ളാക്കാട്ടൂർ ഗവ എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ളാക്കാട്ടൂർ ഗവ എൽപിഎസ് | |
---|---|
വിലാസം | |
ളാക്കാട്ടൂർ ളാക്കാട്ടൂർ പി.ഒ. , 686502 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1898 |
വിവരങ്ങൾ | |
ഫോൺ | 0481 2701190 |
ഇമെയിൽ | glpslakkattoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33515 (സമേതം) |
യുഡൈസ് കോഡ് | 32101100210 |
വിക്കിഡാറ്റ | Q87660897 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ശ്രീലതാകുമാരി ആർ. |
പ്രധാന അദ്ധ്യാപിക | ശ്രീലതാകുമാരി ആർ. |
പി.ടി.എ. പ്രസിഡണ്ട് | ഗോപകുമാർ വി.ജി. |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ മനീഷ് |
അവസാനം തിരുത്തിയത് | |
28-01-2022 | 33515 |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ളാക്കാട്ടൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ ളാക്കാട്ടൂർ.
ചരിത്രം
കോട്ടയം ജില്ലയിൽ പാമ്പാടി സബ്ജില്ലയിലെ , കൂരോപ്പട പഞ്ചായത്തിലെ ഏറ്റവും പഴക്കം ഉള്ളതുമായ ഈ വിദ്യാലയം ചരിത്രത്തിന്റെ ഏടുകളിൽ 1898 ൽ ആരംഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആരംഭത്തിൽ പെൺപള്ളിക്കൂടമായി തുടങ്ങിയെങ്കിലും ആൺകുട്ടികൾക്കും പഠനസൗകര്യം ഉറപ്പാക്കാൻ വേണ്ടി മലയാളം പള്ളിക്കൂടം ആയി മാറി പ്രവർത്തനം തുടർന്നു. കൊറ്റമംഗലത്തു ഗോവിന്ദൻ പിള്ളയുടെ മകൻ ആശാരിപറമ്പിൽ ശ്രീ ഗോപാലപിള്ള ,സംഭാവന ചെയ്ത 50 സെന്റ് സ്ഥലത്ത് ഇന്ന് കാണുന്ന കെട്ടിടം സർക്കാർ ചെലവിൽ പണികഴിപ്പിക്കുകയും ഗവ.എൽ.പി.സ്കൂൾ ളാക്കാട്ടൂർ എന്ന പേരിൽ തുടർന്നു പ്രവർത്തിച്ചു വരികയും ചെയ്യുന്നു.
സമൂഹത്തിന്റെ വിവിധ തുറകളിൽ സേവനമനുഷ്ഠിക്കുന്ന ധാരാളം മഹത് വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഇവിടെനിന്നും ആണ് .തുടർന്നു വായിക്കുക.ളാക്കാട്ടൂർ ഗവ എൽപിഎസ്/ചരിത്രം
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.ഭാഷ, സാഹിത്യം ബാല സാഹിത്യം,ശാസ്ത്രം ഇംഗ്ലീഷ്,ഗണിതം എന്നീ മേഖലകളിലായി 500 ലധികം പുസ്തകങ്ങളുടെ ശേഖരങ്ങളാണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്. ഈ പുസ്തകങ്ങൾ ക്ലാസ്സ് തല വായന മുറികളിലേക്ക് കൈമാറുകയും കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ ക്ലാസ്സുകളിലിരുന്ന് വായിക്കുന്നതിനായി വായനാമുറി സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പുസ്തകങ്ങൾ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി വായിക്കുന്നതിനു എല്ലാ ആഴ്ചകളിലും നൽകിപോരുന്നു. ഇത് ലൈബ്രറി ഇഷ്യൂ രജിസ്റ്ററിൽ രേഖപ്പെടുത്തി വയ്ക്കുകയും വായനക്കുറിപ്പ് തയ്യാറാക്കുന്നതിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് കായിക പരിശീലനത്തിനും മാനസിക ഉല്ലാസത്തിനുമായി പൂന്തോട്ടവും കിഡ്സ് പാർക്കും ഉൾക്കൊള്ളുന്ന സ്കൂൾ ഗ്രൗണ്ട് ഇവിടെയുണ്ട്.
സയൻസ് ലാബ്
ഐടി ലാബ്
വിവര സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഡിജിറ്റൽ സാധ്യതയുടെ സഹായത്തോടെ ക്ലാസ്സ്‌മുറികളിലെ പ്രവർത്തനങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനുമായി കമ്പ്യൂട്ടർ, ലാപ്ടോപ്പുകൾ എൽ സി ഡി പ്രൊജക്ടർ വൈഫൈ ഇന്റർനെറ്റ് കണക്ഷനുകൾ ലഭ്യമായിട്ടുള്ള ഐ ടി ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കികൊണ്ട് വിദ്യാരംഗം കലസാഹിത്യ വേദി അധ്യാപിക .ശ്രീബ. ബി യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
ശ്രീബ ടീച്ചറുടെ നേതൃത്വത്തിൽ ശാസ്ത്ര വിഷയത്തിൽ തല്പരരായ വിദ്യാർത്ഥികളും ചേർന്ന് ശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നു.. ലഘു പരീക്ഷണങ്ങളും ദിനാചാരണങ്ങളുമെല്ലാം ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങളിൽ ചിലതാണ്...
ഗണിതശാസ്ത്രക്ലബ്
ടോണിയ ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളും ചേർന്ന് ഈ സ്കൂളിൽ ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട ദിനാചാരണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
ശ്രീബ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളും ബോധവത്കരണ ക്ലാസ്സുകളും സ്കൂളിൽ നടപ്പിലാക്കുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
അരുജ ടീച്ചറുടെ നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം സ്കൂളിൽ നടപ്പിലാക്കുന്നു.കുട്ടികളെയല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഊർജ്ജ സംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി സൗഹൃദ ഊർജ്ജ സാങ്കേതിക വിദ്യകളെ കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കാൻ ആവശ്യമായ പ്രവത്തനങ്ങൾ നടപ്പിലാക്കി വരുന്നു.
നേട്ടങ്ങൾ
- LSS പരീക്ഷയിലെ വിജയങ്ങൾ *കലാ കായിക പ്രവർത്തിപരിചയ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കുട്ടികൾ കാഴ്ചവക്കുന്നു.
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.607234,76.638893|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33515
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ