ഗവ മുഹമ്മദൻ യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്


ഗവ മുഹമ്മദൻ യുപിഎസ്
വിലാസം
താഴത്തങ്ങാടി

താഴത്തങ്ങാടി
,
686005
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9946000186
ഇമെയിൽgmupsthdyktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്33211 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇസ്മായിൽ.ഇ. റ്റി. കെ
അവസാനം തിരുത്തിയത്
04-01-2021Prabhithavinayan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഗവൺമെൻറ് മുഹമ്മദൻ യു പി സ്കൂൾ താഴത്തങ്ങാടി കോട്ടയം, 9946000186, gmupsthdyktm@gmail.com

ഒരു ലഘു ചരിത്രം

	ചരിത്രമുറങ്ങുന്ന പഴയ കോട്ടയം നഗരത്തിലെ  ഹൃദയ ഭാഗമായിരുന്ന തളിയിൽ കോട്ടയും ചെറിയ പള്ളിയും സ്ഥിതി ചെയ്യുന്ന പുരാതന വാണിജ്യ കേന്ദ്രമായിരുന്ന താഴത്തങ്ങാടിയിൽ AD1915 ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് താഴത്തങ്ങാടി ഗവൺമെൻറ് മുഹമ്മദൻ യുപി സ്കൂൾ. മുസ്ലിം ജനവിഭാഗത്തിന് പ്രാമുഖ്യമുള്ള ഈ പ്രദേശത്ത് വിദ്യാഭ്യാസപരമായ പുരോഗതി ഉണ്ടാകണമെന്ന് ബോധ്യപ്പെട്ട താഴത്തങ്ങാടി ജുമാ മസ്ജിദ് ഭരണസമിതി അംഗങ്ങളും പൗരപ്രമുഖരും സ്കൂൾ സ്ഥാപിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും പള്ളി വക സ്ഥലത്ത് ഒരു സ്കൂൾ പള്ളിയുടെ ഭരണനേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു. പിൽക്കാലത്ത്‌ സർക്കാറിന് കൈമാറുകയും ചെയ്തു. 1916ൽ ചിങ്ങമാസത്തിൽ കോട്ടയം ഡിവിഷനിൽ സ്കൂൾ ഇൻസ്പെക്ടർ ആയിരുന്ന റാവു സാഹിബ് ഒ.എം. ചെറിയാൻ അവർകൾ സ്കൂൾ ഉദ്ഘാടനം ചെയ്തതായി അക്കാലത്തെ ദിനപത്രങ്ങളിൽ നിന്നും അറിയാൻ കഴിയുന്നുണ്ട്.  ആദ്യത്തെ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കേശവപിള്ള മുൻഷി അവർകൾ ആയിരുന്നു. കോട്ടയം ജില്ലയിലെ  പ്രദാന വിദ്യാലയ ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിശേഷണത്തിന് തിളക്കം കൂട്ടുന്ന പ്രകൃതി സൗന്ദര്യം കൊണ്ടും ഇന്ത്യയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള സ്വാഭാവിക റബ്ഭറിന്റെ ഉത്പാദന കേന്ദ്രം എന്ന നിലയിലും ഏറെ പ്രശസ്തി നേടിയ ജില്ലയാണ് കോട്ടയം. പടിഞ്ഞാറെ അതിർത്തിയിലെ വേമ്പനാട്ടുകായലും കിഴക്കൻ പ്രദേശങ്ങളിലെ ഹരിതാഭമായ കുന്നും മലകളും ജലസമൃദ്ധമായ പുഴകളും അരുവികളും വിനോദ സഞ്ചാരികളെ എന്നും ആകർഷിച്ചിട്ടുണ്ട്. കേരളത്തിലെ പുസ്തക പ്രസാധക രംഗത്തും ലോക പ്രശസ്തമായ പത്ര മാസികകളുടെ പ്രസിദ്ധീകരണത്തിലും സമാനതകളില്ലാത്ത മുന്നേറ്റം തുടരുന്ന ജില്ല അക്ഷര നഗരി എന്ന ചെല്ലപ്പേരിലും അറിയപ്പെടുന്നു. സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യത്തെ മുനിസിപ്പൽ ടൗണും ആദ്യ ജില്ലയുമാണ് കോട്ടയം. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സ്വപ്നസാക്ഷാത്ക്കാരമെന്നു വിശേഷിപ്പിക്കാവുന്ന വിധത്തിൽ പിന്നോക്ക വിഭാഗത്തിൽ ജനിച്ച് പ്രതികൂല സാഹചര്യങ്ങളോട പോരാടി ഇന്ത്യയുടെ പ്രഥമ പൗരനായി വളർന്ന ശ്രീ കെ ആർ നാരായണൻ,,സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ശ്രീ.കെ.ജി ബാലകൃഷ്ണൻ,ലളിതമായ പദപ്രയോഗം കൊണ്ട് സാധാരണ മനുഷ്യജീവിതത്തിന്റെ ജിവൻ തുടിക്കുന്ന വാഗ്മയ ചിത്രങ്ങൾ കോറിയിട്ട വിശ്വവിഖ്യാത സാഹിത്യ കാരൻ ശ്രീ.വൈക്കം മുഹമ്മദ് ബഷീർ സാധാരണക്കാരന്റെ വായനാശീലത്തെ പരിപോഷിപ്പിച്ച സർവ്വശ്രീ മുട്ടത്തുവർക്കി, ചെമ്പിൽ ജോൺ, കവി പാലാ നാരായണൻനായർ,പത്രത്തിന്റെ കുലപതി ശ്രീ.കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള, ശ്രീമതി അക്കാമ്മ ചെറിയാൻ,ശ്രീ.മന്നത്തു പത്മനാഭൻ,,അരുന്ധതി റോയ് തുടങ്ങി സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്ത് ശ്രദ്ധേയരായ ഒട്ടേറെ മഹാരഥൻമാരുടെ ജന്മം കൊണ്ടും അനുഗ്രഹീതമായ ജില്ലയാണ് കോട്ടയം.

ഭൗതിക സൗകര്യങ്ങൾ

  • Air conditioned Smart Class

പ്രധാന അദ്ധ്യാപകർ

  • ശ്രീ.നൈനാൻ എബ്രഹാം 2006-2008
  • ശ്രീ.ഷെല്ലിമോൻ ജോസഫ് 2008-2017
  • ശ്രീ.ഇസ്മയിൽ ഇ. റ്റി. കെ 2017- തുടരുന്നു

അദ്ധ്യാപകർ

  • ശ്രീ.ഇസ്മയിൽ. ഇ. റ്റി. കെ
  • നൈന എൽ പൈ
  • ധന്യ ചന്ദ്രസേനൻ
  • നജാം എ. ജെ
  • പ്രഭിത
  • നദീറ
  • അഖിൽ
  • സുരേഷ്
  • ഭവ്യ

പൂർവ്വ വിദ്യാർത്ഥികൾ

  • രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്യുന്നു.
പ്രമാണം:IMG-20201001-WA0022 nerkazhcha.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കല, പ്രവൃത്തി പരിചയം, ആരോഗ്യ കായിക വിദ്യാഭ്യാസം
  • നേർക്കാഴ്ച
  • ദിനാചരണങ്ങൾ
         * ഗാന്ധി ജയന്തി 2020
         * എയ്ഡ്സ് ദിനം 2020

ക്ലബ്ബുകൾ

  • സാമൂഹ്യ ശാസ്ത്രം
  • സയൻസ് ക്ലബ്ബ്
  • English club (NEW HORIZON)
  • ഗണിത ശാസ്ത്ര ക്ലബ്

വഴികാട്ടി

{{#multimaps:9.597341, 76.505335| width=500px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ_മുഹമ്മദൻ_യുപിഎസ്&oldid=1069206" എന്ന താളിൽനിന്ന് ശേഖരിച്ചത്