സി.കെ.എം.എം.എ.എൽ.പി.എസ്. പാണക്കാട്

11:43, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


1923 ൽ ഒരു ഓത്തു പള്ളിക്കൂടമായി തുടങ്ങി 1929 ൽ പൊതു വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സി.കെ.എം.എം.എ.എൽ.പി.സ്കൂൾ ,പാണക്കാടിന്റേയും പരിസര പ്രദേശങ്ങളുടേയും സാമൂഹിക വികസന മുന്നേററങ്ങൾക്ക് നിർണായക പങ്കു വഹിച്ചിട്ടുണ്ട് . വ്യത്യസ്ത സ്ഥലങ്ങളിൽ വിവിധ ഏജൻസികളുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വന്ന സ്കൂൾ 1974 ഏപ്രിൽ 29 ന് ഇതിന്റെ സ്ഥാപക മാനേജർ സി കുഞ്ഞഹമ്മദ് മാസ്റററുടെ വിയോഗത്തിനു ശേഷം സി കുഞ്ഞഹമ്മദ് മാസ്ററർ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നതും നില നില്കന്നതും .

സി.കെ.എം.എം.എ.എൽ.പി.എസ്. പാണക്കാട്
വിലാസം
മലപ്പുറം

പട്ടർകടവ് പി.ഒ,
പാണക്കാട്
,
676519
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04832836675
ഇമെയിൽckmmpanakkad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18433 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.എ.ഹിയാസിന്ത്
അവസാനം തിരുത്തിയത്
03-01-2022MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാണക്കാടും സമീപ പ്രദേശങ്ങളിലുമുള്ള ഏതാണ്ട് അഞ്ഞൂറിലധികം കുട്ടികൾ ( പ്രീ പ്രൈമറി ഉൾപെടെ ) ഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നു . സജീവമായ പി ടി എ യും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ തല്പരരായ രക്ഷിതാക്കളും അർപണ ബോധമുള്ള അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ് . മാറി വരുന്ന സാമൂഹിക പശ്ചാതലത്തിനും വിദ്യാഭ്യാസ രീതികൾക്കും വിധേയമായി അക്കാദമിക തലങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും ഒട്ടേറെ മാററങ്ങളുമായി മുന്നേറുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തത്തോടെ മികച്ച സ്കൂളുകളുടെ ശ്രേണിയിലേക്കുയരുവാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് .

ചരിത്രം

1923 ൽ ഓത്തുപള്ളിക്കൂടമായി തുടങ്ങി 1929 ൽ പൊതു വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു .

1926 ൽ ഒന്ന് , രണ്ട് ക്ലാസുകൾക്കും 1928 ൽ മൂന്ന് , നാല് , അഞ്ച് ക്ലാസുകൾക്കും അംഗീകാരം ലഭിച്ചു .

സ്കൂളിന്റെ ആദ്യ മാനേജർ സി. കുഞ്ഞഹമ്മദ് മാസ്ററർ താമസിച്ചിരുന്ന മുണ്ടക്കൽ പറമ്പിന്റെ മൂലയിലായിരുന്നു എലിമെന്ററി സ്കൂൾ എന്ന പേരിൽ ആദ്യം പ്രവർത്തിച്ചിരുന്നത് . 9 വർഷം സ്കൂൾ നടത്തി സാമ്പത്തിക പ്രയാസം കാരണം 1935 ൽ സ്കൂൾ " ദേവധാർ മലബാർ റി കൺസ്ട്രക്ഷൻ ട്രസ്ററിന് ( DMRT ) “ കൈമാറി .

1944 ൽ സി. കു‍‍ഞ്ഞഹമ്മദ് മാസ്ററർ തന്റെ പുരയിടം വിററപ്പോൾ സ്കൂൾ മാറേറണ്ടി വന്നു . പനങ്ങാട് ചേക്കു ഹാജി പ്രതിഫലം വാങ്ങാതെ ഒരു കരാറിന്റെ അടിസ്ഥാനത്തിൽ വിട്ടു കൊടുത്ത കഷ്ടിച്ച് 7 സെന്റ് വരുന്ന ആക്കപ്പറമ്പ് എന്ന സ്ഥലത്താണ് സ്കൂൾ മാററി സ്ഥാപിച്ചത് . സ്കൂൾ നാട്ടിൽ വേണ്ടെന്ന് വെയ്ക്കുമ്പോൾ കെട്ടിടം പൊളിച്ചു മാററരുത് എന്നായിരുന്നു കരാർ വ്യവസ്ഥ .

കുരുണിയൻ പാത്തുമ്മക്കുട്ടിയുടേയും ചേക്കു ഹാജിയുടേയും ഉടമസ്ഥതയിലുള്ള ആക്കപ്പറമ്പ് ഭാഗിച്ചപ്പോൾ സ്കൂൾ നിൽക്കുന്ന ഭാഗം പാത്തുമ്മക്കുട്ടിയുടെ ഓഹരിയിൽ ഉൾപെടുത്തി . മാത്രമല്ല സ്കൾ പുര മുതലായ കുഴിക്കൂർ ചമയങ്ങളടക്കം എന്ന് ആധാരത്തിൽ എഴുതിച്ചേർക്കുകയും ചെയ്തു . .

1957 ജനുവരിയിൽ ആദ്യമായി വാർഷികം കൊണ്ടാടിയപ്പോൾ ആഘോഷങ്ങൾക്കിടയിൽ പാടിയ പാട്ടിന്റെ പേരിൽ പാണക്കാട്ടെ പ്രമാണിമാരുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ ബഹിഷ്കരിച്ചു . രാഷ്ട്രീയവും മതവും ഉപയോഗിച്ച് നടത്തിയ കുപ്രചരണവും ബഹിഷ്കരണവും 1957 മാർച് 27 വരെ തുടർന്നു .

ബഹിഷ്കരണം കഴിഞ്ഞ് അധിക നാൾ കഴിയുന്നതിനു മുമ്പ് കുരുണിയൻ പാത്തുമ്മക്കുട്ടിക്ക് സ്കൂളിന്റെ കിഴക്കു ഭാഗത്തെ സ്ഥലം വില്പന നടത്തേണ്ടി വന്നു . ഈ സ്ഥലം പാണക്കാട് PMSA പൂക്കോയ തങ്ങൾ വാങ്ങി . ആധാരത്തിൽ സ്കൂൾ നിൽക്കുന്ന സ്ഥലവും സ്കൂൾ എടുപ്പും കൂടി ഉൾപെടുത്തി . ആധാര പ്രകാരം സ്കൂൾ സ്ഥലവും എടുപ്പും പൂക്കോയ തങ്ങളുടേതായി .

അതിനിടയിൽ DMRT പിരിച്ചു വിട്ടപ്പോൾ അതിന്റെ സ്വത്തുക്കൾ സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈററി ഏറെറടുത്തു . സ്കൂളിന്റെ പ്രവർത്തനം മോശമായതിനാൽ 1962 ൽ ആവശ്യപ്പെ ട്ടതനുസരിച്ച് മുൻ മാനേജർ സി. കുഞ്ഞഹമ്മദ് മാസ്ററർക്ക് മടക്കി കൊടുക്കാൻ സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈററി തീരുമാനിച്ചു .

മാനേജ്മെന്റ് ട്രാൻസ്ഫറിന്റെ വിവിധ ഘട്ടങ്ങൾ തരണം ചെയ്ത് 1968 ൽ ഔപചാരികമായി അംഗീകരിക്കാൻ കോഴിക്കോട് Regional Deputy Director അയച്ചപ്പോൾ എതിർ കക്ഷികൾ സ്വത്തിന് അവകാശ വാദം ഉന്നയിച്ചിരിക്കുന്നതുകൊണ്ട് കോടതിയിൽ തീരുമാനിക്കണമെന്ന ഉത്തരവോടെ മടക്കി . അതിനെതിരെ ഡയറക്ടർക്ക് അപ്പീൽ നൽകി . ഫലമുണ്ടായില്ല . ബഹു : ഹൈക്കോടതി ആദ്യം താൽകാലിക മാനേജരായി അംഗീകരിക്കുകയും അവസാന വിധിയിൽ മാനേജരായി അംഗീകരിക്കാൻ ഗവൺമെന്റിന് നിർദ്ദേശം നൽകുകയും ചെയ്തു . ഹൈക്കോടതിയിൽ കേസുകൾ നടന്നുകൊണ്ടിരിക്കെ 1970 ഒക്ടോബർ 14 ന് വിദ്യാഭ്യാസ വകുപ്പ് പാണക്കാട്ട് ഒരു ഗവൺമെന്റ് എൽ പി സ്കൂൾ തുറന്നു . പാണക്കാട് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഗവൺമെന്റ് സ്കൂളിലേക്ക് ടി സി നൽകാൻ നിർദ്ദേശം നൽകി . അങ്ങനെ 1973 മെയ് 14 വരെ പാണക്കാട് ALP സ്കൂൾ ഗവൺമെന്റ് സ്കൂളായും പ്രവർത്തിച്ചു .

ഹൈക്കോടതിയിൽ നില നിന്ന കേസ് പ്രതികൂലമായി ബാധിക്കും എന്ന ഘട്ടം വന്നപ്പോൾ എതിർ കക്ഷികൾ മധ്യസ്ഥതക്ക് മുൻ കൈയെടുത്തു . അതിന്റെ അടിസ്ഥാനത്തിൽ 1973 മെയ് 15 ന് ഇന്നത്തെ സ്കൂൾ സി . കുഞ്ഞഹമ്മദ് മാസ്ററർ മാനേജറായി നിലവിൽ വന്നു . മധ്യസ്ഥ തീരുമാനമനുസരിച്ച് സ്കൂൾ സ്ഥലം മാററി ഇന്ന് പ്രവർത്തിക്കുന്ന പറമ്പിൽ 1973 മെയ് 15 മുതൽ പ്രവർത്തനം തുടങ്ങി .

1974 ഏപ്രിൽ 29 ന് സി. കുഞ്ഞഹമ്മദ് മാസ്റററുടെ വിയോഗത്തെ തു‍ടർന്ന് ഭാര്യ പി . ഖദീജയായിരുന്നു മാനേജർ . 1989 ൽ സി . കുഞ്ഞഹമ്മദ് മാസ്റററുടെ മകനും പ്രധാനാധ്യാപകനുമായിരുന്ന ശ്രീ . സി. അബ്ദുള്ള വിരമിച്ചപ്പോൾ താൽകാലിക മാനേജർമാരായി ചുമതലയേററു . 1990 ൽ സ്വത്തു ഭാഗത്തിൽ സ്കൂളും സ്വത്തുക്കളും അബ്ദുള്ളയുടെ പേരിൽ വന്നപ്പോൾ ശ്രീ . സി . അബ്ദുള്ളയെ സ്ഥിരം മാനേജരായി ഡിപ്പാർട്മെന്റ് അംഗീകരിച്ചു .

ഭൗതിക സൗകര്യങ്ങൾ

 
കുട്ടികൾക്കുള്ള പാർക്








ഒരേക്കർ സ്ഥലത്ത് മൂന്ന് കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു . അ‍ഞ്ച് ഡിവിഷൻ പ്രീ പ്രൈമറിയിലും പതിനാല് ഡിവിഷൻ എൽ . പി . വിഭാഗത്തിലും ഉണ്ട് . കളിയോടൊപ്പം വിവിധ പഠന പ്രവർത്തനങ്ങൾ നടത്താനനുയോജ്യമായ മനോഹരമായ ഒരു ചിൽഡ്രൻസ് പാർക്കും വിദ്യാലയത്തിലുണ്ട് . മേൽകൂരയോടു കൂടിയ സ്ഥിരം സ്റേറജ് , ഡൈനിംഗ് ഹാൾ എന്നിവയും സ്കൂളിനോടനുബന്ധിച്ചുണ്ട് . എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈററും ICT പഠനത്തിനുതകുന്ന തരത്തിൽ LED TV കളും സ്ഥാപിച്ചിട്ടുണ്ട് . CWSN കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ടോയ് ലററും എല്ലാ കെട്ടിടങ്ങളിലും ഹാന്റ് റെയിലോടു കൂടിയ റാമ്പും ഉണ്ട് .



പാഠ്യേതര പ്രവർത്തനങ്ങൾ

  • സമഗ്ര വിഷൻ 2020 ; അക്കാദമിക പ്രോജക്ട്
  • സ്ററുഡൻറ്സ് പ്രൊഫൈൽ
  • സ്കൂൾ ഡാററാ ബേസ്
  • വിദ്യാഭ്യാസ സെമിനാറുകൾ
  • OMR Test
  • മെഡിക്കൽ ക്യാമ്പുകൾ
  • പഠന യാത്രകൾ
  • ശില്പ ശാലകൾ
  • രക്ഷാ കർതൃ ശാക്തീകരണ ക്ലാസുകൾ
  • പ്രവൃത്തി പരിചയ പരിശീലന ക്ലാസുകൾ

നേട്ടങ്ങൾ


 
മലപ്പുറം മുനിസിപ്പൽ കായികമേളയിൽ രണ്ടാം സ്ഥാനം നേടിയ ടീം




  • ഉപ ജില്ലാ ശാസ്ത്ര മേളകളിൽ മികച്ച പങ്കാളിത്തം , വിജയം
  • 2015- 16 മലപ്പുറം BRC തല മികവുൽസവത്തിൽ മികച്ച ശിശു സൗഹൃദ വിദ്യാലയമായി തെര‍ഞ്ഞെടുത്തത്
  • മലപ്പുറം ‍ജില്ലാ തല മികവുൽസവത്തിൽ രണ്ടാം സ്ഥാനം
  • TNE Excellence in Education Award 2015-16


മുൻ സാരഥികൾ

പ്രധാനാധ്യാപകർ

  • ശ്രീ പൊററമ്മൽ പോക്കു
  • ശ്രീ നാണത്ത് കോയ മാസ്ററർ
  • ശ്രീ പി. ഉണ്ണീരി മാസ്ററർ
  • ശ്രീ ചുണ്ടയിൽ മുഹമ്മദ്
  • ശ്രീ ചുണ്ടയിൽ അബ്ദുല്ല
  • ശ്രീമതി ഏലിയാമ്മ
  • ശ്രീമതി നബീസ പാറയിൽ


മാനേജർമാർ

  • ശ്രീ ചുണ്ടയിൽ കുഞ്ഞഹമ്മദ് മാസ്ററർ

വഴികാട്ടി

{{#multimaps:11.050779,76.039937|zoom=18}}

  • ശ്രീമതി ഖദീജ പി
  • ശ്രീ ചുണ്ടയിൽ അബ്ദുല്ല