ഗവ. യു.പി.എസ്. ആട്ടുകാൽ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ഗാന്ധിദർശൻ ക്ലബ്ബ്
ഗാന്ധിദർശൻ ക്ലബ്ബിന്റെ സ്കൂൾ തല ഉത്ഘാടനം 2021ഒക്ടോബർ 2ന് നടന്നു. ഗാന്ധി ജയന്തി ദിനാഘോഷത്തിനോടനുബന്ധിച്ചു നടത്തിയ ഓൺലൈൻ മീറ്റിലൂടെ Attukal GUPS ലെ മുൻ അദ്ധ്യാപകൻ ആയിരുന്ന ശ്രീ. സോമശേഖരൻ നായർ സർ ആണ് ഉത്ഘാടനം നിർവഹിച്ചത്. തുടർന്ന് വാട്സ് ആപ് വഴി ഗാന്ധി ദർശൻ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ബോധവത്ക്കരണ ക്ലാസുകൾ, ലോഷൻ, സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവയുടെ നിർമ്മാണം, യോഗ പരിശീലനം തുടങ്ങിയവ ഓൺലൈൻ ആയി കുട്ടികൾക്ക് ലഭ്യമാക്കി. മുൻ വർഷം മികച്ച പ്രവർത്തന റിപ്പോർട്ട് തയ്യാറാക്കിയ ഗാന്ധി ദർശൻ അംഗങ്ങൾക്കു സർട്ടിഫിക്കറ്റുകൾ നൽകി. ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ചു അമൃതോസവം എന്ന പരിപാടിയുടെ ഭാഗമായി സ്കൂൾ പരിസരത്തും കുട്ടികളുടെ വീടിന്റെ പരിസരത്തും വൃക്ഷ തൈകൾ നട്ടു.
ഗാന്ധിദർശനിലൂടെ ഗാന്ധിജിയെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനായി 'മോനിയയുടെ കഥ '
എന്ന പുസ്തകം അംഗങ്ങൾക്ക് ലഭ്യമാക്കി. ജനുവരി 30 രക്തസാക്ഷിദിനവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു വരുന്നു. ഗാന്ധിദർശൻ പ്രവർത്തനങ്ങൾ കുട്ടികൾ ഉത്സാഹത്തോടുകൂടി ഏറ്റെടുത്തു നടത്തുന്നു. Attukal GUPS ലെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് LP യിൽ നിന്നും UP യിൽ നിന്നും ഓരോ അദ്ധ്യാപികമാർ നേതൃത്വം നൽകുന്നു.
ഹിന്ദി ക്ലബ്ബ്
ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം Sept 14-ാം തീയതി ഹിന്ദി ദിനത്തിൽ ബഹുമാനപ്പെട്ട HM ദിലീപ് കുമാർ സാർ ഓൺലൈനായി നിർവഹിച്ചു. കൂടാതെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾ നടത്തി. കൂടാതെ ക്ലബ്ബ് വഴി ദിനാചരണങ്ങൾ നടന്നു വരുന്നു. പോസ്റ്റർ രചന, പ്രസംഗം, ബാഡ്ജ് നിർമ്മാണം, ദേശഭക്തിഗാനാലാപനം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ നടത്തി.അതു കൂടാതെ സുരീലി ഹിന്ദി യിലൂടെയും നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
SS ക്ലബ്
SSക്ലബ്ബിന്റെ ഉദ്ഘാടനം 2021ഓഗസ്റ്റ് 9 ന് HM ദിലീപ് കുമാർ സാർ
ഓൺലൈനായി നിർവഹിച്ചു. അന്ന് മുതൽ വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രവർത്തനങ്ങൾ ആരംഭിച്ചു.കേരളത്തിലെ ജില്ലകൾ, ഇന്ത്യ യിലെ സംസ്ഥാനങ്ങൾ, മഹത് വ്യക്തികൾ, മഹത് വചനങ്ങൾ, ഭരണഘടന തുടങ്ങിയവയെ കുറിച്ച് വളരെ ഉത്സാഹപൂർവ്വം കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി. കൂടാതെ എല്ലാ ദിനാചരങ്ങളുമായും ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടന്നു വരുന്നു. LP വിഭാഗത്തിൽ ശ്രീമതി ലത A, UP വിഭാഗത്തിൽ ശ്രീമതി രശ്മി മോഹൻ എന്നീ അധ്യാപികമാർ കൺവീനർമാരായി പ്രവർത്തിക്കുന്നു.
ഗണിതക്ലബ്
ഗണിതക്ലബ്ബിന്റെ ഉൽഘാടനം ജൂലൈ 15 ന് CRC ട്രൈനറായ ആശ ബിന്ദു ഓൺലൈനായി നിർവഹിച്ചു. അന്ന് മുതൽ വാട്സാപ് ഗ്രൂപ്പിലൂടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗണിത പസ്സിലുകൾ, ജോമേട്രിക്കൽ പാട്ടേണുകൾ, ഗണിത ശാസ്ത്രജ്ഞൻമാരുടെ ജീവചരിത്രങ്ങൾ, ഗണിത നിർമ്മിതികൾ തുടങ്ങിയവ വളരെ ഉത്സാഹത്തോടെ കുട്ടികൾ ചെയ്തു വരുന്നു. കവിതടീച്ചർ UP യിലും, ലതാകുമാരി ടീച്ചർ LP യിലും കൺവീനർമാരായി പ്രവർത്തിക്കുന്നു
ശാസ്ത്രരംഗം
ശാസ്ത്രരംഗം ക്ലബ്ബിന്റെ സ്കൂൾ തല ഉദ്ഘാടനം ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ 2021 സെപ്റ്റംബർ 8 തീയതി നിർവഹിച്ചു.
സ്കൂൾ തലത്തിൽ വിവിധ വിഷയങ്ങളിൽ മത്സരങ്ങൾ നടത്തി. വിജയികൾ സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്തു.
വീട്ടിലൊരു പരീക്ഷണ മത്സരത്തിൽ ഒന്നാംസ്ഥാനം ശാസ്ത്ര ലേഖനം രണ്ടാം സ്ഥാനം പ്രവൃത്തി പരിചയം രണ്ടാം സ്ഥാനം എന്നിവ നേടി.
സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പ്രവർത്തങ്ങൾ നടന്നു വരുന്നു. യു പി വിഭാഗത്തിൽ അനുരഞ്ജ് സാറും എൽ പി വിഭാഗത്തിൽ സമീറ ടീച്ചറും നേതൃത്വം നൽകുന്നു.