ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ | |
|---|---|
| വിലാസം | |
കിടങ്ങൂർ കിടങ്ങൂർ പി.ഒ. , 683572 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1904 |
| വിവരങ്ങൾ | |
| ഫോൺ | 0484 2454866 |
| ഇമെയിൽ | ijlpskidangoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25430 (സമേതം) |
| യുഡൈസ് കോഡ് | 32080200303 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | തുറവൂർ പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 73 |
| പെൺകുട്ടികൾ | 68 |
| ആകെ വിദ്യാർത്ഥികൾ | 141 |
| അദ്ധ്യാപകർ | 6 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സീന വർഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് പി ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ സുനിൽ |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 25430LPS |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
ചരിത്രം
ഇൻഫന്റ് ജീസസ് എൽപി സ്കൂൾ എന്ന വിദ്യാലയം ചരിത്രപരവും ഐതിഹ്യ പരവുമായി പെരുമകളുടെ നാടായ തുറവൂർ ഗ്രാമപഞ്ചായത്തിലെ കിടങ്ങൂർ എന്ന ഗ്രാമത്തിലാണ് നിലകൊള്ളുന്നത്. നാട്ടുരാജ്യങ്ങൾ ആയിരുന്ന തിരുവിതാംകൂർ കൊച്ചി രാജാക്കന്മാർ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ രക്ഷപ്പെടാനും പടയാളികളെ തുരത്താനും വേണ്ടി കിടങ്ങുകൾ ഉണ്ടാക്കി. അങ്ങനെയാണ് കിടങ്ങൂർ എന്ന സ്ഥലപ്പേരിന്റെ ഐതിഹ്യം. 'പള്ളിക്ക് ഒരു പള്ളിക്കൂടം' എന്ന ആശയം മുൻനിർത്തി മാർ ലൂയിസ് മെത്രാന്റെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വിദ്യ പകർന്നു നൽകുന്നതിനായി ചിറക്കൽ കുടുംബവക സ്ഥലത്ത് 1904-ൽ ആരംഭിച്ച ഈ വിദ്യാലയം കിടങ്ങൂരിലെയും പരിസരപ്രദേശങ്ങളിലെയും ആദ്യത്തെ വിദ്യാകേന്ദ്രമായി മാറി.ഓലമേഞ്ഞ ഷെഡ്ഡിൽ ആരംഭിച്ച ആശാൻ പള്ളിക്കൂടത്തിൽ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകൾ ആരംഭിച്ചു. പള്ളിക്കൂടത്തിന് സ്ഥലം നൽകിയ ചിറക്കൽ എസ്തപ്പാൻ ഔസേപ്പ് ആയിരുന്നു പള്ളിക്കൂടത്തിന്റെ ചുമതല വഹിച്ചിരുന്നത്. പഞ്ഞിക്കാരൻ വർക്കി, ചിറക്കൽ വർക്കി, പുതുപ്പാറ അന്തോണി, കല്ലൂക്കാരൻ ചാക്കപ്പൻ, കെ സി കിടങ്ങൂർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. അധ്യാപകർക്ക് ശമ്പളം നൽകാൻ നിവൃത്തി ഇല്ലാതിരുന്നതുകൊണ്ട് വീടുകളിൽ നിന്ന് നെല്ല് പിരിച്ച് ശമ്പളമായി നൽകി പോന്നു. 1920-ൽ കിടങ്ങൂർ പള്ളി സ്വതന്ത്ര ഇടവകയായി മാറിയതോടെ സ്കൂളിന്റെ ചുമതല വികാരി അച്ഛന് കൈമാറി. വിദ്യാലയത്തിന് എയ്ഡഡ് പദവി ലഭിച്ചതോടെ അധ്യാപകർക്ക് സർക്കാരിൽ നിന്നും ശമ്പളം ലഭിച്ചുതുടങ്ങി. 2001 -2002 അധ്യയനവർഷമാണ് സ്കൂൾ രണ്ടുനില കോൺക്രീറ്റ് കെട്ടിടമായി മാറിയത്. സീറോ മലബാർ സഭയുടെ ആദ്യ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ ആദ്യാക്ഷരം കുറിച്ചത് ഈ അക്ഷരമുറ്റത്ത് ആയിരുന്നു. ജ്ഞാനപീഠ പുരസ്കാരം നേടിയ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ അധ്യാപക സേവനം കുറച്ചുകാലം ലഭിക്കുവാൻ ഈ വിദ്യാലയത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. 2004 ൽ സ്കൂളിന്റെ ശതാബ്ദി ഗംഭീരമായി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.19196,76.40968|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25430
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ