സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴ. ' 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജി.എച്ച്.എസ്സ്.എസ്സ്. ഫോർ ഗേൾസ് ആലപ്പുഴജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ചരിത്രം
വിലാസം
ആലപ്പുഴ

676519
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ04772260391
ഇമെയിൽ35014.alappuzha@gmail.com ബ് സൈറ്റ്=
കോഡുകൾ
സ്കൂൾ കോഡ്35014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിസിമോൾ എ
പ്രധാന അദ്ധ്യാപികതുളസിദാസ് ‍‍ഡി
അവസാനം തിരുത്തിയത്
24-01-202235014


പ്രോജക്ടുകൾ




ചരിത്രം

ആലപ്പുഴ നഗരത്തിന്റെ  ഹൃദയഭാഗത്തു ഇന്ന് കാണുന്ന ജനറൽ ആശുപത്രിയുടെ ഒരു ഭാഗം കൊട്ടാരമായിരുന്നു .ദിവാൻ രാജാകേശവദാസൻ പണി കഴിപ്പിച്ചതാണ് രാജകൊട്ടാരം .രാജകൊട്ടാരത്തിൽ ജലമാർഗം എത്തുന്നതിനു അദ്ദേഹം തോടും നിർമ്മിച്ചിരുന്നു . പിൽക്കാലത്തു് ആശുപത്രി ' കൊട്ടാരം ആശുപത്രി ' എന്ന പേരിൽ അറിയപ്പെട്ടു .

കൊട്ടാരത്തിന് തൊട്ടടുത്തായി ഒരു മാടൻകോവിൽ ഉണ്ടായിരുന്നു . ആ സ്ഥലം കച്ചേരിവെളി എന്നറിയപ്പെട്ടിരുന്നു വിദ്യാഭ്യാസത്തിന്‌ വളരെ പ്രാധാന്യം നൽകിവന്ന കാലഘട്ടത്തിൽ 1915ൽ ഒരു വിദ്യാലയം സ്ഥാപിച്ചു . ഈ സ്ഥലത്തു സ്ഥാപിച്ചതുകൊണ്ടുതന്നെ അത് കച്ചേരിവെളി സ്കൂൾ എന്നറിയപ്പെട്ടു . കൊല്ലവർഷം 1093ൽ ഇത് മിഡിൽ സ്കൂൾ ആയി മാറി . കൊല്ലവർഷം 1121 ൽ ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചു . 1123 ആയപ്പോഴേക്കും പൂർണ്ണമായും ഹൈസ്കൂൾ ആയി മാറി .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ലാബുണ്ട്. ലാബിൽ 11കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്സ് റൂം പ്രവർത്തിക്കൂന്നു.ഈ സ്കൂളിന് വിശാലമായ ​ ​​​ഒരു ആഡിറ്റോറിയമുണ്ട്.രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഞങ്ങളുടെ ലൈബ്രറിയിലുണ്ട്. പുതിയ സ്ക്കൂൾ കെട്ടിടത്തിൻെറ പണി പുരോഗമിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • .ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
                                                                      ഐ ടി ക്ലബ്ബ്

‍‍‍‍‍‍ഞങ്ങളുടെ വിദ്യാലയത്തിലെ ഐ ടി ക്ലബ്ബിന് ഞങ്ങൾ ചാൾസ് ഐടി ക്ലബ്ബ് എന്ന് പേരിടും. ആദ്യം തന്നെ ഐ ടി ക്ലബ്ബിൽ ചേരാൻ താൽപര്യമുള്ള കുട്ടികളെ തിരഞ്ഞെടുക്കും. ശേഷം ഒരു കൺവീനറെ

   തിരഞ്ഞെടുക്കും.  ആഴ്ചയിലൊരിക്കൽ  ക്ലബ്ബിലെ  അംഗങ്ങൾ  ഒന്നിച്ച്  കൂടും.  കുട്ടികൾക്ക്  കമ്പ്യൂട്ടറിലെ  കൂടുതൽ  പ്റവ൪ത്തനങ്ങൾ  പരിചയപ്പെടുത്തി  കൊടുക്കും.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി.അന്നമ്മ തോമസ് ശ്രീമതി. അന്നാ ചാണ്ടി മിസിസ് റൊഡ്രിഗ്സ്

ശ്രീമതി.മേരി കോശി
ദീനാമ്മ ഫീലിപ്പോസ് 

ശ്രീമതി. പി . എൻ . മാധവിക്കുട്ടിയമ്മ ശ്രീമതി. കെ . ലക്ഷ്മിപിള്ള കൊച്ചമ്മ

ശ്രീമതി.ജി .ജാനകിക്കുട്ടി

ശ്രീമതി. സി . രത്നമ്മ ശ്രീമതി. മേരി സഖറിയ ശ്രീമതി. കെ . അംബികാമ്മ ശ്രീമതി മേരി അമ്മാൾ ശ്രീമതി രത്നമ്മ ശ്രീമതി ഗോമതിക്കുട്ടിയമ്മ ശ്രീമതി മേരിക്കുട്ടി ശ്രീമതി ഗംഗ ശ്രീമതി ചിന്നമ്മ ശ്രീമതി തങ്കമണി

ശ്രീമതി  മേരി സാമുവേൽ

ഇന്ദിരാ ദേവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചന്ദ്രമതി അമ്മാൾ (മുൻ കളക്ടർ)

വഴികാട്ടി