നാലുകെട്ടിന്റെ മാതൃകയിലായി പണിതീർത്ത ഈ സ്കൂളിനെ 122 വർഷം പാരമ്പര്യമുണ്ട് .ശ്രീ കുറുമ്പഭഗവതിയുടെ തിരുമുറ്റത്ത് നിലകൊള്ളുന്നതിനാൽ ചീറമ്പുക്കാവ് സ്കൂൾ എന്നും നാട്ടുകാർ വിളിക്കുന്നു .ഇപ്പോൾ ഈ വിദ്യാലയത്തിന് 197 സെന്റ് സ്ഥലമുണ്ട് .2019 -ൽ ചിറ്റൂർ സബ് ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമായി നമ്മുടെ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.പ്രീ പ്രൈമറി മുതൽ 7 ക്ലാസ് വരെ ഇവിടെയുണ്ട് .ഈ കെട്ടിടത്തിനോട് ചേർന്ന് കുട്ടികൾക്ക് കളിക്കാനുള്ള ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു .പണ്ട് ഒരു കുളം ഉണ്ടായിരുന്ന ഈ  സ്ഥലത്തു പിന്നീട് നാട്ടുകാർ തൂർത്തു നല്ലൊരു കളി സ്ഥലം രൂപപ്പെടുത്തുകയാണ് ഉണ്ടായത് .രാജ്യത്തിന്റെ നാനാ തുറകളിലായി പല ഉന്നത പദവി അലങ്കരിക്കുന്ന വ്യക്തികൾ ഈ സ്കൂളിന്റെ മുറ്റത്തു കളിച്ചു വളർന്നവരാണ്.ഈയിടെയായി നമ്മെ വിട്ടു പിരിഞ്ഞ ഷഡാനന്ദൻ ആനിക്കത്ത് മുൻകാല വിദ്യാർത്ഥികളിലൊരാളാണ് .വിവിധ കലകളുടെ പ്രതിഭയായ  ഇദ്ദേഹം വാർത്തെടുത്ത ചണ്ഡാലഭിക്ഷുകി യുടെ ശില്പം സ്കൂൾ അങ്കണത്തിന് അഭിമാനമായി ഇന്നും  നിലകൊള്ളുന്നു.അഗ്രഹാരങ്ങളിലെ പാണ്ഡിത്യം നിറഞ്ഞ ഒരു പാരമ്പര്യം പണ്ട് മുതൽക്കെ സ്യാന്തമാക്കിയ വിദ്യാലയമായതിനാൽ അക്കാദമിക നിലവാരത്തിൽ ഇന്നു മുൻപന്തിയിൽ തന്നെയാണീ സ്കൂൾ നിൽക്കുന്നത് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • ഭാഷ ക്ലബ്
  • ഗണിത ക്ലബ്
  • ശുചിത്യ ക്ലബ്
  • ദിനാചരണങ്ങൾ
  • ഗൃഹസന്ദർശനം
  • കുട്ടികളുടെ എണ്ണം
  • അദ്ധ്യാപക രക്ഷാകർതൃ  സമിതി
  • ഹരിത സേന
  • കലയുടെ താളം
  • സാങ്കേതിക വിദ്യയുടെ അറിവ്
  • ഓൺലൈൻ പഠനം
  • സ്കൂൾ പച്ച കറിത്തോട്ടം

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് എന്നു മുതൽ എന്നു വരെ
നളിനി മാധവൻ 15/04/2002 31/03/2010
കെ .അംബുജാക്ഷൻ 05/05/2010 17/07/2011
മുഹമ്മദ് ജാഫർ 12/12/2011 09/06/2016
ടി .കെ..രാജാമണി 09/06/2016 22/07/2016
കെ .ബി .പാത്തുമ്മബീവി 09/11/2016 01/06/2017
മണികണ്ഠൻ.കെ 01/06/2017 01/08/2017
ജോജി.പി.ജോസഫ് 06/11/2017 31/05/2021













വഴികാട്ടി

{{#multimaps:10.700755895476448, 76.74903582379972|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലക്കാട് ടൗണിൽ നിന്നും 18 കിലോമീറ്റർ പെരുവെമ്പ് ,പുതുനഗരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
  • ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
  • തത്തമംഗലത്തു നിന്നും 1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.


"https://schoolwiki.in/index.php?title=ജി.യു._പി._എസ്.തത്തമംഗലം&oldid=1793117" എന്ന താളിൽനിന്ന് ശേഖരിച്ചത്