ഗവ. യു പി എസ് പാൽക്കുളങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് പാൽക്കുളങ്ങര | |
---|---|
വിലാസം | |
ഗവണ്മെന്റ് യു. പി. എസ് പാൽക്കുളങ്ങര , , വള്ളക്കടവ്. പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 9497640320 |
ഇമെയിൽ | gupspalkulangara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43337 (സമേതം) |
യുഡൈസ് കോഡ് | 32141000105 |
വിക്കിഡാറ്റ | Q64037968 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 85 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗോപകുമാരി എം ഒ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
20-01-2022 | Gupspalkulangara |
ചരിത്രം
പാൽക്കുളങ്ങര വാർഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം. 1905-ൽ ഒരു ആശാൻ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത് .നായർ തറവാടുകളും കുടിയാന്മാരായ ഊരാളി മാരും ആയിരുന്നു അക്കാലത്ത് ഇവിടെ ഉണ്ടായിരുന്നത്. ഈ പ്രദേശം മുഴുവനും ശ്രീമൂലം തിരുനാൾ മഹാരാജാവു തിരുമനസ്സിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മ പിള്ള അവർകളുടെ ഉടമസ്ഥതയിലായിരുന്നു. അവരാണ് പാൽകുളങ്ങര യിലെ കാരാളി പ്രദേശത്ത് ഒരു ആശാൻ പള്ളിക്കൂടം സ്ഥാപിച്ചത്. അതിനാൽ ഇതിന് കാരാളി പള്ളിക്കൂടം എന്ന വിളിപ്പേരും ഉണ്ട്. തുടർന്ന് 1952 ൽ ഇപ്പോൾ തമ്പി മെമ്മോറിയൽ ഗ്രന്ഥശാല നിൽക്കുന്ന സ്ഥലത്തേക്ക് ഒരു ഓല കെട്ടിടത്തിലേക്ക് പ്രസ്തുത സ്കൂൾ മാറ്റി സ്ഥാപിച്ചു. പിന്നീട് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ആശ്രിത നായിരുന്ന പവാർ സ്വാമിയുടെ ദത്തുപുത്രൻ രാമകൃഷ്ണ അയ്യർ ഗവൺമെന്റിലേയ്ക്കു നൽകിയ 50 സെന്റ് സ്ഥലത്ത് സ്കൂൾ മാറ്റി സ്ഥാപിച്ചു. അഞ്ചാംക്ലാസ് വരെയാണ് അന്നുണ്ടായിരുന്നത്. . ശ്രീ കൃഷ്ണപിള്ളയാണ് സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ. അദ്ദേഹം പാൽക്കുളങ്ങര സ്വദേശിയായിരുന്നു ആദ്യ വിദ്യാർത്ഥി ശ്രീ വേലുപ്പിള്ള വക്കീലിന്റെ മകൻ ചെല്ലപ്പൻപിള്ളയാണ്. 1986 ആണ് ഈ വിദ്യാലയം ഒരു പൂർണ്ണ യു പി സ്കൂളായി മാറിയത്.
രാജാവ് ഇതുവഴി എഴുന്നള്ളുന്ന സമയത്ത് അദ്ദേഹത്തെ സ്വീകരിക്കാനായി ഈ സ്കൂളിലെ വിദ്യാർഥികൾ നിരനിരയായി നിൽക്കുന്നത് പതിവായിരുന്നു. ആ ഒരു കീഴ് വഴക്കത്തിൽ നിന്നാണ് സ്കൂളുകളിൽ അസംബ്ലി ഉണ്ടായത് എന്നാണ് പറയപ്പെടുന്നത്. തുടക്കത്തിൽ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയമായിരുന്നു ഇത്. തിരുവനന്തപുരം ഇന്റർനാഷണൽ വിമാനത്താവള വികസനത്തിന്റെ ഭാഗമായി കുറെ കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ട പ്പോൾ നമ്മുടെ വിദ്യാലയത്തിൽ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായി പ്രഥമാധ്യാപികയായ ശ്രീമതി ഗോപകുമാരി ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും കൂട്ടായ പരിശ്രമഫലമായി കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കുവാൻ കഴിഞ്ഞു. വിദ്യാലയം എല്ലാ അർത്ഥത്തിലും ഇന്ന് വികസനത്തിന്റെ പാതയിലാണ്.
കൂടുതൽ വായനക്ക്..
ഭൗതികസൗകര്യങ്ങൾ
*കമ്പ്യൂട്ടർ ലാബ്
*ശാസ്ത്രം
ഗണിതശാസ്ത്രം
ലാബുകൾ
മികച്ച ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
1 | ഗോപകുമാരി | 2020 | 2022 | |
---|---|---|---|---|
2 | അനിൽകുമാർ | 2010 | 2020 | |
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പടിഞ്ഞാറേക്കോട്ട നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചെമ്പകശ്ശേരി കഴിഞ്ഞു ആദ്യത്തെ വളവു കഴിഞ്ഞു വലതു വശം |
{{#multimaps: 8.4865288,76.9337465| zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43337
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ