ജി.എം.എൽ.പി.എസ്. പാണ്ടിക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പാണ്ടിക്കാട് എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ജി. എം. എൽ. പി. സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ജി. എം. എൽ. പി. സ്കൂൾ പാണ്ടിക്കാട് .
| ജി.എം.എൽ.പി.എസ്. പാണ്ടിക്കാട് | |
|---|---|
| വിലാസം | |
PANDIKKAD PANDIKKAD പി.ഒ. , 676521 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 9539049760 |
| ഇമെയിൽ | gmlpspandikkad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18567 (സമേതം) |
| യുഡൈസ് കോഡ് | 32050600304 |
| വിക്കിഡാറ്റ | Q64564766 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മഞ്ചേരി |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം & ENGLISH |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 81 |
| പെൺകുട്ടികൾ | 74 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | GEETHA.C |
| പി.ടി.എ. പ്രസിഡണ്ട് | മുജീബ് റഹ് മാൻ. വി |
| എം.പി.ടി.എ. പ്രസിഡണ്ട് | നസീമ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് വില്ലേജിലെ പാണ്ടിക്കാട് അങ്ങാടിയിൽ വണ്ടൂർ റോഡിന്റെ ഇരുവശങ്ങളിലായി പാണ്ടിക്കാട് ജി.എം.എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂൾ സ്ഥാപിച്ച വർഷത്തെക്കുറിച്ച് കൃത്യമായ രേഖകൾ ഒന്നും തന്നെ ലഭ്യമല്ല. നാട്ടിലെ പല മുതിർന്ന വ്യക്തികളുമായുള്ള അന്വേഷണത്തിൽ നിന്നും 1910 ന് മുമ്പേ സ്ഥാപിതമായി എന്നും 1912 ലാണ് എന്ന് 1915 ലാണ് എന്നും ഭിന്നാഭിപ്രായങ്ങൾ വന്നു. 1912 ൽ "ഓത്തൊള്ളി" ആയിട്ടാണ് ഈ വിദ്യാലയം തുടങ്ങിയതെന്നും ഇത് സ്ഥാപിക്കാനായി പാണ്ടിക്കാട്ടെ അന്നത്തെ പ്രമാണിമാരായിരുന്ന കൊടലയിൽ തറവാട്ടുകാരാണ് സ്ഥലം നൽകിയത് എന്നുമുള്ള ഈ നാട്ടിലെ മുതിർന്ന വ്യക്തിയും 15 വർഷക്കാലം പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ശ്രീ ഹൈദ്രു സാഹിബിന്റെ അഭിപ്രായം ഏകദേശം ശരിയാണെന്ന് അനുമാനിക്കാം. പാണ്ടിക്കാടിന്റെ ചരിത്രത്തെക്കുറിച്ച് ശ്രീ സഫർ പാണ്ടിക്കാട് എഴുതിയ "ചരിത്രപ്പെരുമ നേടിയ ദേശം" എന്ന പുസ്തകത്തിലും 1912 എന്ന് കാണുന്നു. (കൂടുതൽ വായിക്കുക )
ഭൗതികസൗകര്യങ്ങൾ
റോഡിനിരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന മൂന്ന് കെട്ടിടങ്ങളിളായി എട്ട് ക്ലാസ്സ്‌റൂമുകളിൽ പ്രീ പ്രൈമറി മുതൽ അഞ്ചു വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ പഠിക്കുന്നു.
ലൈബ്രറി, ലാബ് എന്നിവയ്ക്കായി പ്രത്യേക റൂമുകൾ ഇല്ല എങ്കിലും ക്ലാസ് റൂമികളിലെ ഓരോ ഭാഗത്തായി അവ സ്ഥിതി ചെയ്യുന്നു. സ്കൂളിന് മുമ്പിൽ ഒരു പൂന്തോട്ടവും കളിയ്ക്കാനായി ഒരു ചെറിയ മൈതാനവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മികച്ച രീതിയിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്. വിവിധ ദിനാചരണപ്രവർത്തനങ്ങളും ദേശീയദിനാഘോഷങ്ങളും നല്ല രീതിയിൽ തന്നെ നടത്തുന്നുണ്ട്. എല്ലാ കുട്ടികളെയും ഉൾപ്പെടുത്താൻ കഴിയുന്ന വിധത്തിൽ ഓരോ ദിനാചരണ പ്രവർത്തനങ്ങൾക്കും പ്രത്യേക പ്രവർത്തനങ്ങൾ നൽകുന്നു.
ക്ലബുകൾ
സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ട്. വിദ്യാരംഗം- ശാസ്ത്ര- ഗണിതശാസ്ത്ര -ആരോഗ്യ- ഭാഷ ക്ലബ്ബുകൾ രൂപീകരിച്ച ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ എല്ലാ കുട്ടികൾക്കും ലഭ്യമാകുന്ന തരത്തിൽ കുട്ടികൾക്ക് നൽകുന്നു.വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ക്ലബ്ബുകളുമായി ഏകോപിപ്പിച്ചു വളരെ നല്ല രീതിയിൽ തന്നെ നടത്താൻ സാധിക്കുന്നുണ്ട്.
ചിത്രശാല
വഴികാട്ടി
പാണ്ടിക്കാട് പഞ്ചായത്തിൽ 18 ആം വാർഡിൽ ആണ് പാണ്ടിക്കാട് GMLP സ്കൂൾ.പാണ്ടിക്കാട് ജംഗ്ഷനിൽ നിന്ന് നിലമ്പൂർ റോഡിൽ 200 മീറ്റർ അകലത്തിൽ പാണ്ടിക്കാട് ജി. എം. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. നിശ്ചിത സ്ഥലത്ത് റോഡിന്റെ ഇരുവശങ്ങളിലുമായാണ് സ്കൂൾ കെട്ടിടങ്ങൾ ഉള്ളത്.