എം .റ്റി .എൽ .പി .എസ്സ് വഞ്ചിത്രമലഭാഗം
എം .റ്റി .എൽ .പി .എസ്സ് വഞ്ചിത്രമലഭാഗം | |
---|---|
വിലാസം | |
വഞ്ചിത്രമലഭാഗം എം .റ്റി .എൽ .പി .സ്കൂൾ, , വഞ്ചിത്രമലഭാഗം തെക്കേമല 689654 | |
സ്ഥാപിതം | 1899 |
വിവരങ്ങൾ | |
ഫോൺ | 9446463053 |
ഇമെയിൽ | mtlpsvanchithramalabhagam@gmail.com |
വെബ്‍സൈറ്റ് | http://parayilschool.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38429 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർപ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലതാ മാത്യൂസ് |
അവസാനം തിരുത്തിയത് | |
28-11-2020 | MTLPS VANCHITHRAMALABHAGAM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി പഞ്ചായത്തിൽ ഒൻപതാം വാർഡിലെ ഏക പ്രാഥമിക വിദ്യാലയമാണിത്. മാർത്തോ്മമാ കോർപറേറ്റ് മാനേജ്‍മെന്റിൽ ഉൾപ്പെട്ട ഈ വിദ്യാലയം കൊല്ലവർഷം ആയിരത്തിഎഴുപത്തിയഞ്ചാമാണ്ടിൽ സ്ഥലവാസികളായ അൻപതോളം വീട്ടുകാർ ചേർന്ന് ഒരു പ്രാർത്ഥനാലയം ഉണ്ടാക്കണമെന്നുള്ള ആഗ്രഹത്തിൽ ഇപ്പോഴുള്ള സ്കൂൾ കെട്ടിടത്തിന്റെ ആദ്യ ഭാഗം രണ്ട് ക്ലാസ്സ് നടത്തത്തക്കവിധം ബലവത്തായ രീതിയിൽ പണികഴിപ്പിച്ചു. ആ കെട്ടിടത്തിൽ കുറച്ചുനാൾ കുടിപ്പള്ളികൂടം നടത്തി വന്നു. ഈ കാലയളവിൽ മാർത്തോമ്മ മാനേജ്ജ്മെന്റിന്റെ കീഴിൽ എയിഡഡ് പ്രൈമറി സ്കൂൾ ആക്കുന്നതിനു അനുവാദം ലഭിച്ചു . അങ്ങനെ രണ്ട് ക്ലാസുള്ള ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചു .ആദ്യത്തെ ഹെഡ് മാസ്റ്ററായി ശ്രീ കോളത്രയിൽ ശ്രീ . കെ . രാമൻപിള്ളയെ നിയമിച്ചു . സ്കൾ കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ പ്രാർത്ഥനാലത്തിന്റെ ചുമതലയിലായരുന്നു നടത്തിയിരുന്നത്.ആയിരത്തിതോണ്ണൂറാമാണ്ടിൽ കുട്ടികൾ അകലെപ്പോയി പഠിക്കുന്നത് പ്രയാസമായി തോന്നുകയും നാലു ക്ലാസുള്ള പ്രൈമറിസ്കൂളായി ഉയർത്തുകയും ചെയ്തു.വാലുപറമ്പിൽ എം.ഇ ഉമ്മൻ,ചെളികുഴിയിൽ സി.എം തോമസ് ഇവർ സ്കൂളിന്റെ അഭിവൃത്തിയ്ക്കായി പ്രവർത്തിച്ചവരിൽ പ്രമുഖരായിരുന്നു.ആയിരത്തിഒരുനൂറ്റിപതിനാറാമാണ്ട് ആയപ്പോഴേക്ക് കുട്ടികളുടെ സംഖ്യ ക്രമാതീതമായി വർദ്ധിച്ചു കെട്ടിടത്തിനു സ്ഥലം പോരാതു വന്നതിനാൽ ആയിരത്തിഒരുന്നൂറ്റിപതിനേഴാമാണ്ടിൽ കെട്ടിടം വീണ്ടും വിപുലപ്പെടുത്തി. മേൽകൂര ഓല മേയുന്നതു ബുദ്ധിമുട്ടായതിനാൽ പ്രാർത്ഥനാലയം തുക സമാഹരിച്ച് മേൽകൂര ഓടിട്ടു ഇന്നത്തെ നിലയിലാക്കി. സ്കൂൾ എൽ.എ.സി സജീവമായി പ്രവർത്തിക്കുന്നു. സ്കൂൾ അറ്റകുറ്റ പണികളുടെ മേൽനോട്ടം എൽ.എ.സി നിർവഹിക്കുന്നു. മാനേജുമെന്റിന്റെയും,പി.റ്റി.എ യുടേയും,പൊതുജനങ്ങുളുടേയും,അധ്യാപകരുടേയും ഒന്നിച്ചുള്ള പ്രവർത്തനം സ്കൂളിന്റെ വളർച്ചക്കു് നിദാനമായിത്തീർന്നിട്ടുണ്ട്.ഇന്ന് സമൂഹത്കിലെ പല ഉന്നതസ്ഥാനിയരും അവരുടെ വിദ്യാഭാസത്തിനു തുടക്കം കുറിച്ചത് ഈ വിദ്യാലയത്തിലാണ്. കുട്ടികളുടെ അക്കാദമിക മികവിനു പുറമെ കുട്ടികളുടെ സമഗ്രവികസനത്തിനും പ്രാധാന്യം നല്കുന്നു. എതു വെല്ലുവിളികളേയും നേരിടാനും, നന്മയുടേയും, ആത്മവിശ്വാസത്തിന്റെയും വിത്തുകൾ വിതച്ച് ഓരോ കുഞ്ഞുങ്ങളേയും അറിവിന്റെലോകത്തേക്ക് എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം
ഭൗതികസൗകര്യങ്ങൾ
പാറയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് വഞ്ചിത്രമലഭാഗം എം.റ്റി.എൽ.പി സ്ക്കൂൾ. ഒറ്റ കെട്ടിടമായി സ്ഥിതി ചെയ്യുന്നു.( അഞ്ചു ക്ലാസ് മുറികൾ, ഓഫീസ് റൂം, ഡൈനിംഗ് ഹാൾ, അടുക്കള, സ്റ്റോർറൂം) മേൽക്കൂര ഓടുമേഞ്ഞതും സ്കൂൾ കെട്ടിടം വൈദ്യുതീകരിച്ചതാണ്. ക്ലാസ് മുറികളിൾ ഫാനും,ലൈറ്റും ക്രമീകരിച്ചിട്ടുണ്ട് .ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ,ടോയിലറ്റ് സൗകര്യം ഉണ്ട്. കിണർ ഇല്ല. ജല ലഭ്യതയ്ക്ക് കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കണക്ഷൻ ഉപയോഗിക്കുന്നു. കുട്ടികൾക്ക് കൈീകഴുകാൻ ടാപ്പ് സൗകര്യം ഉണ്ട്. കുട്ടികളുടെ അക്കാദമിക വികസനത്തിനു അവശ്യമായ ഒരു ലാപ്പ്ടോപ്പ്, ഒരു പ്രോജക്ടർ,ഒരു ഡസ്റ്റോപ്പ്, ഒരു പ്രിന്റെർ, മൾട്ടിമീഡിയ സ്പീക്കർ സിസ്റ്റവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
== മുൻ സാരഥികൾ == പ്രഥമ അധാപകർ സ്കൂളിലെ മുൻ അദ്ധ്യാപകർ : 1. കെ. രാമൻപിള്ള 2. എം. എം മത്തായി 3. റ്റി. എം ഏബ്രഹാം
4.കെ.നാരായണപിള്ള 5.എം ചാൺഡി 6. വി.സി.മത്തായി 7.പി റ്റി മാതൃു 8.കെ.കെ മത്തായി 9. അന്നമ്മ റ്റി ഉമ്മൻ 10. സാറാമ്മ ഫിലിപ്പ് 11. പി.എം.മറിയാമ്മ 12.പി.വി.ശോശാമ്മ 13.പി.വി അന്നമ്മ 14. സൂസമ്മ കോശി 15. അന്നമ്മ തോമസ് 16 റെയിച്ചൽ ശാമുവേൽ 17.കോശി ജോർജ്ജ് 18.ഗ്രേസമ്മ ജോർജ്ജ് 19.സാലി കെ.ജെ 20.ലത മാത്യൂസ്
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
1. ലതാ മാതൃുസ് [HM] 2. മറിയാമ്മ കെ.ജെ[L.P.S.T]
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|