ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു .പി .എസ്സ് ഏറത്തുമ്പമൺ

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 27 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupserathumpamon (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് യു .പി .എസ്സ് ഏറത്തുമ്പമൺ
വിലാസം
ഏറത്തുമ്പമൺ

മാത്തൂർ പി ഒ ഓമല്ലൂർ പത്തനംതിട്ട
,
689647
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04682350473
ഇമെയിൽgupserathumpamon@gmail.com
കോഡുകൾ
സ്കൂൾ കോഡ്38434 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ & അപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീതാമോൾ സി . കെ
അവസാനം തിരുത്തിയത്
27-11-2020Gupserathumpamon


പ്രോജക്ടുകൾ




ചരിത്രം

കേരളത്തിലെ രാജവംശങ്ങളിൽ (എ ഡി ഏഴാം ശതകം )ഒന്നായ ചെന്നീർക്കര സ്വരൂപത്തിന്റെ പരദേവതയായ തുമ്പമൺ തുമ്പമൺശ്രീ വടക്കുംനാഥക്ഷേത്രത്തിന്റെ     അധീനതയിലുണ്ടായിരുന്ന എട്ടു കരകളിൽ ഒന്നായ ഏറത്തു തുമ്പമണ്ണിൽ,തിരുവിതാംകൂർ ഭരണകാലത്തു പ്രവർത്തനം ആരംഭിച്ച ജില്ലയിലെ തന്നെ വളരെ കുറച്ചു സ്കൂളുകളിൽ ഒന്നായ ഈ വിദ്യാലയംഎറതുമ്പമണ് പ്രൈമറി സ്കൂൾ അഥവാ കണിയാൻ പള്ളിക്കൂടം (കണിയാൻ സമുദായത്തിൽ പെട്ടവരുടെ  വീടിനു സമീപത്തായതിനാൽ) എന്ന് അറിയപ്പെട്ടു.  സ്ഥാപിച്ചത് 1932 -33 കാലഘട്ടത്തിലാണ്ണെന്ന് പറയപ്പെടുന്നു .കൃത്യമായ രേഖകൾ ലഭ്യമല്ല. 7 സെൻറ്  സ്ഥലത്തു  കെട്ടിടം പണിത പുലിപ്പുറത്തു വാദ്ധ്യാർ സ്കൂൾ സ്ഥാപിച്ചു. സെന്റ്.ജോർജ് ഓർത്തഡോൿസ് പള്ളിക്കു സമീപമാണ് പ്രവർത്തനം ആരംഭിച്ചത്.പ്രാരംഭകാലത്തു 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്ന ഈ വിദ്യാലയം ഓല കെട്ടിയ ഒറ്റ മുറി ഹാൾ ആയിരുന്നു എന്നു പറയപ്പെടുന്നു.

കേരളപ്പിറവിക്ക്‌ ശേഷം യശ്ശ:ശരീരനായ ആശാര്യത്തു മത്തായി സാർ ആണ് പ്രഥമ ഹെഡ്മാസ്റ്റർ എന്ന് പൂർവ വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു,ഈ സ്കൂളിന് ഫിറ്റ്നസ് കിട്ടാത്തതിനാൽ സർക്കാരിന് വിട്ടുകൊടുത്തു . പാച്ചുപിള്ള സാറിൻറെ മകൻറെ വീതം പൊന്നിൻ വിലക്കെടുത്തു. 65 സെൻറ് സ്ഥലം വിലക്കു വാങ്ങി . നാട്ടുകാരുടെ ശ്രമഫലമായി ആകെ ഒന്നര ഏക്കർ സ്ഥലത്തു സ്കൂൾ സ്ഥാപിച്ചു പ്രവർത്തിച്ചു വരുന്നു.1960 -65 കാലഘട്ടത്തിൽ വിദ്യാലയം ഓല മേയുന്നതിന് സാമ്പത്തികശേഷി ഇല്ലാത്തതിനാൽ സ്കൂൾ പൊളിഞ്ഞുവീഴുകയും വിദ്യാർഥികളുടെ പഠനം താത്കാലികമായി നിലച്ചു പോവുകയും ചെയ്തു.ഈ അവസരത്തിൽ മാന്ത്രമഠത്തിൽ ശ്രീ .പി .ഉണ്ണിക്കൃഷ്ണൻനായർ അദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കരിമ്പാട്ട് മില്ലിന്റെ ഒരു ഭാഗത്തു സ്കൂൾ പ്രവർത്തിക്കുവാൻ അവസരം നൽകുകയുണ്ടായി.തുടർന്ന് പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന അദ്ദേഹത്തിന്റെയും ശ്രീ .കെ കെ നായർ എം എൽ എ യുടെയും തഹസീൽദാർ ആയിരുന്ന ശ്രീ.നീലകണ്ഠനാചാരി ,ശ്രീ,സാമുവേൽ ശ്രീ,തോമസ് മത്തായിസാർ എന്നിവരുടെയും മറ്റു നാട്ടുകാരുടെയും സഹായത്തോടെ സ്കൂൾ മന്ദിരത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തി വിലയ്ക്കുവാങ്ങിയ സ്ഥലത്താണ് ഇന്നു കാണുന്ന മന്ദിരം നിലവിൽ വന്നത്.

ഭൗതികസൗകര്യങ്ങൾ

ഡെസ്ക്ടോപ്പ് ലാപ്ടോപ്പ് പ്രൊജക്ടർ സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്, ബി‌.എസ്‌.എൻ‌.എൽ .ഇൻറെർനെറ്റ്, വൈഫൈ സൗകര്യം സയൻസ് ലാബ്, ലൈബ്രറി, വിശാലമായ കളിസ്ഥലം

അധ്യാപകർ

  • ബീതാമോൾ സി . കെ (എഛ് എം )
  • രാജൻ പി കെ
  • ഷൈനി ഫിലിപ്പ്
  • റാണി കെ ജോയ്
  • സുശീൽകുമാർ പി കെ
  • ദീപ വാസുദേവൻ
  • കവിതാ കൃഷ്ണൻ
  • അനിത കെ ആർ

അനധ്യാപകർ

  • മനോജ്
  • സുനി

മുൻസാരഥികൾ

പി രാമചന്ദ്രൻനായർ പി സി മാത്യു എം ജി സുരേന്ദ്രൻ നായർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

എം രഞ്ജിത്

ശ്രീകൃഷ്ണദാസ് മാത്തൂർ

 സൂര്യസോമ 

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  സാമൂഹ്യശാസ്ത്ര ക്ലബ് 
  സയൻസ് ക്ലബ് 
  ഗണിതശാസ്ത്ര ക്ലബ് 
  ഇംഗ്ലീഷ്  ക്ലബ് 
  ജി .കെ  ക്ലബ് 
  • സീഡ് പ്രവർത്തനങ്ങൾ
  • നല്ലപാഠം
  • ചിത്രങ്ങൾ
 സ്വാതന്ത്ര്യദിന റാലി 
    

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി