വണ്ണത്താൻ കണ്ടി എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വണ്ണത്താൻ കണ്ടി എൽ പി എസ് | |
---|---|
വിലാസം | |
ഒളവിലം വണ്ണത്താങ്കണ്ടി എം. എൽ. പി. സ്കൂൾ ,ഒളവിലം , ഒളവിലം പോസ്റ് പി.ഒ. , 673313 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 9946683194 |
ഇമെയിൽ | vkmlpschool14432@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14432 (സമേതം) |
യുഡൈസ് കോഡ് | 32020500320 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചൊക്ലി,, |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 27 |
ആകെ വിദ്യാർത്ഥികൾ | 59 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത പി എം |
പി.ടി.എ. പ്രസിഡണ്ട് | നജീർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | റംസീന |
അവസാനം തിരുത്തിയത് | |
10-01-2022 | 14432 |
ചരിത്രം
ചൊക്ലി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നാരായണൻ പറമ്പ് എന്ന സ്ഥലത്താണ് വണ്ണത്താൻ കണ്ടി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
ഞങ്ങളുടെ വിദ്യാലയത്തിന് ഒരു പ്രീ കെ. ഇ. ആർ കെട്ടിടവും 1982 മുതൽ ഒരു പോസ്റ്റ് കെ. ഇ. ആർ. കെട്ടിടവും ഉണ്ട്.നിലവിലുള്ള 4 ക്‌ളാസും ഓഫീസും കമ്പ്യൂട്ടർ മുറിയും ടൈൽ പതിച്ചതാണ്. കെട്ടിടത്തിന്റെ ചുമരിൽ ചിത്രങ്ങൾ പതിച്ച് മനോഹരമാക്കിയിട്ടുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശൗച്യാലയമുണ്ട്. നല്ല പാചകപുരയുണ്ട്.വളരെ മികച്ച ഡസ്ക്, ബെഞ്ചു, മേശ എന്നിവയുമുണ്ട്
പി ടി എ
വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.
സ്കൂൾ ബസ്
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. സൗജന്യ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
സ്ക്കൂൾ ഡയറി
കുട്ടികളുടെ ദൈനദിന പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ ബഹുവർണ്ണ കവറോടെ പ്രിന്റ് ചെയ്തതാണ് 28 പേജ് ഉള്ള സ്ക്കൂൾ ഡയറി. കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്, ക്ലാസ് ടൈം, ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, സ്ക്കോർ ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഡിറ്റൈൽസ് ഓഫ് ടീച്ചേർസ് ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,സ്പെയ്സ് ഫോർ കൊ-കരിക്കുലം ആക്റ്റിവിറ്റീസ്,സ്പെയ്സ് ഫോർ കമ്മ്യൂണിക്കേഷൻ ഫോർ പാരെന്റ്സ് ആന്റ് ടീച്ചേർസ്, ഗുഡ് ഹാബിറ്റ് ടിപ്പ്സ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഇതുവരെ വണ്ണത്താങ്കണ്ടി എം.എൽ.പി സ്കൂളിൽ സേവനം ചെയ്ത മാനേജർ.
അബൂബക്കർ വി.കെ.(1964-1984)
കുഞ്ഞമ്മത്.സി.എച്(1984-1998)
ഉസ്മാൻ (1998-2008)
മോയ്തു ഹാജി(2008-2011)
ഒ.അബൂബക്കർ ഹാജി (2011-)
മുൻസാരഥി =
ഇതുവരെ സ്കൂളിനെ നയിച്ച പ്രധാനഅദ്ധ്യാപകർ
കുഞ്ഞികണ്ണൻ മാസ്റ്റർ
അനന്തൻ നായർ (1971-1973)
ദാമോദരൻ മാസ്റ്റർ(1973-1974)
പി.മുഹമ്മദ് മാസ്റ്റർ(1974-2007)
ജയൻ മാസ്റ്റർ (2007-2013)
രാമകൃഷ്ണൻ മാസ്റ്റർ 2013-2015)
ഗീത .പിടീ.എം (2015-)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ച് ഈ നാടിനും വിദ്യാലയത്തിനും അഭിമാനമായിട്ടുണ്ട്. അതിൽ ഡോക്ടറും വക്കീലാന്മാരും അദ്ധ്യാപകരും വലിയ വ്യാപാരികളുമുണ്ട്. അവരിൽചിലരെ ഇവിടെ ഓർമിക്കുകയാണ്. എ.കെ.മമ്മു മാസ്റ്റർ=ഒരു അധ്യപകനെന്ന നിലയിൽ വഴിവിളക്കാണ്.കൂടാതെ പ്രശസ്തനായ ഒരു വോളിബോൾ പ്ലെയറും പരിശീലകനുമായിരുന്നു
എം.സുലൈമാൻ മാസ്റ്റർ-ഗുരു ശ്രഷ്ഠ അവാർഡിന് അർഹനായ വളരെ മികച്ച അദ്ധ്യാപകനും കാര്യദർശിയുമാണ്.ഈവിദ്യാലയത്തിന്റെ ഗുണകാംഷിയുമാണ്
വഴികാട്ടി
|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പള്ളിക്കുനിയിൽ നിന്നും പെരിങ്ങാടിയിലേക്കു പോകുന്ന റോഡ്, ഏകദേശം 2 km.
|}{{#multimaps: 11.702945383409226, 75.56462202163794 | width=800px | zoom=16 }}
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14432
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ