സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(31421 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ നീണ്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ.

സെന്റ് മൈക്കിൾസ് എൽ പി എസ് നീണ്ടൂർ
സ്കൂൾ ചിത്രം
വിലാസം
നീണ്ടൂർ

നീണ്ടൂർ പി.ഒ.
,
686601
,
31421 ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0481 2712892
ഇമെയിൽstmichaels1916@gmail.com
കോഡുകൾ
സ്കൂൾ കോഡ്31421 (സമേതം)
യുഡൈസ് കോഡ്32100300702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31421
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനീണ്ടൂർ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെലിൻ കെ ജോൺ
പി.ടി.എ. പ്രസിഡണ്ട്ജോണി ജോസഫ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൃഷി മുഖ്യ വരുമാന മാർഗ്ഗമായ കാർഷിക ഗ്രാമമായ നീണ്ടൂർ നിവാസികൾക്ക് അക്ഷരങ്ങളും അക്കങ്ങളും പഠിക്കുവാൻ ആശ്രയമായിരുന്നത്. ആശാൻ കളരികളും കുടിപ്പള്ളിക്കുടങ്ങളും മാത്രമായിരുന്നു. ഈ അവസരത്തിൽ തങ്ങളുടെ മക്കൾക്ക് പഠിക്കുവാൻ നീണ്ടൂർ പള്ളിയോടനുബന്ധിച്ച് ഒരു പള്ളിക്കുടം സ്ഥാപിക്കുവാൻ പള്ളിയോഗം തീരുമാനിക്കുകയും അനുവാദത്തിനായി അപേക്ഷിക്കുകയും 1907-ൽ അനുമതി ലഭിക്കുയും ചെയ്തു.കൂടുതൽ വായിക്കുക....

31421 school image

ഭൗതികസൗകര്യങ്ങൾ

1. മനോഹരമായ സ്കൂൾ കെട്ടിടം. 2. ഹരിതവിദ്യാലയം. 3. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം തയ്യാറാക്കിയ യൂറിനൽ ടൊയ് ലറ്റ്. 4. കളിസ്ഥലം . 5. കുടിവെള്ളം. 6. അടുക്കള. 7. ചുറ്റുമതിൽ. 8. മാലിന്യസംസ്ക്കരണ സംവിധാനം. 9. കം൩്യൂട്ടർ ലാബ്. 10. ലൈ(ബറി. 11. പച്ചക്കറിത്തോട്ടം. 12. വിഭവസമ്യദ്ധമായ ഉച്ചഭക്ഷണം.

മുൻ സാരഥികൾ

മുൻ പ്രഥമ അദ്ധ്യാപകർ

  1. എം. ജോസഫ്, മാപ്പിളതുണ്ടത്തിൽ
  2. സി.പി. ജോസഫ് ചാത്ത൩ടത്തിൽ
  3. എൻ. കെ. ചുമ്മാർ നെടുംതുരുത്തിൽ പുത്തൻപുരയിൽ
  4. റെവ. സി. ഗോൺസാലോ

നേട്ടങ്ങൾ

1996-ൽ അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. പി.സി. ജോസഫ് സാറിൻെറ ന്നേതൃത്വത്തിൽ 5 ക്ലാസുമുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.

2003-ൽ ശ്രീ. തോമസ് പ്രാലേൽ സംഭാവനയായി നൽകിയ ക൩്യൂട്ടർ ഉപയോഗിച്ച് ക൩്യൂട്ടർ പഠനം ആരംഭിച്ചു. 2006-ൽ ശ്രീ. തോമസ് ചാഴിക്കാടൻെറ എം.എൽ.എ. വികസന ഫണ്ടിൽ നിന്ന് ഒരു ക൩്യൂട്ടർ കൂടി ലഭിച്ചു.

2007-ൽ ജെ.എസ്.ഫാം ഉടമ ശ്രീ. ജോയി ചെമ്മാച്ചേൽ സ്കൂളിനു വേണ്ടി ഒരു മൈക്ക് സിസ്റ്റം വാങ്ങിതരികയും ഇപ്പോഴും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്നു. ഉണ്ടായിരുന്ന ക൩്യട്ടറുകൾ കാര്യക്ഷമമായി പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ശ്രീ. ജോയി ചെമ്മാച്ചേൽ പുതിയ ക൩്യൂട്ടറും, പ്രിന്ററും വാങ്ങിച്ചുതരുകയും ഓഫീസ് ആവശ്യങ്ങൾക്ക് ഇപ്പോഴും ഉപയോഗിക്കുകയും ചെയ്യുന്നു.

2014-15 അധ്യയനവർഷത്തിൽ ശ്രീ. ജോസ്. കെ.മാണി എം.പി. യുടെ വികസനഫണ്ടിൽ നിന്നും 2 പുതിയ ക൩്യൂട്ടറുകൾ കൂടി ലഭ്യമായി.

2015-16 ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു ക്ലാസ് മുറി ഭിത്തി കെട്ടി തിരിച്ച് ക൩്യൂട്ടർ മുറിയായി ഉപയോഗസജ്ജമാക്കി. ക൩്യൂട്ടർ പഠനവും ലൈ(ബറി റൂം ആയും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു.

ആധുനിക സൗകര്യങ്ങളോടുകൂടി 2 ടൊയ് ലറ്റുകളും യൂറിനലും കുട്ടികൾക്കായി പണിതു. ശതാബ്ദി വർഷത്തിൽ പി.റ്റി.എ. (പസിഡൻറ് ശ്രീ. ബെന്നിമുടിപ്പറ൩ിലിൻെറ നേതൃത്വത്തിൽ ഒരു അഭ്യുദകാംഷി പ്രിന്റർ, സ്കാനിങ്ങ്, ഫോട്ടോസ്റ്റാറ്റ് ഉൾപ്പെടുന്ന ഉപകരണം വാങ്ങി നൽകുകയും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്നു.

ഡോ. സി.എൽ. ഫിലിപ്പ്, ‍ഡോ. സി.എൽ. ജോസഫ് എന്നിവർ സംഭാവന ചെയ്ത തുക കൊണ്ട് ൩ ക൩്യൂട്ടറുകളും കുട്ടികൾക്കായി വാങ്ങി. ഇപ്പോൾ കുട്ടികൾക്ക് പഠനത്തിനായി 5 ക൩്യൂട്ടറുകൾ പ്രവർത്തനസജ്ജമാണ്.

നീണ്ടൂർ കൃഷിഭവൻെറ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷി ആരംഭിക്കുകയും ഏതാണ്ട് 50 ഓളം ഗ്രോബാഗുകളിലും സ്കൂളിൻെറ പുരയിടത്തിലും ജൈവപച്ചക്കറി കൃഷി നടത്തുകയും കൃഷി വിളവ് കുട്ടികളുടെ പോഷകാഹാര പദ്ധതിയുടെ മേന്മ വർ‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കാലാകാലങ്ങളിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ശതാബ്ദി ആഘോഷത്തിൽ ഏർപ്പെടുത്തിയ എൻഡോവിമെൻറുകളും ഉൽപ്പെടെ 20 എൻഡോവിമെൻറുകൾ നിലവിലുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. സി.എൽ. ജോസഫ്
  2. ഡോ. സി.എൽ. ഫിലിപ്പ്

വഴികാട്ടി

നീണ്ടൂർ കല്ലറ റോഡിൽ വില്ലേജ് ഹാൾ ബസ് സ്റ്റോപ്പ്‌ ൽ നിന്നും 300 മീറ്റർ