ഗവ.യു.പി.എസ് അളനാട്
ഗവ.യു.പി.എസ് അളനാട്/ചരിത്രം
ഗവ.യു.പി.എസ് അളനാട് | |
---|---|
വിലാസം | |
ജി.യു.പി.സ്കൂൾ അളനാട് ,അളനാട് പി.ഒ. പാലാ, കോട്ടയം ജില്ല. , അളനാട് പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഇമെയിൽ | gupsalanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31532 (സമേതം) |
യുഡൈസ് കോഡ് | 32101000105 |
വിക്കിഡാറ്റ | q87658852 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതൂവിദ്യാഭ്യാസം |
സ്കൂൾ വിഭാഗം | യു .പി സ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 94 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺസൺ .കെ.സി. |
പി.ടി.എ. പ്രസിഡണ്ട് | രഘു. കെ. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു മനോജ് |
അവസാനം തിരുത്തിയത് | |
29-01-2022 | 31532-HM |
കോട്ടയം ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിൽപെട്ട പാലാ ഉപജില്ലയിലെ അളനാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണിത്. ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ യു .പി .വിദ്യാലയം കൂടിയാണിത്.
ചരിത്രം
1930കളിൽ അളനാട് പ്രദേശത്തെ തയ്യിൽ കുടുംബത്തിലെ കാരണവരുടെ നേതൃത്വത്തിൽ എൻ .എസ്.എസ് .കരയോഗം ആരംഭിച്ച കുടിപ്പള്ളിക്കുടം (ആശാൻ കളരി) 1937-ൽ ശ്രീകൃഷ്ണവിലാസം എൽ .പി .സ്കൂൾ എന്ന പേരിൽ ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമായ ഇവിടെകുട്ടികൾക്ക് പഠിക്കാൻ മികച്ച ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. കൂടുതൽ അറിയാൻ പ്രവിത്താനം - ഇടപ്പാടി റോഡരികിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് നാലുവശവും ചുറ്റുമതിലോടുകൂടിയ മനോഹരമായ ഒരു കെട്ടിടമുണ്ട്. 1 മുതൽ 7 വരെ ക്ലാസ്സുകൾക്ക് ലാപ്പ്ടോപ്പ്ടോപ്പുകൾ, പ്രൊജക്ടറുകൾ തുടങ്ങിയ സജ്ജീകരണങ്ങളോടുകൂടിയ ഹൈടെക്ക് ക്ലാസ്സ്മുറികൾ ഉണ്ട്. പി.ടി.എ. യുടെ സഹകരണത്തോടെ പ്രീ പ്രൈമറി ക്ലാസ്സുകൾ കൂടി ഇവിടെ നടത്തപ്പെടുന്നു.പഞ്ചായത്ത് നിർമ്മിച്ച മനോഹരമായ ഒരു കെട്ടിടവും ഇതിനുണ്ട്.ശിശുസൗഹൃദഅന്തരീക്ഷം നിലനിർത്താൻ ചുമരുകൾ ഭംഗിയായി പെയിന്റ് ചെയ്തിരിക്കുന്നു.ഒാരോ ക്ലാസ്സിലും കുട്ടികളുടെ ഉയരത്തിനനുസരിച്ചുള്ള ബഞ്ചുകളും ഡസ്ക്കുകളും ക്രമീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ, സയൻസ്,, സോഷ്യൽ സയൻസ് , ഗണിത ലാബുകൾ കുട്ടികൾക്ക് ചെയ്ത് പഠിക്കാൻ പര്യാപ്തമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു.സ്കൂൾ കോമ്പൗണ്ടിനകത്തു തന്നെ വിശാലമായ ഗ്രൗണ്ടും കളിയുപകരണങ്ങളോടുകൂടിയ മിനി പാർക്കും ഉണ്ട്. കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ, വിശാലമായ ഡൈനിംഗ് ഹാൾ, സൗകര്യപ്രദമായഅടുക്കള,എന്നിവ എടുത്തുപറയേണ്ടവയാണ്.പഞ്ചായത്ത് തല ക്ലസ്ററർ സെന്ററായ എയർകണ്ടീഷൻ ചെയ്ത ഡിജിറ്റൽ ക്ലാസ്സ് മുറിയും ഇവിടെയാണ്. ജലനിധിയുടെ വകയായി നിർമിച്ചിട്ടുള്ളസാനിറ്റേഷൻ കോംപ്ലക്സിൽ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികളും അഡാപ്റ്റഡ് ടോയ്ലറ്റും ഉണ്ട്. ആവശ്യത്തിന് വെള്ളം ലഭിക്കുന്ന കിണറും പരിസരത്തു തന്നെയുണ്ട്.കുട്ടികൾ പറിപാലിക്കുന്ന പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഔഷധസസ്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. കുട്ടികൾക്ക് സന്തോഷപ്രദമായ സാഹചര്യത്തിൽ പഠനമികവ് പുലർത്താനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പൂന്തോട്ട നിർമാണം
- പച്ചക്കറിത്തോട്ടം
- ഔഷധസസ്യപരിപാലനം.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
ക്രമനമ്പർ | പേര് | സേവനകാലം |
---|---|---|
എം. ജി. മീന | - 10/1991 | |
അന്നമ്മ ജോൺ | 11/1991 - 12/1991 | |
കെ.കെ.നാരായണൻ നമ്പൂതിരി | 1/1992 - 4/1995 | |
കെ.കെ,രാജപ്പൻ | 5/1995 - 6/1995 | |
അംബികാദേവി | 7/1995 - 5/1996 | |
എം. ജി. ശാരദ | 5/1996 - 3/1997 | |
സി. എം. ദേവസ്യ | 4/1997 - 1998 | |
ഒാമനക്കുട്ടി | 1998 - 4/2003 | |
ടി. ജെ. ലില്ലിക്കുട്ടി | 5/2003 - 3/2005 | |
ഡി. രാജി | 4/2005 - 6/2006 | |
ടോമി | 6/2006 -5/2015 | |
കെ. സി. ജോൺസൺ | 6/2015 - |
നേട്ടങ്ങൾ
സബ് ജില്ലാ തലത്തിൽ ബെസ്റ്റ് പി .ടി. എ അവാർഡ്
സബ് ജില്ലാ തലത്തിൽ ബെസ്റ്റ് സയൻസ് ക്ലബ്ബ് തുടർച്ചയായി മൂന്നു വർഷം.
വഴികാട്ടി
{{#multimaps:9.735404,76.706275|zoom=13}}
ഗവ.യു.പി.എസ് അളനാട് |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ പൊതൂവിദ്യാഭ്യാസം വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ പൊതൂവിദ്യാഭ്യാസം വിദ്യാലയങ്ങൾ
- 31532
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ