ഇ ഏ എൽ പി എസ്സ് തോണിപ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇ ഏ എൽ പി എസ്സ് തോണിപ്പാറ | |
---|---|
വിലാസം | |
തോണിപ്പാറ വെണ്ണിക്കുളം , വെണ്ണിക്കുളം പി.ഒ. , 689544 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഇമെയിൽ | sujaverghese154@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37629 (സമേതം) |
യുഡൈസ് കോഡ് | 32120601307 |
വിക്കിഡാറ്റ | Q87595067 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 3 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 7 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജ വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | സോജു സാറാ േതാമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി കെ.കെ |
അവസാനം തിരുത്തിയത് | |
30-01-2022 | 37629 |
ഇ ഏ എൽ പി എസ്സ് തോണിപ്പാറ | |
---|---|
വിലാസം | |
തോണിപ്പാറ തോണിപ്പാറ , വെണ്ണിക്കുളം പി ഒ പത്തനംതിട്ട 689544 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 9495837390 |
ഇമെയിൽ | ealpsthonippara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37629 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Suja Verghese |
അവസാനം തിരുത്തിയത് | |
30-01-2022 | 37629 |
ഉള്ളടക്കം[മറയ്ക്കുക]
ചരിത്രം
സ്കൂളിന്റെ സ്ഥാപനോദ്ദേശം ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രായഭേദമെന്യേ അക്ഷരാഭ്യാസം നൽകുന്നതിനും അവരുടെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ അഭിവൃദ്ധിയെയും ലക്ഷ്യമാക്കിയുമാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്.
സ്ഥലം പരേതനായ പാലക്കുഴെ പി. ജി. ഗീവറുഗീസ് അവറുകൾ ദാനമായി തന്നിട്ടുള്ളതാണ് സ്കൂൾ സ്ഥലം.
മാനേജ്‌മന്റ് മലങ്കര മാർത്തോമാ സുവിശേഷ പ്രസംഗ സംഘം വകയാണ്.
സ്ഥാപനകാലം കൊല്ലവർഷം 1083 ൽ ഈ സ്കൂൾ ആരംഭിച്ചു.
പ്രാരംഭം താല്കാലിക ഷെഡ് വച്ച് പ്രായമുള്ളവർക്ക് Night School ആയിട്ടും കുട്ടികൾക്ക് സാധാരണ സ്കൂളായിട്ട് കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ക്ലാസുകൾ നടത്തിവന്നത്. ആദ്യ ക്ലാസുകൾ നടത്തിവന്നത് മല്ലപ്പള്ളി വല്യവീട്ടിൽ പരേതനായ വി.ടി. വറുഗീസ് അവറുകളുടെ മേൽനോട്ടത്തിൽ ആയിരുന്നു. മാനേജ്മെന്റിന്റെ ഈ പ്രവർത്തനത്തിൽ ഗവണ്മെന്റ്ന് പ്രത്യേക താല്പര്യം തോന്നിയതിനെ ഫലമായി കൊല്ലവർഷം 1091 ആം ആണ്ട് ഈ സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കയുണ്ടായി .
ഈ സ്കൂളിന്റെ സ്ഥാപനം മൂലം സ്ഥലവാസികളുടെ ഇടയിൽ മുമ്പുണ്ടായിരുന്ന ജാതിവ്യത്യാസം, ഉച്ചനീചത്വചിന്തകൾ ആദിയായവ മാറുന്നതിനും ഈതര സമുദായങ്ങളിൽപ്പെട്ട കുട്ടികൾക്കും കൂടി ഈ സ്കൂളിൽ വന്ന് പഠിക്കുന്നതിനുള്ള അന്തരീക്ഷം സംജാതം ആകുന്നതിനും ഇടയായിത്തീർന്നു. 1094-ൽ രണ്ട് ക്ലാസ്സിനുള്ള ഉറപ്പുള്ള ഒരു കെട്ടിടം സ്ഥാപിക്കുന്നതിനിടയായി. തുടർന്ന്, മാനേജ്മെന്റിന്റെയും സ്ഥലവാസികളുടെയും സഹകരണത്തിൽ മൂണും നാലും ക്ലാസ്സുകൾക്കുള്ള കെട്ടിടവും കൂടി പണികഴിപ്പിക്കുകയും 1101-ൽ നാലാം ക്ലാസ്സുള്ള ഒരു പൂർണ്ണ പ്രൈമറി സ്കൂൾ ആയി തീരുകയും അതിനുള്ള അംഗീകാരം ലഭിക്കുകയും ചെയ്‌തു.
പിന്നീട്, ഗവൺമെന്റിന്റെ പുതിയ സ്കീം അനുസരിച്ചു LP സ്കൂളിൽ അഞ്ചാം ക്ലാസ് ആരംഭിച്ചപ്പോൾ 1122-ൽ ഈ സ്കൂളിലും അഞ്ചാം ക്ലാസ് ആരംഭിക്കുകയും അതിന് അംഗീകാരം ലഭിക്കുകയും ചെയ്തു. വീണ്ടും, അഞ്ചാം ക്ലാസ് UP സെക്ഷനിലേക്ക് തന്നെ മാറ്റണമെന്നുള്ള ഗവൺമെന്റിന്റെ ഓർഡർ അനുസരിച്ചു 1961-ൽ ഇവിടുത്തെ അഞ്ചാം ക്ലാസ് നിർത്തിയിട്ടുള്ളതും ആണ്.
വെള്ളാറ തെള്ളിയൂർ റോഡിന്റെ അരികിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഇപ്പോൾ, ഈ സ്കൂളിൽ ഒന്ന് മുതൽ നാല് വരെ ഓരോ ഡിവിഷൻ വീതം മൊത്തം നാല് ക്ലാസ്സുകളുണ്ട്. ഈ സ്കൂളിന്റെ സ്ഥാപനത്തിനും അഭിവൃദ്ധിക്കുംവേണ്ടി പ്രവർത്തിച്ചിട്ടുള്ളവരിൽ പരേതരായ ശ്രീ. വി. ടി. തോമസ്, ശ്രീ. ടി. സി. എബ്രഹാം, ശ്രീ. ടി. ടി.മാത്തൻ, ശ്രീ. കെ. വി. ഇട്ടി, ശ്രീ. പി. പി. വർഗീസ്, ശ്രീ. ടി. സി. തോമസ് മുതലായവരുടെ സേവനങ്ങൾ അനുസ്മരിക്കത്തക്കതാണ്.
1998 ജനുവരി 22ആം തീയതി നവതി സമ്മേളനം നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട മാനേജർ ശ്രീ. ജോർജ് ഫിലിപ്പ്, വെണ്ണിക്കുളം ഉപജില്ലാ ഓഫീസർ, മറ്റ് സാമൂഹിക സാംസ്കാരിക നേതാക്കന്മാരും മീറ്റിംഗിൽ പങ്കെടുത്തു.
എൽ.എ.സി., പി.ടി.എ., മാതൃസംഗമം എന്നിവ സജീവമായി പ്രവർത്തിക്കുന്നു. റവ. എബ്രഹാം പണിക്കർ എൽ.എ.സി. പ്രസിഡന്റായി പ്രവർത്തിക്കുന്നു. പാഠ്യപാഠ്യേതര രംഗങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ സ്കൂളിന് ലാപ്‌ടോപും പ്രൊജക്ടറും ലഭിക്കുകയുണ്ടായി.
2020 ജൂൺ 1 മുതൽ നാരകത്താനി പുളിമൂട്ടിൽ ശ്രീമതി. സുജ വർഗീസ് ഹെഡ്മിസ്‌ട്രെസ്സായി സേവനമനുഷ്ഠിച്ചുവരുന്നു.
ഭൗതികസാഹചര്യങ്ങൾ
- ഓഫീസ് റൂം , പാചകപ്പുര എന്നിവയുണ്ട്.
- കുടിവെള്ള സൗകര്യങ്ങൾ ലഭ്യമാണ്.
- എല്ലാ ക്ലാസ്സ്മുറികളിലും ഫാനുകളുണ്ട്
- ലാപ്ടോപ്, പ്രൊജക്ട്റുകൾ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
മികവുകൾ
1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ ഐ.സി.ടി .യുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നു . ഹലോഇംഗ്ലിഷ്,മലയാളത്തിളക്കം,ഉല്ലാസഗണിതം എന്നീ പ്രവർത്തനങ്ങളും നടന്നുവരുന്നു. പ്രത്യേക അസംബ്ലി, ദിനാചരണങ്ങൾ, പ്രൊഗ്രാമുകൾ എന്നിവയും നടക്കുന്നു.
- സബ്ജില്ലതല കലാകായികമേളകളിൽ കുട്ടികൾ പങ്കെടുത്തുവരുന്നു.
- പഠനോത്സവം നടത്തിവരുന്നു.
- കൈയ്യെഴുത്തുമാസിക,പതിപ്പുകൾ എന്നിവയും നിർമ്മിച്ചു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സാമൂഹ്യ-സാംസ്കാരിക-ആത്മിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകമാളുകൾ ഈ വിദ്യാലയത്തിൽ നിന്നും പഠനം നേടിയിട്ടുണ്ട്.
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അധ്യാപകർ
- ശ്രീമതി . സുജ വർഗീസ് പുളിമൂട്ടിൽ(H M)
- ശ്രീമതി . സുജ വർഗീസ് മരുതൂർ
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
ക്ളബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്മാർട്ട് എനർജി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
സ്കൂൾ ഫോട്ടോകൾ
നേർക്കാഴ്ച്ച
-
Life amidst pandemic: picture drawn by a parent
-
Sharon (Std 2)
-
Aalphin(Std 3)
-
വഴികാട്ടി
വെണ്ണിക്കുളം ജംഗ്ഷനിൽ നിന്നും കോഴഞ്ചേരി റോഡിൽ വെള്ളാറ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് തെള്ളിയൂർക്കാവ് റോഡിൽ 750 മീറ്റർ ദൂരത്ത് റോഡിന് വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37629
- 1908ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ