ജി.എം.എൽ.പി.എസ്. പാണ്ടിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. പാണ്ടിക്കാട് | |
---|---|
പ്രമാണം:Logo OF GMLPS | |
വിലാസം | |
PANDIKKAD GMLP SCHOOL PANDIKKAD , PANDIKKAD പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | gmlpspandikkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18567 (സമേതം) |
യുഡൈസ് കോഡ് | 32050600304 |
വിക്കിഡാറ്റ | Q64564766 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 74 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സന്തോഷ്. യു |
പി.ടി.എ. പ്രസിഡണ്ട് | മുജീബ് റഹ് മാൻ. വി |
എം.പി.ടി.എ. പ്രസിഡണ്ട് | നസീമ |
അവസാനം തിരുത്തിയത് | |
20-01-2022 | 32050600304 |
.മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പാണ്ടിക്കാട് എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ജി. എം. എൽ. പി. സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ജി. എം. എൽ. പി. സ്കൂൾ പാണ്ടിക്കാട് .
ചരിത്രം
മലപ്പുറം ജില്ലയിലെ ഏറണാട് താലൂക്കിൽ പാണ്ടിക്കാട് വില്ലേജിലെ പാണ്ടിക്കാട് അങ്ങാടിയിൽ വണ്ടൂർറോഡിന്റെഇരുവശങ്ങളിലായിപാണ്ടിക്കാട്ജി.എം.എൽ.പിസ്കൂൾസ്ഥിതിചെയ്യുന്നു.സ്കൂൾസ്ഥാപിച്ചവർഷത്തക്കുറിച്ച് ക്റത്യമായ രേഖകളൊന്നും തന്നെ ലഭ്യമല്ല.നാട്ടിലെ മുതിർന്ന പല വ്യക്തികളുമായുള്ള അന്വേഷണത്തിനന്നും 1910ന് മുൻപെ സ്ഥാപിതമായിഎന്നും1912ലാണ് എന്നും1915ലാണ്എന്നും ഭിന്നാഭിപ്രായങ്ങൾവന്നു.1912ൽ ഓത്തൊള്ളിയായിട്ടാണ്ഈവിദ്യാലയം തുടങ്ങിയതെന്നും ഇത് സ്ഥാപിക്കാനായിപാണ്ടിക്കാട്ടെ അന്നത്തെ പ്രമാണാമാരായിരുന്ന കൊടലയിൽ തറവാട്ടുകാരാണ് സ്ഥലം നൽകിയത് എന്നുംമുള്ള ഈ നാട്ടിലെ മുതിർന്ന വ്യക്തിയും 15 വർഷക്കാലം പാണ്ടിക്കാട് ഗ്രാമപ്പ‍്ചായത്ത് പ്രസിഡണ്ടുമായിരുന്ന ശ്രീ.ഹൈദ്രു സാഹിബിന്റെ അഭിപ്രായം ഏകദേശം ശരിയാണെന്ന് അനുമാനിക്കാം. പാണ്ടിക്കാടിന്റെ ചരിത്രത്തെക്കുറിച്ച്. ശ്രീ.സഫർ പാണ്ടിക്കാട് എഴുതിയ "ചരിത്രപ്പെരുമ നേടിയ ദേശം " എന്ന പുസ്തകത്തിലും 1912 എന്ന് കാണുന്നു.
ആദ്യകാലങ്ങളിൽ തന്നെ ഓതിക്കലിനു പുറമെ എഴുത്തും വായനയും ഇവിടെ ഉണ്ടായിരുന്നു.1921ലെ മാപ്പിള ലഹളക്കു ശേഷം ബ്രിട്ടീഷുകാർ ഒരു കമ്മീഷനെ നിയമിക്കുകയും എല്ലാവർക്കും വിവരവും വിദ്യാഭ്യാസവും നൽകുക എന്ന കമ്മീഷന്റെ തീരുമാന പ്രകാരം ഓത്തൊള്ളി മാപ്പിള സ്കൂളാക്കി മാറ്റുകയും ചെയ്തു.
ഒത്തൊള്ളിയിലെ അദ്ധ്യാപകർ തന്നെയായിരുന്നു ആദ്യകാല അദ്ധ്യാപകർ.1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ദേശീയ നേതാവായിരുന്ന പട്ടിക്കാടൻ മമ്മദ് മാസ്റ്റർ, ചാലിൽ പരി മാസ്റ്റർ, കണ്ണച്ചത്ത് കുഞ്ഞി-മുഹമ്മദ് മാസ്റ്റർ എന്നിവർ ആദ്യകാല അദ്ധ്യാപകരിൽ പ്രമുഖരായിരുന്നു.ആലുങ്ങൽ മരക്കാർ മാസ്റ്റർ,പുഴക്കൽ മമ്മദ് മാസ്റ്റർ,സുലൈമാൻ മാസ്റ്റർ,കെ.ടി.മാസ്ററർ , ഗോവിന്ദൻ മാസ്റ്റർ,അബു മാസ്റ്റർ,ഉമ്മർ മാസ്റ്റർ,അസീസ് മാസ്റ്റർ,സരസ്വതി ടീച്ചർ,പത്മനാഭൻ മാസ്റ്റർ,ആമിന ടീച്ചർ,ആയിഷുമ്മ ടീച്ചർ,ഹംസ മാസ്റ്റർ തുടങ്ങിയവരെല്ലാം പഴയകാല അധ്യാപകരായിരുന്നു.
മലബാർ ഡിസ്ട്രിക്ട്ബോർഡ്നിർമ്മിച്ചുനൽകിയഇടഭിത്തിയില്ലാത്ത ഓടിട്ട ഒരു കെട്ടിടത്തിലായിരുന്നു 1മുതൽ 5 വരെയുള്ള ക്ളാസ്സുകൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് കുുറെ വർഷങ്ങൾക്കു ശേഷമാണ് ആസ്ബസ്റ്റോസ് ഷീറ്റിട്ട മറ്റൊരു കെട്ടിടം വന്നത്.ഓരോ ക്ലാസ്സും 2ഡിവിഷൻ വീതം പത്ത് ക്ലാസ്സുകളിൽ കുട്ടികൾ വളരെ തിങ്ങിയിരുന്നാണ് അധ്യയനംനടത്തിയിരുന്നത്. 1994ൽDPEP യുടെ ഭാഗമായി റോഡിന്റെ മറുവശത്ത് മറ്റൊരു കെട്ടിടം കൂടി വന്നതോടെ ഇടഭിത്തി കെട്ടി വേർതിരിച്ച ക്ലാസ്സ്മുറികൾ ആവശ്യത്തിന് ലഭ്യമായി.ഇതോടെ വിശാലമായ കളിസ്ഥലവും ഉണ്ടായി.
സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്നും ചരിച്ചു കെട്ടിയ ഒരു ചായ്പ്പിലായിരുന്നു ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നത്.2009ൽ നല്ല സൗകര്യമുള്ള ഒരുകെട്ടിടം ഉച്ചഭക്ഷണം തയ്യാറക്കാനായി ലഭ്യമായി. കുടിവെള്ളത്തിനായി ഒരു കിണർ സ്കൂളിനു സ്വന്തമായി ആദ്യകാലങ്ങളിൽതന്നെഉണ്ടായിരുന്നു.എന്നാൽ 1980നു ശേഷം ഒരു വർഷകാലത്ത്ആ കിണർ താഴ്ന്നു പോവുകയായിരുന്നു.ഇന്നത് ഏകദേശം മൂടിയ അവസ്ഥയിലാണ്. തുടർന്ന് വാട്ടർഅതോറിറ്റിയുടെ വെള്ളം ലഭ്യമായി.സ്കൂളിലെ പൂർവ്വ അധ്യാപികയായിരുന്ന സരസ്വതി ടീച്ചർനിർമ്മിച്ചു നൽകിയ കുടിവെള്ള ടാങ്കിലായിരുന്നു ഈ വെള്ളം ശേഖരിച്ചിരുന്നത്. ഇന്ന് ഈ ടാങ്ക് ഉപയോഗശൂന്യമായി നിൽക്കുന്നു.പിന്നീട് 2011ലാണ്സ്കൂളിന് സ്വന്തമായൊരു കിണർ ഉണ്ടാകുന്നത്.ഇന്ന് ആവശ്യത്തിന് കുടിവെള്ളം ഈ കിണറിൽ നിന്നും ലഭിക്കുന്നുണ്ട്.
2011ൽഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രതിക്ഷ ഡേകെയർ സെന്റർ സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.സ്കൂളിലെ ഒരു ക്ലാസ്സ് മുറി അവർക്കുവേമണ്ടി വിട്ടു നൽകിയിരുന്നു.ഇപ്പോൾ ഈ സ്ഥാപനം ഒരു പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടരുന്നു.
സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പ്ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്ന കെവിടൻ അബ്ദിള്ള,മുസ്തഫ എന്നിവരാണ് ഈ പ്രദേശത്തെആദ്യ ഡോക്ടർമാർ. 1957ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുമാണ് ഇവർ മെഡിക്കൽ പഠനംപൂർത്തിയാക്കിയത്.ഒരു നൂറ്റാണ്ടിലധികം കാലപ്പഴക്കമുള്ള ഈ വിദ്യാലയത്തിന് സാമൂഹിക സാംസ്കാരിക മേഖലകളിലും അധ്യാപക ആതുരസേവനമേഖലകളിലുമൊക്കെ കഴിവു തെളിയിച്ച ധാരാളം പൂർവ്വവിദ്യാർത്ഥികൾ ഉണ്ട്.ഇന്ന് അത്യാധനിക സൗകര്യങ്ങളോടെ വിദ്യയുടെ വെളിച്ചം പകർന്ന്ഒരു കെടാവിളക്കായി ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
വഴികാട്ടി
നേർക്കാഴ്ച
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18567
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ