ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത് | |
---|---|
വിലാസം | |
തുവയൂർ നോർത്ത് ഗവ എൽ പി എസ് തുവയൂർ നോർത്ത് , മണക്കാല പി.ഒ. , 691551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1937 |
വിവരങ്ങൾ | |
ഇമെയിൽ | govtlpsthuvayoornorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38232 (സമേതം) |
യുഡൈസ് കോഡ് | 32120100706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്യാമള വി ആർ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അനുശ്രീ എസ് |
അവസാനം തിരുത്തിയത് | |
24-01-2022 | 38232 |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ ഏറത്ത് വില്ലേജിലെ തുവയൂർ നോർത്ത് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്, തുവയൂർ നോർത്ത് (കോട്ടറ ) .
= ചരിത്രം
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏറത്തു വില്ലേജിൽ( ഏറത്തു പഞ്ചായത്തിലെ പതിനാറാംവാർഡിൽ)തുവയൂർ വടക്ക് ഗവൺമെന്റ്. എൽ. പി. സ്കൂൾ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നു. ഉദാരമതിയായ മൗട്ടത്ത് ഗോപാലൻ സംഭാവന ചെയ്ത 20 സെന്റ് സ്ഥലത്താണ് സ്കൂൾകെട്ടിടം നിൽക്കുന്നത്.
തിരുവിതാകൂർ ദിവാനായിരുന്ന സർ. സി. പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത് 1934 ഹിന്ദു ജന ഭൂഷൺ മഠം ആയിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത്. ഈ പ്രദേശത്ത് അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകഥ മനസ്സിലാക്കിയ നാട്ടുകാരുടെ ശ്രമഫലമായി 1937 കേരള ഹിന്ദു മിഷൻ സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം മാറുകയും ഒന്നു മുതൽ മൂന്നു വരെ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. മൗട്ടത്ത് വടക്കേതിൽ കെ. ദാമോദരൻ ഉണ്ണിത്താൻ, പെരിങ്ങനാട് തെക്കേടത്ത് കെ വേലുപ്പിള്ള, തുവയൂർ വടക്ക് കുമ്പുക്കാട്ട് വിളയിൽ എൻ. രാമകൃഷ്ണൻ നായർ, പ്രചാരകൻ രാമൻ മുതലായ ക്രാന്തദർശി കളുടെ നേതൃത്വത്തിലുള്ള ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്മരണീയമാണ് അയിത്തം മുതലായ സാമൂഹിക അനാചാരങ്ങൾ നിലനിന്നിരുന്ന ആ കാലത്ത് പ്രതിസന്ധികളിലൂടെ ആണെങ്കിലും ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോയി
1947 ഭാരതം സ്വതന്ത്രമായപ്പോൾ ഈ വിദ്യാലയം സർക്കാരിന് കൈമാറി. തുവയൂർ വടക്ക് ഗവൺമെന്റ് എൽ പി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം മാറിയതും, ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ആരംഭിച്ചതും, അദ്ധ്യാപകരുടേയും പ്രബുദ്ധരായ നാട്ടുകാരുടെയും യോജിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായിട്ടാണ്
ഈ വിദ്യാലയത്തിൽ വച്ച് അറിവിന്റെ ആദ്യാക്ഷരങ്ങൾ അഭ്യസിച്ച തലമുറകൾ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ ഉന്നതസ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. ഐ.എ.എസ് കാരും ഐ.പി.എസ് കാരും എൻജിനീയർമാരും ഡോക്ടർമാരും കോളേജ് അധ്യാപകരും സ്കൂൾ അധ്യാപകരും പത്രപ്രവർത്തകരും രാഷ്ട്രീയ നേതാക്കന്മാരും കലാകാരന്മാരും ആയ നിരവധി വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. വിശ്വചലച്ചിത്രകാരനും ഫാൽക്കെ അവാർഡ് ജേതാവുമായ പത്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി ആണെന്ന കാര്യം അഭിമാനപൂർവ്വം പറയാൻ കഴിയും. ഈ നാട്ടിലെ യുവജനങ്ങളുടെ കൂട്ടായ്മയിൽ രൂപം കൊണ്ട ഗ്രാമോദ്ധാരണ കലാസമിതിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ചിട്ടുള്ള നാടകങ്ങൾ ഈ വിദ്യാലയത്തിന്റെ അങ്കണത്തിൽ വെച്ചാണ് നാട്ടുകാർ കണ്ടിട്ടുള്ളത് എന്ന കാര്യം പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ഈ
ഭൗതിക സാഹചര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണം
അദ്ധ്യാപകർ
ക്ലബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അടൂരിൽ നിന്ന് മണക്കാല(4km).മണക്കാലയിൽ നിന്ന് അടൂർ ഗോപാല കൃഷ്ണൻ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ജി. എൽ. പി. എസ്, തുവയൂർ നോർത്ത് (കോട്ടറ ) സ്കൂളിൽ എത്താം.ശാസ്താംകോട്ട.. കടമ്പനാട്... തൂവര്മുക്ക്.. മാഞ്ഞാലി.. അന്തിച്ചിറ.. ചിറ്റാണിമുക്ക് വഴിയും സ്കൂളിൽ എത്താം.
{{#multimaps:9.1219555,76.7169124|zoom17}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38232
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ