സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ പി എസ് വെട്ടുകാട് | |
---|---|
വിലാസം | |
സെൻ്റ് മേരീസ് എൽ പി എസ് വെട്ടുകാട്, , ടൈറ്റാനിയം പി.ഒ. , 695021 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1958 |
വിവരങ്ങൾ | |
ഫോൺ | 0471 2501526 |
ഇമെയിൽ | stmaryslpsvettucaud@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43319 (സമേതം) |
യുഡൈസ് കോഡ് | 32141000319 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 89 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 189 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജു വൈ |
പി.ടി.എ. പ്രസിഡണ്ട് | റിജു |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ |
അവസാനം തിരുത്തിയത് | |
19-01-2022 | 43319 3 |
ചരിത്രം
തിരുവനന്തപുരം താലൂക്കിൽ കടകംപള്ളി വില്ലേജിൽ കരിക്കകം പടിഞ്ഞാറ് വെട്ടുകാട് തീരപ്രദേശത്ത് പ്രശസ്ത ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് ദേവാലയത്തിന് സമീപം സ്ഥിതി ചെയ്യുന്നതാണ് വെട്ടുകാട് സെൻറ് മേരീസ് എൽ.പി.എസ്. ഈ സ്കൂൾ ഏതാണ്ട് 60 വർഷക്കാലം ഇടവകയുടെ കീഴിൽ പള്ളി സ്കൂളായി പ്രവർത്തിച്ചിരുന്നു. എന്നാൽ 1950 ൽ മിസ്റ്റിക്കൽ റോസ് കോൺവെൻറ്, വെട്ടുകാട് പള്ളിക്കു സമീപം സ്ഥാപിതമായതോടെ എൽ.പി. സ്കൂൾ സിസ്റ്റേഴ്സിനെ ഏൽപിക്കണമെന്ന് ഇടവകവികാരിയും ഇടവക ജനങ്ങളും ഒന്നുപോലെ ആവശ്യപ്പെട്ടു. 1958 ലെ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോസഫ് പെരേരയുടെ ശ്രമഫലമായി കടലോരത്ത് സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റി. ഒന്നു മുതൽ അഞ്ചാം ക്ലാസുവരെ 532 കുട്ടികളാണ്ടായിരുന്നത്. ഹൈസ്കൂളിനോട് ചെർന്ന് പ്രവർത്തിച്ചിരുന്നതിനാൽ പ്രത്യേക ഹെഡ്മിസ്ട്രസ് ഉണ്ടായിരുന്നില്ല. 1961 സെപ്റ്റംബർ 5 ന് അഞ്ചാം ക്ലാസ്സ് ഹൈസ്കൂളിനോട് ചേർക്കുകയും ഒന്നു മുതൽ നാലു വരെ കോൺവെൻറിൻറെ മേൽനോട്ടത്തിൽ പ്രത്യേകം ഹെഡ്മിസ്ട്രിസ്സിൻറെ കീഴിൽ സെൻറ് മേരീസ് കോൺവെൻറ് എൽ.പി.എസ്. പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തീരപ്രദേശത്തുള്ള കുഞ്ഞുങ്ങളെ കുറെ കൂടി ആത്മീയതയിലും, ചിട്ടയിലും വളർത്തിയെടുക്കുക എന്നതായിരുന്നു ഈ സ്കൂളിൻറെ പ്രധാന ലക്ഷ്യം.
ഈ സ്കൂളിന് രണ്ടു കെട്ടിടങ്ങൾ മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. പിന്നീട് കുട്ടികളുടെ എണ്ണം കൂടിയതിനാൽ ഒരു പുതിയ കെട്ടിടം കൂടി നിർമ്മിക്കപ്പെട്ടു. ഈ അടുത്ത കാലംവരെ ഏകദേശം എണ്ണൂറോളം കുട്ടികൾ പഠിച്ചിരുന്നു ഈ വിദ്യാലയത്തിൽ ഇപ്പോൾ ചുറ്റുപാടും പൊട്ടിമുളച്ച് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളുടെ വേലിയേറ്റത്തിൽ കുട്ടികളുടെ എണ്ണത്തിന് കുറവുണ്ടാകുന്നു. ഇന്ന് മത്സ്യത്തൊഴിലാളികളുടെയും വയർലസ്, ബാലനഗർ എന്നീ കോളനികളിലെയും നിർധനരായ 500 ൽ താഴെ വരുന്ന കുഞ്ഞുങ്ങൾ ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നു. സ്റ്റാൻഡേർഡ് 1 മുതൽ 4 വരെ മൂന്ന് ഡിവിഷനുകൾ ഉണ്ടായിരുന്നു. 2004 മുതൽ ഗവൺമെൻറിൻറെ നിർദ്ദേശപ്രകാരം ഒരു ഡിവിഷൻ വീതം ഒന്നു മുതൽ നാലുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളായി മാറ്റിയിട്ടുണ്ട്. 2000-ാം ആണ്ടു മുതൽ ഈ സ്കൂളിൽ എല്ലാ കുഞ്ഞുങ്ങൾക്കും കംപ്യൂട്ടർ പഠനം നടത്തി വരുന്നു.
വെട്ടുകാട്, ബാഗനഗർ, വയർലസ് കോളനി ആൾസെയിൻറ്സ് തുടങ്ങിയ പ്രദേശങ്ങളിലെ ഉന്നമനത്തിന് കാരണഭൂതരായവരെല്ലാംതന്നെ ഈ സ്കൂളിൽ പഠിച്ചവരാണ്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചവരിൽ ഒട്ടേറെ അധ്യാപകർ, അഭിഭാഷകർ, വലിയ ബിസിനസ്സുകാർ, ഡോക്ടർ, എഞ്ചിനീയർമാർ, വൈദികർ, സന്യാസി, സന്യാസിനികൾ, രാഷ്ട്രീയനേതാക്കൾ, സാമൂഹ്യ സേവക എന്നിവരുൾപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മാനേജർ | റവ. ഡോ. ഡൈസൺ.വൈ. |
---|
വാർഡ് കൗൺസിലർ | ശ്രീ. ക്ലൈനസ് റൊസാരിയോ | |
---|---|---|
ലോക്കൽ മാനേജർ | റവ. ഡോ. ജോർജ്ജ് ഗോമസ് | |
ഹെഡ്മാസ്റ്റർ | ശ്രീ. രാജു.വൈ | |
എസ്.എസ്.ജി. കൺവീനർ | ശ്രീമതി. ആശ.എ.ജെ. | |
അലുമ്നി അസോസിയേഷൻ കൺവീനർ | ശ്രീ. എഡ്മൺഡ് ജോസ് | |
പി.ടി.എ. പ്രസിഡൻറ് | ശ്രീ. റിജു സൈനുദ്ദീൻ | |
എം.പി.ടി.എ. | ശ്രീമതി. നിത്യാ ജോൺസൺ | |
സ്റ്റാഫ് സെക്രട്ടറി | ശ്രീമതി. എലിസബത്ത് ലിഡിയ.ജി. | |
സീനിയർ അസിസ്റ്റനൻറ് | ശ്രീമതി. വത്സല ഹെൻഡ്രിക്സ് | |
അദ്ധ്യാപകർ | ശ്രീമതി. വത്സല ഹെൻഡ്രിക്സ് | |
ശ്രീമതി. ഹിൽഡ ഫെർണാണ്ടസ് | ||
ശ്രീമതി. ഐവി പെരേര | ||
ശ്രീമതി. എലിസബത്ത് ലിഡിയ.ജി | ||
ശ്രീമതി. ആശ.എ.ജെ | ||
ശ്രീമതി. സ്റ്റെഫിൻ.ജി | ||
ശ്രീമതി. രഞ്ജിനി.എം | ||
ശ്രീമതി. സൈഫുന്നിസ.പി.പി. |
മുൻ സാരഥികൾ
1958 മുതൽ ഈ സ്കൂളിൽ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചവർ. അവരുടെ പേരുകൾ താഴെ ചേർക്കുന്നു.
1 | 1958 മുതൽ 1964 | ബഹു. സിസ്റ്റർ റോസ്കാതറിൻ CTC |
---|---|---|
2 | 1964 മുതൽ 1967 | ബഹു. സിസ്റ്റർ മേരി എയ്ഞ്ചൽ CTC |
3 | 1967 മുതൽ 1980 | ബഹു. സിസ്റ്റർ ബെനഡിക്റ്റ് CTC |
4 | 1980 മുതൽ 1981 | ബഹു. സിസ്റ്റർ റെജീസ് CTC |
5 | 1981 മുതൽ 1982 | ബഹു. സിസ്റ്റർ മാർസല CTC |
6 | 1982 മുതൽ 1985 | ബഹു. സിസ്റ്റർ ഗോരേറ്റി CTC |
7 | 1985 മുതൽ 1988 | ബഹു. സിസ്റ്റർ ക്രിസിൽഡ CTC |
8 | 1988 മുതൽ 2005 | ബഹു. സിസ്റ്റർ മേരി റെബേക്ക CTC |
9 | 2005 മുതൽ 2014 | ബഹു. സിസ്റ്റർ എത്സബത്ത് CTC |
10 | 2014 മുതൽ 2019 | ബഹു. ശ്രീമതി. പ്രഷീല |
11 | 2019 മുതൽ 2020 | ബഹു. ശ്രീമതി. ബ്രിജിറ്റ്.എ |
12 | 2020 മുതൽ - | ബഹു. രാജു.വൈ |
പ്രശംസ
ഈ സ്കൂളിലെ കുട്ടികളെ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും നടത്തുന്ന മത്സരയിനങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്. പ്രത്യേകിച്ച് 2006-2007 വർഷത്തിലെ പ്രവർത്തി പരിചയമേളയിലും ശാസ്ത്രമേളയിലും മികവുറ്റസ്ഥാനങ്ങൾ കരസ്ഥമാക്കാൻ ഞങ്ങൾക്ക് സാധിച്ചു. കംപ്യൂട്ടർ സ്കോളർഷിപ്പ്, എൽ.എസ്.എസ്. സ്കോളർഷിപ്പ്, യുറീക്കാ വിജ്ഞാനോത്സവം മുതലായവ മത്സരപരീക്ഷകളിലും കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട്.
IAKO NATIONAL KICK BOXING CHAMPIONSHIP 2021 ദേശീയ തലത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി (ഹെനോഷ്) വെള്ളി മെഡൽ കരസ്ഥമാക്കി.
2021 അദ്ധ്യാപക ദിനത്തിൽ മലയാള മനോരമ നല്ല പാഠം സംഘടിപ്പിച്ച ആശംസാ കാർഡ് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥി (അലൻ ജോൺസൺ) സമ്മാനം കരസ്ഥമാക്കി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.49523,76.90218 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43319
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ