ജി.യു.പി.എസ്.അടുക്കത്തുവയൽ

11:16, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11451 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ಕಾಸರಗೋಡು ನಗರದ ಹೃದಯ ಭಾಗದಲ್ಲಿರುವ ನೂರು ವರ್ಷಗಳನ್ನು ಪೂರೈಸಿದ ನಮ್ಮೂರಿನ ಹೆಮ್ಮೆಯ ಶಾಲೆ ಜಿ. ಯು. ಪಿ. ಎಸ್. ಅಡ್ಕತ್ತಬೈಲ್.

ജി.യു.പി.എസ്.അടുക്കത്തുവയൽ
വിലാസം
ADKATHBAIL

KASARAGOD പി.ഒ.
,
671121
,
കാസർഗോഡ് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04994 226511
ഇമെയിൽgupsadkathbail@gmail.com
കോഡുകൾ
സ്കൂൾ കോഡ്11451 (സമേതം)
എച്ച് എസ് എസ് കോഡ്00000
യുഡൈസ് കോഡ്32010300310
വിക്കിഡാറ്റQ64399081
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാസർഗോഡ് മുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വര1 to 7
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ654
പെൺകുട്ടികൾ582
ആകെ വിദ്യാർത്ഥികൾ1236
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികYASHODA K A
പി.ടി.എ. പ്രസിഡണ്ട്HARISH K R
എം.പി.ടി.എ. പ്രസിഡണ്ട്SHEEMA
അവസാനം തിരുത്തിയത്
24-01-202211451


പ്രോജക്ടുകൾ




ചരിത്രം

അടുക്കത്ത് ബയൽ ജി യു പി സ്കൂൾ കാസറഗോഡ് ജില്ലയിലെ കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ 4ആം വാർഡിൽ (താളിപടപ്പ് ) നഗരത്തിന്റെ ഹൃദയഭാഗത്തായി നില കൊള്ളുന്നു... ഭാഷകൾ കൊണ്ട് സമ്പന്നമായതും,പ്രാദേശിക സാഹിത്യം കൊണ്ട് പേര് കേട്ടതുമായ കാസർകോടിന്റെ മണ്ണിൽ തലയെടുപ്പോടെ നിലനിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം ആണ് ജി. യു. പി സ്കൂൾ അടുക്കത്ത്ബയൽ.

      1921 ഇൽ ആണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.. റിട്ടയേർഡ് തഹസിൽദാർ ചന്ദ്രകല പൂജാരി അവർകളുടെ തറവാട് വീടായ 'ഗരടി 'യിൽ ആണ് ഇന്നത്തെ സ്കൂളിന്റെ ആദ്യ രൂപം ആരംഭിക്കുന്നത്. കന്നഡ മീഡിയത്തിൽ രണ്ടാം ക്ലാസ്സ്‌ വരെ മാത്രം ഉണ്ടായിരുന്ന ആ സ്കൂളിൽ ആകെ 8 കുട്ടികളാണ് പഠിച്ചിരുന്നത്.

          പിന്നീട് 1927 ഇൽ കുറച്ചു കൂടി മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ള ഒരു ബിൽഡിംഗ്‌ലേക്ക് (കറന്തക്കാട് )മാറുകയും ആദ്യത്തെ പ്രധാനാധ്യാപകനായി രാമപ്രഭു നിയമിതനാവുകയും ചെയ്തു....

          Dr. വി. കെ. നമ്പ്യാർ, ഗണേഷ് റാവു, adv. കെ. പി. മാധവ റാവു എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി 1965-66 കാലഘട്ടത്തിൽ സ്കൂളിന് ഇന്ന് കാണുന്ന രൂപം കൈവന്നു.. ഈ സമയത്തെ പ്രധാനാധ്യാപകൻ ശേഷപ്പ ഷെട്ടി ആയിരുന്നു.. മേരി, ദിവാകർ, കൗമുദി, ഭാസ്കർ ഷെട്ടി, സുബ്ബപ്പ ഷെട്ടി, കൃഷ്ണഭായ്, കൗസല്യ എന്നിവർ ഇവിടുത്തെ അദ്ധ്യാപകരായിരുന്നു.. ആ സമയത്ത് ഇന്നത്തെ എഇഒ തസ്തികക്ക് പകരം ജൂനിയർ ഇൻസ്‌പെക്ടർ of സ്കൂൾ എന്ന ഓഫീസർ ആയിരുന്നു.

          അതു വരെയും കന്നഡ മീഡിയം മാത്രം ആയിരുന്ന സ്കൂളിൽ കേരളപിറവിക്കു ശേഷം 4 വർഷങ്ങൾ കഴിഞ്ഞ് സ്കൂളിൽ മലയാളം മീഡിയം ആരംഭിച്ചു..

           നിലവിൽ LKG മുതൽ 7ആം ക്ലാസ്സ്‌ വരെ കന്നഡ, മലയാളം, ഇംഗ്ലീഷ് മീഡിയം വിഭാഗങ്ങളിയായി 1236കുട്ടികളും 30അധ്യാപകരും ജോലി ചെയ്തു വരുന്നു

read more

ഭൗതികസൗകര്യങ്ങൾ

32 ക്ലാസ്സ് മുറികൾ, ലബോറട്ടറി, ഹാൾ, കമ്പ്യൂട്ടർ ലാബ്. more...

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായികപരിശീലനം,  പച്ചക്കറി കൃഷി , സോപ്പ്, സോപ്പ് പൊടി, ലോഷൻ നിർമ്മാണം.

മാനേജ്‌മെന്റ്

പി ടി എ, എസ്.എം.സി.

മുൻസാരഥികൾ

ജനാർദ്ദനൻ നമ്പ്യാർ ,നാരായണ ചെട്ടിയാർ, വിജയ, കൃഷ്ണൺ നായർ, ശരത് കുമാരി ,ചന്തു ,സംരാജിനി'കെ

SLNO. NAME YEAR

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കാസറഗോഡ് ചിന്ന , ഹരികൃഷ്ണൻ നമ്പ്യാർ

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

മുൻസാരഥി‍‍‍‍‍‍‍‍‍‍‍

വഴികാട്ടി

കാസർഗോഡ് റെയിൽവെ സ്റ്റേഷൻ - 2.5 കി മി കറന്തക്കാട്-മംഗലാപുരം ഹൈവ കാസർഗോഡ്‌ - പുതിയ സ്റ്റാൻഡ് - മംഗലാപുരം നാഷണൽ ഹൈവേ 1.5 കി.മ {{#multimaps:12.51363,74.98137|zoom=16}}