ഗവ. യു.പി.എസ്. ആട്ടുകാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്. ആട്ടുകാൽ | |
---|---|
വിലാസം | |
ആട്ടുകാൽ പനയമുട്ടം പി.ഒ. , 695561 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഫോൺ | 04722 865993 |
ഇമെയിൽ | gupsattukal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42545 (സമേതം) |
യുഡൈസ് കോഡ് | 32140600706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പനവൂർ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 291 |
പെൺകുട്ടികൾ | 246 |
ആകെ വിദ്യാർത്ഥികൾ | 537 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിലീപ് കുമാർ എസ് |
പി.ടി.എ. പ്രസിഡണ്ട് | വി.എസ്.സജീവ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ എ.ജെ നായർ |
അവസാനം തിരുത്തിയത് | |
31-12-2021 | Ratheesh R I |
ചരിത്രം
1919– ൽ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തിൽ ഒരു ഓല കെട്ടിടത്തിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഇന്നത്തെ ആട്ടുകാൽ ഗവ. യു. പി. എസ്. ശ്രീ കേശവപിള്ളയായിരുന്നു
പ്രഥമാധ്യാപകൻ. 1949 – ൽ 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേർക്ക് ഗവൺമെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന് അധ്യാപകന്റെ ശമ്പളം ഉൾപ്പെടെ ഒരു തുക ഗ്രാന്റായി ദിവാൻ അനുവദിച്ചു. കൊല്ലവർഷം 1123-ൽ കൃഷ്ണപിള്ള മരിച്ചു. അദ്ദേഹത്തിന്റെ മകളായ ഭാർഗ്ഗവിയമ്മ 35 സെന്റ് കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവൺമെന്റിന് നൽകി. അതിൽ പുതിയ കെട്ടിടവും 1960 – ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിർമ്മിച്ചു. അന്നത്തെ സർക്കാർ നിയമമനുസരിച്ച് ശ്രീ. രോഹിതേശ്വരൻ നായർ നൽകിയ ഒരേക്കർ സ്ഥലവും ശ്രീ പാമ്പാടി ബാലൻ നായർ പ്രസിഡന്റായിട്ടുള്ള സ്കൂൾ ധനസമാഹരണ കമ്മിറ്റി സ്വരൂപിച്ച 23,000/- രൂപയും യു.പി. സ്കൂൾ അനുവദിക്കുന്നതിലേക്കായി സർക്കാറിലേക്ക് കെട്ടിവച്ചു. 1981 – ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
വിശാലമായ ഇരുനില കെട്ടിടത്തിൽ യു.പി. വിഭാഗവും രണ്ട് ഓടിട്ട കെട്ടിടത്തിലും ഒരു കോൺക്രീറ്റ് കെട്ടിടത്തിലുമായി L.P വിഭാഗവും പ്രവർത്തിച്ചു വരുന്നു. വിശാലമായ കളിമുറ്റം ഈ സ്കൂളിന്റെ പ്രത്യേകതയാണ്. കോലിയക്കോട് കൃഷ്ണൻ നായർ M L A യുടെ 2013 – 14 ഫണ്ടിൽനിന്നും P.T.A യുടെ ധനസമാഹരണവും കൂട്ടിച്ചേർത്ത് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് മുതൽക്കൂട്ടാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികൾക്ക് കായിക വിനോദങ്ങളിൽ മികവുനേടുന്നതിനും ശരിയായ ശാരീരിക വളർച്ചയ്ക്കുമായി ആഴ്ചയിൽ മൂന്നു ദിവസം രാവിലെ ഏഴ് മണി മുതൽ സ്പോർട്സ് പരിശീലനം നല്കി വരുന്നു. എല്ലാ ശനിയാഴ്ച്ചകളിലും താല്പര്യമുള്ളതും തെരെഞ്ഞെടുക്കപ്പെട്ടതുമായ കുട്ടികൾക്ക് ആർട്ട്,ഡ്രോയിംങ്, എംബ്രോയിഡറി എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു വരുന്നു. പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം ക്ലാസുകൾ പൂർണ്ണമായും സൗജന്യമാണ്. കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും,കുട്ടികളിലെ ബൗദ്ധിക വികാസത്തെ നിർണ്ണായകമായി സ്വാധീനിക്കാൻ കഴിയുന്ന അബാക്കസ് ക്ലാസുകളും സ്കൂളിൽ നടത്തി വരുന്നു. നേർക്കാഴ്ച
മികവുകൾ
കുട്ടികളിൽ അച്ചടക്കവും റോഡ്സുരക്ഷാ അവബോധവും വളർത്തുന്നതിനായി NATPAAC – ന്റെ സഹായത്തോടെ Road Safety Cell രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഇതിന് പുറമേ, ശാസ്ത്രക്ലബ്,ഗണിതശാസ്ത്ര ക്ലബ്, സീഡ്, Eco Club, ഗാന്ധിദർശൻ, ഹെൽത്ത് ക്ലബ് എന്നിവയും പ്രവർത്തിച്ചുവരുന്നു.
കുട്ടികളുടെ ഭൗതിക സാഹചര്യം മനസ്സിലാക്കുന്നതിനായി എല്ലാ വിദ്യാർത്ഥികളുടെ വീടുകളിലേക്കും അദ്ധ്യാപകർ കടന്നു ചെന്നത് ഈ വിദ്യാലയത്തിൽ നടത്തിയ വേറിട്ട പ്രവർത്തനമായി. അതുകൂടാതെ സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങി ച്ചെല്ലുക എന്ന ലക്ഷ്യവുമായി സ്കൂൾ പരിസര പ്രദേശങ്ങളിൽ വച്ചു നടത്തുന്ന കോർണർ P .T.A കൾ വളരെയധികം പ്രശംസ നേടിയ ഒരു പ്രവർത്തനമാണ്. ഇതിനുപുറമേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി 'കനിവ് - 2016 ' എന്ന പേരിൽ ഒരു ധനസമാഹരണ യജ്ഞം നടത്തി വരുന്നുണ്ട്.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | പദവി |
---|---|
Dr. ശിവശങ്കരപിള്ള, | ഡോക്ടർ |
Dr. നരേന്ദ്രൻ നായർ, | ആയൂർവേദ ഡോക്ടർ |
ശ്രീ. ഗോപാലകൃഷ്ണൻ നായർ | മുൻ പഞ്ചായത്ത് പ്രസിഡന്റ് |
വഴികാട്ടി
{{#multimaps:8.65774,77.00735|zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42545
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ