വണ്ണത്താൻ കണ്ടി എൽ പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ വിദ്യാലയത്തിന് ഒരു പ്രീ കെ. ഇ. ആർ കെട്ടിടവും 1982 മുതൽ ഒരു പോസ്റ്റ്‌ കെ. ഇ. ആർ. കെട്ടിടവും ഉണ്ട്.നിലവിലുള്ള 4 ക്‌ളാസും ഓഫീസും കമ്പ്യൂട്ടർ മുറിയും ടൈൽ പതിച്ചതാണ്. കെട്ടിടത്തിന്റെ ചുമരിൽ ചിത്രങ്ങൾ പതിച്ച് മനോഹരമാക്കിയിട്ടുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശൗച്യാലയമുണ്ട്. നല്ല പാചകപുരയുണ്ട്.വളരെ മികച്ച ഡസ്ക്, ബെഞ്ചു, മേശ എന്നിവയുമുണ്ട്

പി ടി എ

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂൾ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാർഹമായ നേട്ടങ്ങൾക്ക് അടിത്തറ പാകുന്നത്. സ്ക്കൂൾ ജനറൽ പി.ടി.എ യ്ക്കു പുറമെ മദർ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ്‌ സർവ്വീസ് നടത്തുന്നു. സൗജന്യ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.

സ്ക്കൂൾ ഡയറി

കുട്ടികളുടെ ദൈനദിന പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ‍ ബഹുവർണ്ണ കവറോടെ പ്രിന്റ് ചെയ്തതാണ് 28 പേജ് ഉള്ള സ്ക്കൂൾ ഡയറി. കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്, ക്ലാസ് ടൈം, ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, സ്ക്കോർ ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഡിറ്റൈൽസ് ഓഫ് ടീച്ചേർസ് ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,സ്പെയ്സ് ഫോർ കൊ-കരിക്കുലം ആക്റ്റിവിറ്റീസ്,സ്പെയ്സ് ഫോർ കമ്മ്യൂണിക്കേഷൻ ഫോർ പാരെന്റ്സ് ആന്റ് ടീച്ചേർസ്, ഗുഡ് ഹാബിറ്റ് ടിപ്പ്സ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിലുണ്ട്.


~>ആധുനിക ക്ലാസ് മുറികൾ

~>സ്കൂൾ ലൈബ്രറി

~>ക്ലാസ് ലൈബ്രറി

~>ആധുനിക സൗകര്യത്തോടെയുള്ള പാചകപ്പുരയും, ഊട്ടുപുരയും

~>കളിക്കാനുള്ള സൗകര്യങ്ങൾ