ഗവ. എൽ.പി .സ്കൂൾ‍‍‍‍ , പരിപ്പായി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എൽ.പി .സ്കൂൾ‍‍‍‍ , പരിപ്പായി
വിലാസം
പരിപ്പായി

ഗവൺമെന്റ് എൽ പി സ്കൂൾ പരിപ്പായി ,
,
ചെങ്ങളായി പി.ഒ.
,
670631
,
കണ്ണൂർ ജില്ല
സ്ഥാപിതം27 - 10 - 1954
വിവരങ്ങൾ
ഫോൺ0460 2231190
ഇമെയിൽglpsparippayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്13405 (സമേതം)
യുഡൈസ് കോഡ്32021500501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങളായി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപികപുഷ്‌പ ടി
പി.ടി.എ. പ്രസിഡണ്ട്നീരജ എ വി
എം.പി.ടി.എ. പ്രസിഡണ്ട്നീതു പി വി
അവസാനം തിരുത്തിയത്
28-01-202213405anitha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ പരിപ്പായി. സമീപ പ്രദേശങ്ങളിൽ നിന്നും സമ്പന്ന വർഗം അക്കരപച്ചതേടി ആംഗലേയ സംസ്ക്കാരത്തിലേക്ക് ഓടുമ്പോൾ, പാവപ്പെട്ടവൻ്റെ, അധ്വാനിക്കുന്നവൻ്റെ പൊന്നോമനകളെ സ്വാഗതം ചെയ്തു കൊണ്ട് നമ്മുടെ സംസ്ക്കാരവും തനിമയും, നിലനിർത്തി കൊണ്ട് പിഞ്ചോമനകളുടെ അവകാശങ്ങൾ, ' കാത്തു സംരക്ഷിച്ചു കൊണ്ട് പോരാടി നിൽക്കുന്ന ചെങ്ങളായി പഞ്ചായത്തിലെ എക ഗവ: പ്രൈമറി സ്ക്കൂൾ 'ലാഭ നഷ്ടക്കണക്കു പറഞ്ഞ് ഇത്തരം സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരെ ധീരമായി ചെറുത്തുനിൽപ്പുകൾ നടത്തിയ നന്മ നിറഞ്ഞ ജനതയാണ്.പണ്ട് കാലത്ത് കുറച്ച് പേർക്ക് മാത്രമേ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളൂ വിദ്യാഭ്യാസം സമൂഹമാറ്റത്തിന് വിദ്യാഭ്യാസം വിമോചനത്തിന് എന്നതിലൂന്നിയുള്ള ശ്രീനാരായണ ഗുരു, അയ്യങ്കാളി, തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളുടെ പ്രവർത്തനങ്ങൾ വിളിച്ചാ സ വ്യാപനത്തിന് വഴിയൊരുക്കി "വിദ്യകൊണ്ട് പ്രബുദ്ധരാക സംഘടിച്ചു ശക്തരാവുക" എന്നീ മഹത് വചനങ്ങൾ എത്ര ശ്രേഷ് Oമാണ്.അയിത്തത്തിനും അനീതിക്കുമെതിരായ സമരങ്ങൾ, കർഷക മുന്നേറ്റങ്ങൾ, തൊഴിലാളികളുടെ കൂട്ടായ്മകൾ, ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ അലയൊലികൾ, സോഷ്യലിസ്റ്റ് അയങ്ങൾ ഉയർത്തിയ ആകാശബോധം. ഇതിലൂടെ വളർന്ന ജനകീയശക്തി, മലബാർ ഡിസ്ടിക് ട് ബോർഡ്, അധ്യാപക പ്രസ്ഥാനങ്ങൾ, ഗ്രന്ഥശാലാ പ്രസ്ഥാനങ്ങൾ ഇവയെല്ലാം വിദ്യാഭ്യാസ വ്യാപനത്തിന് ആക്കം കൂട്ടി.

ഇത്തരമൊരു സാഹചര്യത്തിലാണ് 1954 ഒക്ടോബർ 10 ന് പരിപ്പായി റോഡിനരികിലുള്ള ആയുർവേദ ആശുപത്രിക്ക് സമീപത്തായി ശ്രീ അലി ഹസൈനാറുടെ കെട്ടിടത്തിൽ ഒരു ഏകാധ്യാപക വിദ്യാലയമായി നമ്മുടെ വിദ്യാലയം ഉടങ്ങിയത്. ഡിസ്ടിക്ടബോർഡ് എലിമെൻററി സ്കൂൾ പരിപ്പയി എന്നായിരുന്നു ആദ്യ പേര് കുറ്റ്യാട്ടൂരിലെ ശ്രീ എ ഗോവിന്ദൻ നമ്പൂതിരിയായിരുന്നു ആദ്യ അധ്യാപകൻ. ഇവിടുത്തെ താൽകാലിക ഷെഡ് പൊളിയാറായപ്പോൾ മൈലപ്രം തറവാട്ടു വീട്ടിലേക്ക് സ്കൂളിൻ്റെ പ്രവർത്തനം തൽക്കാലത്തേക്ക് മാറ്റി, അലി ഹസൈനാറുടെ ഷെഡിൽ പ്രവർത്തിക്കുമ്പോൾ തന്നെ നടന്ന ചെറിയ സംഭവം." ഹസനാർക്ക് അണ് കൃഷിയുണ്ടായിരുന്നുകറ്റ കൊണ്ടിടുന്നതും സ്കൂളിനടുത്താണ് . കുട്ടികൾ നെല്ല് ചവിട്ടികളയുമെന്ന് അവർ പറഞ്ഞപ്പോൾ "കുട്ടികളുടെ പാദം ഈശ്വരന്റെ പാദത്തിന് തുല്യമാണ് നെന്മണി കുറഞ്ഞുപോവുകയില്ല കൂടുകയേയുള്ളൂ " എന്ന് ശ്രീ എ ഗോവിന്ദൻ നമ്പൂതിരി പറഞ്ഞത് പഴയ കാല പ്രവർക്കർ ഇപ്പോഴും ഓർമ്മിക്കുന്നു ആ സമയത്ത് ലോറിയിൽ നിറയെ മത്തി കൊണ്ടുവന്നിരുന്നു. മത്തി കൂട്ടിയ കുട്ടികൾ കുളിക്കാതെ വരുന്നതിനാൽ കുട്ടികളെ നാറുന്നുണ്ടായിരുന്നു കുട്ടികളെ സോപ്പിട്ടുകുളിപ്പിച്ചതിനു ശേഷം മാത്രമേ പഠനം തുടങ്ങിയിരുന്നുള്ളൂ ഇങ്ങനെയെത്രയെത്ര സംഭവങ്ങൾ അതിനു ശേഷം ഒരു സ്ഥിരം സംവിധാനത്തിൽ ഒരു സ്കൂൾ തുടങ്ങണമെന്ന ആശയം വന്നപ്പോഴണ് സ്കൂളിനു വേണ്ടി ഇന്നത്തെ സ്ഥലം എടവൻ പുലിക്കാനത്ത് ശ്രീ ഇ.പി കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് 50 സെന്റ് സ്ഥലം സൗജന്യമായി നൽകിയത് വട്ടക്കുന്നല്ല ത്ത് നാരായണൻ നമ്പൂതിരി വേണ്ടുന്ന മരം നൽകിയിരുന്നു. അമ്പലത്തിന്റെ കല്ലുകൾ സ്കൂളിനു വേണ്ടി ഉപയോഗിച്ചു. സ്ഥലം നിരപ്പാക്കൽ മരമെത്തിക്കൽ ,കാട്ടിൽ പോയി ആവശ്യമായ മുള കൊണ്ടു വരൽ തുടങ്ങിയ പഴയ പ്രവർത്തകരുടെ അധ്യാനത്തിന്റെ ഫലമാണ് നമ്മുടെ വിദ്യാലയം.

സ്കൂളിന്റെ പ്രവർത്തനം തുടങ്ങുന്നത് ഇ പി കമ്മാരൻ നമ്പ്യാർ പ്രസിഡണ്ടും, ടി.വിക മ്മാരൻ നമ്പ്യാർ സെക്രട്ടറിയുമായ ഒരു കമ്മിറ്റിയുണ്ടായിരുന്നു വി.കെ നാരായണൻ നമ്പൂതിരി ഇ പി കൃഷ്ണൻ നമ്പ്യാർ, കെ.ടി മാത്യു, നീലകണ്ഠൻ പി.പി. കളത്തിൽ നാരായണൻ , ഇ.പി കുഞ്ഞി ക്കണ്ണൻ നമ്പ്യാർ, കെ.വി കുഞ്ഞിരാമൻ നമ്പ്യാർ, അലി ഹസൈനാർ. രാമൻ കോമരം ഏര ത്തു വീട്ടിൽ കൃഷ്ണൻ ചാത്തോത്ത് കൃഷ്ണൻ. കെ.പി നാരായണൻ നമ്പ്യാർ. കെ.പി കുഞ്ഞമ്പു, ബാലൻ നമ്പ്യാർ., ശങ്കൽ വിശ്വകർമ്മൻ പുതുശ്ശേരി രാമൻ നമ്പ്യാർ ,മൈലപ്രം കണ്ണൻ, തുടങ്ങിയവർ സ്കൂളിനു വേണ്ടി പ്രവർത്തിച്ച മഹത് വ്യക്തികളായിരുന്നു. പലരുടെയും പേരുകൾ ഉൾപ്പെടുത്താൽ സാധിച്ചില്ല. ആരൊക്കെയാണെന്ന് കൃത്യമായി അറിയില

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.044311803379589,75.49930295414535|zoom=16}}