ഇ.എ.എൽ.പി.എസ്സ്. ഓതറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിൽ പുല്ലാട് ഉപജില്ലയിലെ പടിഞ്ഞാറ്റോതറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ.എ.എൽ.പി സ്കൂൾ ഓതറ.1894 ൽ ഇത് ബ്രാഹ്മണത്ത് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്,എന്നാൽ ഇപ്പോൾ ഇത് ചൂളക്കുന്ന് സ്കൂൾ എന്ന് അറിയപ്പെടുന്നു.തിരുവല്ല MT & EA മാനേജ്മെൻെറിൻെറ നിയന്ത്രണത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.128 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ ഈ സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഇ.എ.എൽ.പി.എസ്സ്. ഓതറ | |
---|---|
വിലാസം | |
ഓതറ പടിഞ്ഞാറ്റോത്തറ പി.ഒ. , 689551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഇമെയിൽ | ealpsothera18@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37326 (സമേതം) |
യുഡൈസ് കോഡ് | 32120600413 |
വിക്കിഡാറ്റ | Q101144234 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റൂർ പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 09 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റെയ്ച്ചെൽ റീന മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സുധീഷ് കെ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | മേരി വർഗീസ് |
അവസാനം തിരുത്തിയത് | |
20-01-2022 | 37326 |
ചരിത്രം
സമുദായത്തിൽ ജാതിയുടെയും മത്തിന്റെയും വേർതിരിവും, സവർണർ അവർണർ എന്നിങ്ങനെ നിലനിന്നിരുന്ന കാലഘട്ടത്തിൽ സവർണ്ണാരോടൊപ്പം അവർണ്ണർക്ക് പഠിക്കുവാൻ അനുവാദം ഇല്ലായിരുന്നു, എന്നാൽ ഈ ചിന്താഗതിയെ മട്ടിമറിച്ചു കൊണ്ട് എല്ലാവർക്കും അക്ഷരത്തിന്റെ ലോകത്തേക്ക് ഏത്തിക്കുവാൻ യൂറോപ്പിൻ മിഷനറിമാർക്ക് സാധിച്ചു .ഭാരതത്തിലും കേരളത്തിലുംഈ മാറ്റങ്ങൾക്ക് അവർ തുടക്കം കുറിച്ചു .
കൂടുതൽ ചരിത്രം100 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ഒരു പ്രൈമറി സ്കൂളിൻ്റെ കഴിഞ്ഞ കാലത്തേക്കുള്ള എത്തിനോട്ടത്തിൽ അന്നത്തെ സാമൂഹിക സാമ്പത്തിക സാഹചര്യം പ്രശസ്തമാണ് .സമൂഹത്തിൽ അന്യമായിരുന്ന ഒരു ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്ന യഞ്ജത്തിൽ അഭിവാജ്യ ഘടകമായിരുന്നു പള്ളിക്കൂടങ്ങൾ .ഈ മഹത്തായ ആശയം ഉൾക്കൊണ്ടു പ്രവർത്തിക്കുന്നതിന് മാർത്തോമ്മ സഭ മുൻകൈയെടുക്കുകയും അന്നത്തെ മെത്രാപ്പോലിത്തയും വൈദികരും ആത്മീയ നേതാക്കളും ധീരമായ നേതൃത്വം നൽക്കുകയും ചെയ്തു .ഇപ്രകാരം ദളിതരുടെ ഇടയിൽ ആദ്യമായി മാർത്തോമ്മ സഭ പ്രവർത്തനം ആരംഭിച്ച പ്രദേശമാണ് ഓതറ .
102 വർഷങ്ങൾക്ക് മുൻപ് അവർക്ക് വേണ്ടി ഒരു ഷെഡ് കെട്ടി ആരാധന തുടങ്ങി ആ ഷെഡിലാണ് 1894 -ൽ ഓതറ ഇ .എ . എൽ . പി സ്കൂൾ ആരംഭിച്ചത് ഇതിനെ ബ്രാഹ്മണത്ത് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു .ആരംഭം ഒന്നാം ക്ലാസ് മാത്രമുള്ള ഒരു പ്രൈമറി സ്കൂൾ ആയിരുന്നു അത് ക്രമമായി വളർന്ന് 1918 ആയപ്പോഴേക്കും അഞ്ചാം ക്ലാസ് വരെ ഉള്ള ഒരു സ്കൂൾ ആയി തീർന്നു ,ഈ സ്കൂൾ ആരംഭിക്കുമ്പോൾ ഇതിൻ്റെ 4 മൈൽ ചുറ്റുപാടിൽ മറ്റ് സ്കൂളുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല .ഈ പ്രദേശങ്ങളിൽ ഉള്ള അനേകരെ അക്ഷരത്തിൻ്റെ ലോകത്തിലേക്ക് കൈപിടിച്ച് നടത്തിയ ആദ്യ കാല സ്ഥാപനങ്ങളിൽ ഒന്നാണ് ഇത് ഈ ആവശ്യത്തിലേക്ക് സ്ഥലം സംഭാവന ചെയ്തത് അയിരൂർ ചെറുകര കുടുംബമായിരുന്നു .ചൂളക്കുന്ന് എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത് .ഇവിടെയാണ് ഇന്ന് ഇ .എ .എൽ .പി സ്കൂൾ ,എ. എം .എം .ഹൈസ്കൂൾ ,സെൻ്റ് .ആൻഡ്രൂസ് മാർത്തോമ്മ പള്ളി ഇവ സ്ഥാപിതമായിട്ടുള്ളത് .അവരുടെ സംഭാവന നന്ദിയോടെ സ്മരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ കൃഷിസ്ഥലവും വിശാലമായ മുറ്റവും ചുറ്റു മതിൽ കെട്ടി കമ്പി വല ഇട്ട കിണറും ശുചിമുറികളും അടുക്കളയും ചേർന്ന മനോഹരമായ വിദ്യാലയം ആണിത് . സ്കൂൾ കൃഷിസ്ഥലത്തു 400 മൂട് കപ്പയും വാഴയും ചേനയും പച്ചക്കറിത്തോട്ടവും ഉണ്ട് . സ്കൂൾ ചുറ്റുമതിൽ കെട്ടുവാൻ മാനേജ്മെന്റിന്റെ സഹായത്തോടെ പണികൾ ആരംഭിച്ചു . ഭംഗിയായി ക്രെമീകരിച്ചിരിക്കുന്ന ഓഫീസ് മുറിയും സ്റ്റാഫ് മുറിയും ഉണ്ട് . കുട്ടികളുടെ പഠനാവശ്യത്തിനായുള്ള കമ്പ്യൂട്ടർ ക്ലാസ് മുറിയും അതിൽ ഒരു കമ്പ്യൂട്ടറും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും ഉണ്ട് . ലൈബ്രറി പുസ്തകങ്ങൾ ,സ്കൂൾ റെക്കോർഡുകൾ, പഠനോപകരണങ്ങൾ, പരീക്ഷണങ്ങൾക്കു ആവശ്യമായ ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കുവാൻ ആവശ്യമായ അലമാരകൾ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ആരോഗ്യ ക്ലബ്
- ശാസ്ത്ര ക്ലബ്
- ഗണിത ക്ലബ്
- ദിനാചരണങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
അദ്ധ്യാപകർ
ദിനാചരണങ്ങൾ
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം .( 6കിലോമീറ്റർ )
- തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും,കുറ്റൂർ വഴി ആൽത്തറ ജംഷൻ( 11 കിലോമീറ്റർ)
- കുമ്പനാട് നിന്നും നെല്ലിമല വഴി ആൽത്തറ ജംഷൻ ( 5കിലോമീറ്റർ)
- റ്റി.കെ റോഡ് നെല്ലാട് ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ
{{ #multimaps: 9.356103, 76.621489 | width=800px | zoom= 18}}