സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
..കോട്ടയം ജില്ലയിലെ .പാലാ വിദ്യാഭ്യാസ ജില്ലയിൽ .ഏറ്റുമാനൂർ. ഉപജില്ലയിലെ നീണ്ടൂർ. സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ | |
---|---|
വിലാസം | |
നീണ്ടൂർ നീണ്ടൂർ പി.ഒ. , 686601 , 31421 ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 0481 2712892 |
ഇമെയിൽ | stmichaels1916@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31421 (സമേതം) |
യുഡൈസ് കോഡ് | 32100300702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31421 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നീണ്ടൂർ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 44 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സെലിൻ കെ ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ജോസഫ് എബ്രഹാം |
അവസാനം തിരുത്തിയത് | |
11-01-2022 | 31421 |
ചരിത്രം
കൃഷി മുഖ്യ വരുമാന മാർഗ്ഗമായ കാർഷിക (ഗാമമായ നീണ്ടൂർ നിവാസികൾക്ക് അക്ഷരങ്ങളും അക്കങ്ങളും പഠിക്കുവാൻ ആ(ശയമായിരുന്നത് ആശാൻ കളരികളും കുടിപ്പള്ളിക്കുടങ്ങളും മാ(തമായിരുന്നു. ഈ അവസരത്തിൽ തങ്ങളുടെ മക്കൾക്ക് പഠിക്കുവാൻ നീണ്ടൂർ പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കുടം സ്ഥാപിക്കുവാൻ പള്ളിയോഗം തീരുമാനിക്കുകയും അനുവാദത്തിനായി അപേക്ഷിക്കുകയും 1907-ൽ അനുമതി ലഭിക്കുയും ചെയ്തു.
കെട്ടിടം പണി ആരംഭിക്കുകയും 1916-ൽ പണിപൂർത്തിയാക്കി ഒന്നും രണ്ടും ക്ലാസ്സുകളിലായി 64 കുട്ടികളുമായി സെൻറ് മൈക്കിൾസ് എൽ.പി.സ്കൂൾ (പവർത്തനം തുടങ്ങി. സ്കൂളിൻെറ (പഥമ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട കല്ലിടാന്തിയിൽ ലൂക്കാഅച്ചനും ഹെഡ് മാസ്റ്റർ (ശീ. എം ജോസഫ് മാപ്പിളത്തുണ്ടത്തിലുമായിരുന്നു. ഈ കാലയളവിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്ക് മാ(തമേ അനുവാദം ഉണ്ടായിരുന്നുള്ളൂ. തുടർന്ന് 1933-ൽ 4-ാം ക്ലാസ്സും 1950-ൽ 5-ാം ക്ലാസ്സും ആരംഭിച്ചു. ഈ കാലയളവിൽ (ശീ. ചുമ്മാർ നെടുംതുരുത്തിൽ പുത്തൻപുര ആയിരുന്നു ഹെഡ് മാസ്റ്റർ. പുതിയ ക്ലാസ്സുകൾ ആരംഭിച്ചതുമൂലം സ്ഥലപരിമിതി അനുഭവപ്പെട്ടതിനാൽ 1949-ൽ നിലവിലുണ്ടായിരുന്ന സ്കൂളിൻെറ തെക്കുവശത്തായി ഒരു കെട്ടിടം കൂടി പണിതു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1. മനോഹരമായ സ്കൂൾ കെട്ടിടം. 2. ഹരിതവിദ്യാലയം. 3. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (പത്യേകം തയ്യാറാക്കിയ യൂറിനൽ ടൊയ് ലറ്റ്. 4. കളിസ്ഥലം . 5. കുടിവെള്ളം. 6. അടുക്കള. 7. ചുറ്റുമതിൽ. 8. മാലിന്യസംസ്ക്കരണ സംവിധാനം. 9. കം൩്യൂട്ടർ ലാബ്. 10. ലൈ(ബറി. 11. പച്ചക്കറിത്തോട്ടം. 12. വിഭവസമ്യദ്ധമായ ഉച്ചഭക്ഷണം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
മുൻ (പഥമ അദ്ധ്യാപകർ
- എം. ജോസഫ്, മാപ്പിളതുണ്ടത്തിൽ
- സി.പി. ജോസഫ് ചാത്ത൩ടത്തിൽ
- എൻ. കെ. ചുമ്മാർ നെടുംതുരുത്തിൽ പുത്തൻപുരയിൽ
4. റെവ. സി. ഗോൺസാലോ
നേട്ടങ്ങൾ
1996-ൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന (ശീ. പി.സി. ജോസഫ് സാറിൻെറ ന്നേതൃത്വത്തിൽ 5 ക്ലാസുമുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.
2003-ൽ (ശീ. തോമസ് (പാലേൽ സംഭാവനയായി നൽകിയ ക൩്യൂട്ടർ ഉപയോഗിച്ച് ക൩്യൂട്ടർ പഠനം ആരംഭിച്ചു. 2006-ൽ (ശീ. തോമസ് ചാഴിക്കാടൻെറ എം.എൽ.എ. വികസന ഫണ്ടിൽ നിന്ന് ഒരു ക൩്യൂട്ടർ കൂടി ലഭിച്ചു.
2007-ൽ ജെ.എസ്.ഫാം ഉടമ (ശീ. ജോയി ചെമ്മാച്ചേൽ സ്കൂളിനു വേണ്ടി ഒരു മൈക്ക് സിസ്റ്റം വാങ്ങിതരികയും ഇപ്പോഴും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഉണ്ടായിരുന്ന ക൩്യട്ടറുകൾ കാര്യക്ഷമമായി (പവർത്തിക്കാത്ത സാഹചര്യത്തിൽ (ശീ. ജോയി ചെമ്മാച്ചേൽ പുതിയ ക൩്യൂട്ടറും, (പിൻെററും വാങ്ങിച്ചുതരുകയും ഓഫീസ് ആവശ്യങ്ങൾക്ക് ഇപ്പോഴും ഉപയോഗിക്കുകയും ചെയ്യുന്നു.
2014-15 അധ്യയനവർഷത്തിൽ (ശീ. ജോസ്. കെ.മാണി എം.പി. യുടെ വികസനഫണ്ടിൽ നിന്നും 2 പുതിയ ക൩്യൂട്ടറുകൾ കൂടി ലഭ്യമായി.
2015-16 ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു ക്ലാസ് മുറി ഭിത്തി കെട്ടി തിരിച്ച് ക൩്യൂട്ടർ മുറിയായി ഉപയോഗസജ്ജമാക്കി. ക൩്യൂട്ടർ പഠനവും ലൈ(ബറി റൂം ആയും ഈ സൗകര്യം (പയോജനപ്പെടുത്തുന്നു.
ആധുനിക സൗകര്യങ്ങളോടുകൂടി 2 ടൊയ് ലറ്റുകളും യൂറിനലും കുട്ടികൾക്കായി പണിതു. ശതാബ്ദി വർഷത്തിൽ പി.റ്റി.എ. (പസിഡൻറ് (ശീ. ബെന്നിമുടിപ്പറ൩ിലിൻെറ നേതൃത്വത്തിൽ ഒരു അഭ്യുദകാംഷി (പിൻറർ, സ്കാനിങ്ങ്, ഫോട്ടോസ്റ്റാറ്റ് ഉൾപ്പെടുന്ന ഉപകരണം വാങ്ങി നൽകുകയും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്നു.
ഡോ. സി.എൽ. ഫിലിപ്പ്, ഡോ. സി.എൽ. ജോസഫ് എന്നിവർ സംഭാവന ചെയ്ത തുക കൊണ്ട് ൩ ക൩്യൂട്ടറുകളും കുട്ടികൾക്കായി വാങ്ങി. ഇപ്പോൾ കുട്ടികൾക്ക് പഠനത്തിനായി 5 ക൩്യൂട്ടറുകൾ (പവർത്തനസജ്ജമാണ്.
നീണ്ടൂർ കൃഷിഭവൻെറ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിക്കുകയും ഏതാണ്ട് 50ഓളം (ഗോ ബാഗുകളിലും സ്കൂളിൻെറ പുരയിടത്തിലും ജൈവപച്ചക്കറി കൃഷി നടത്തുകയും കൃഷി വിളവ് കുട്ടികളുടെ പോഷകാഹാര പദ്ധതിയുടെ മേന്മ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
കാലാകാലങ്ങളിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ശതാബ്ദി ആഘോഷത്തിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ഉൽപ്പെടെ 20 എൻഡോവിമെൻറുകൾ നിലവിലുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. സി.എൽ. ജോസഫ്
- ഡോ. സി.എൽ. ഫിലിപ്പ്
വഴികാട്ടി
സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ. വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.68248,76.505723| width=1000px | zoom=16 }} |
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31421 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31421 റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31421
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31421 റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ