ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.എസ് വെട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:47, 12 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38715 (സംവാദം | സംഭാവനകൾ)
ഗവ.എൽ.പി.എസ് വെട്ടൂർ
വിലാസം
പത്തനംതിട്ട


ജി എസ് എൽ പി എസ്, വെട്ടൂർ, കുമ്പഴ, പത്തനംതിട്ട ,പിൻ-689653
,
38715
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ04682334649
ഇമെയിൽgslpsvettoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38715 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേഴ്‌സി ഡാനിയേൽ
അവസാനം തിരുത്തിയത്
12-12-202038715


പ്രോജക്ടുകൾ


................................ == ചരിത്രം ==അക്ഷരവെളിച്ചത്തിന്റെ ദീപശിഖയുമായി മികവിന്റെ പാതയിലൂടെ വെട്ടൂർ ജി.എസ്.എൽ.പി.എസിന്റെ 73 വർഷങ്ങൾ പിന്നിട്ടു.

           ഈ സരസ്വതി ക്ഷേത്രത്തിന്റെ പടി വാതിലിലൂടെ കടന്നു പോയവരെ ഓർത്തെടുക്കുവാൻ, ഈ വിദ്യാലയം നാടിന്റെ ചരിത്രത്തെയും, സംസ്കാരത്തെയുംഎത്രമാത്രം സ്വാധീനിച്ചു എന്നു മനസ്സിലാക്കുവാൻ കാലയവനികയ്ക്ക് അപ്പുറം  കടന്നുപോയ ഗുരുക്കന്മാരെ മനസ്സുകൊണ്ട് നമിക്കുവാൻ, ഇനിയും കൂടുതൽ കർത്തവ്യ ബോധത്തോടെ മുന്നേറുവാൻ ഉള്ള തീരുമാനം എടുക്കുവാൻ,ഇതിലൂടെ കുറിക്കുന്ന വരികൾക്ക് സാധ്യമാണെങ്കിൽ ഞങ്ങൾ ധന്യരാണ്.
            സ്കൂളിന്റെ ചരിത്രവും കഴിഞ്ഞകാലങ്ങളിൽ പ്രവർത്തിച്ചവരെ കുറിച്ചുള്ള ഓർമകളും ഇപ്പോൾ പ്രവർത്തിക്കുന്നവരുടെ ദർശനവും കൊച്ചു മനസ്സുകളിൽ രൂപംകൊണ്ട കലാവാസനകളും വായനക്കാരുടെ കൈകളിൽ എത്തിക്കുവാൻ ഞങ്ങൾ ഇതിലൂടെ ശ്രമിക്കുന്നു.
              1947-48 കാലഘട്ടത്തിൽ കേരളത്തിലെ മാനേജ്മെന്റ് സ്കൂളുകൾ സർക്കാരിനെതിരെ നടത്തിയ സമരത്തിന്റെ ഭാഗമായി വളരെ ദിവസങ്ങളോളം പഠനം നടത്താതെ സ്കൂളുകൾ അടച്ചിട്ടു. ഈ പ്രത്യേക സാഹചര്യത്തിൽ വെട്ടൂരിലെ  കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനായി ഒരു പുതിയ സ്കൂൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് നാട്ടുകാർ പഠന സൗകര്യം ഒരുക്കാം എങ്കിൽ സ്കൂൾ അനുവദിക്കാമെന്ന് അന്നത്തെ സർക്കാർ ഉറപ്പുനൽകി.പഞ്ചായത്ത് മെമ്പർ ആയിരുന്ന ശ്രീ നാരായണ പിള്ള പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ വെട്ടൂർ കാരക്കാട് ഗോപാലകൃഷ്ണപിള്ളയുടെ വീട്ടിലും പുരയിടത്തിലും ആയി വെട്ടൂർ സ്പെഷ്യൽ എൽ.പി സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു.  ആദ്യകാല അധ്യാപകനായിരുന്ന ചെല്ലപ്പക്കുറുപ്പ് സാറിന്റെ ശിക്ഷണത്തിൽ സ്കൂളിൽ  വിദ്യാഭ്യാസംതുടങ്ങി. അതിനു ശേഷംസ്കൂൾ, വെട്ടൂർ നെടുമാനാൽ ജംഗ്ഷനിലുള്ള ഫാർമസി വൈദ്യന്റെ കെട്ടിടത്തിൽ തുടങ്ങി. തുടർന്ന് വെട്ടൂർ അമ്പലം ജംഗ്ഷനിൽ കൊരണ്ടിക്കര കേശവപിള്ള സാറിന്റെ പുരയിടത്തിൽ നാട്ടുകാരുടെ ശ്രമഫലമായി ഷെഡ് വെച്ച് സ്കൂൾ തുടങ്ങി.
             ഇപ്പോൾ  സ്കൂൾ നില കൊള്ളുന്ന സ്ഥലം പുതുശ്ശേരിൽ പുത്തൻവീട്ടിൽ നാരായണപിള്ള പരമേശ്വരൻപിള്ള സ്കൂൾ കമ്മിറ്റി ഖജാൻജി യായ പരുത്തിപ്പള്ളിൽ ഗോപാലപിള്ള പേർക്ക്  സർക്കാരിലേക്ക് ആയി  പ്രതിഫലം കൂടാതെ എഴുതി കൊടുത്തതാണ്. സ്കൂളിന്റെ പ്രരാംഭപ്രവർത്തനത്തിൽ പള്ളിക്കൂടം വിളയിൽ കുടുംബാംഗങ്ങൾ നൽകിയ സേവനങ്ങൾ വിസ്മരിയ്‌ക്കാവുന്നതല്ല

== ഭൗതികസൗകര്യങ്ങൾ ==ഭൗതികസൗകര്യങ്ങൾ

പ്രശസ്ത വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിന് സമീപത്തായി പ്രകൃതിരമണീയമായ പാറക്കെട്ടുകൾക്ക് മുകളിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന പാറേസ്കൂൾ എന്നറിയപ്പെടുന്ന നമ്മുടെ ഗവൺമെന്റ് സ്പെഷ്യൽ എൽ പി സ്കൂൾ നിലകൊള്ളുന്നത് .ഒരു ഓഫീസ് റൂമും 5 ക്ലാസ് റൂമുകളും അധ്യാപകനെതിരെ പ്രവർത്തനങ്ങൾക്കായി ഒരു മുറിയും ഉണ്ട് കൂടാതെ ആധുനിക സൗകര്യത്തോടു കൂടിയ ഒരു ഹൈടെക് സ്മാർട്ട് ക്ലാസ് റൂം നമ്മുടെ അഭിമാനമാണ്. ശാരീരിക വൈകല്യം ഉള്ള കുട്ടികൾക്ക് ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാൻ റാംപ് ഉണ്ട്. ഒരു ശിശുസൗഹൃദ പ്രീ പ്രൈമറി ക്ലാസ്സ് റൂം, ലൈബ്രറി, ഗണിതലാബ്, കമ്പ്യൂട്ടർ ലാബ്, ജൈവവൈവിധ്യ പാർക്ക്, സ്കൂളിൽ എത്തിച്ചേരാൻ വാഹന സൗകര്യം, ശിശു സൗഹൃദ ടോയ്ലറ്റ്, കലാകായിക പരിശീലനം, കമ്പ്യൂട്ടർ പരിശീലനം, എന്നിവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്തു മാസിക
ബാലസഭ
ഇക്കോ ക്ലബ്ബ്
പഠനയാത്ര
പതിപ്പുകൾ തയ്യാറാക്കൽ
ഹെൽത്ത് ക്ലാസുകൾ
ടാലന്റ് ലാബ്
പ്രവർത്തിപരിചയ ശിൽപ്പശാല

== മുൻ സാരഥികൾ ==ശ്രീമതി.ഏലിക്കുട്ടി എൽ.ജെ

ശ്രീമതി.രാജമ്മ എൻ. കെ
ശ്രീമതി.തങ്കമ്മ സി. കെ
ശ്രീമതി.കമലമ്മ എം. ഒ 
ശ്രീ.ബേബി കെ. എം
ശ്രീമതി.തങ്കമണി പി. എം
ശ്രീമതി.പൊന്നമ്മ കെ. ഐ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി.ഏലിക്കുട്ടി എൽ.ജെ

ശ്രീമതി.രാജമ്മ എൻ. കെ
ശ്രീമതി.തങ്കമ്മ സി. കെ
ശ്രീമതി.കമലമ്മ എം. ഒ 
ശ്രീ.ബേബി കെ. എം
ശ്രീമതി.തങ്കമണി പി. എം
ശ്രീമതി.പൊന്നമ്മ കെ. ഐശ്രീമതി. സജി ജോൺ 

ശ്രീ. സൈമൺ. കെ. സി ശ്രീമതി. വിനീജ. ഡി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==പ്രശസ്ത പൂർവവിദ്യാർത്ഥികൾ

ഡോക്ടർ രാജു രാജു കെ ജോർജ് പ്രൊഫസർ& ഹെഡ്
ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് ഓഫ് സ്പെയ്സ് (ഐ. ഐ. എസ്. ടി)

==മികവുകൾ==ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ മേളകളിൽ സബ്ജില്ലാ തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. ഉപജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ അഭിമാനാർഹമായ രീതിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഷാപ്രയോഗം മെച്ചപ്പെടുത്തുന്ന പദ്ധതികളായ 'മലയാളത്തിളക്കം', 'ഹലോ ഇംഗ്ലീഷ് '. എന്നിവയും വിഷയ ബന്ധിതമായ 'ശ്രദ്ധ', 'ഗണിതവിജയം', ' ഉല്ലാസ ഗണിതം' എന്നിവയും നടത്തിവരുന്നു. കുട്ടികളുടെ ആരോഗ്യ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഹെൽത്ത് ക്ലാസുകൾ നൽകി വരുന്നു. യോഗ പരിശീലനം ഒരു വൺഡേ പ്രോഗ്രാമായി നടത്തി. കൂടാതെ എൽഎസ്എസ് പരിശീലനവും നൽകി വരുന്നു.

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

==അദ്ധ്യാപകർ== ശ്രീമതി. മെഴ്‌സി ഡാനിയേൽ(ഹെഡ്മിസ്ട്രെസ് )

ശ്രീമതി . സ്മിതാ.  കെ
ശ്രീമതി . ബിനുമോൾ. എസ് 
ശ്രീമതി.  അഭില. ജെ.  എസ് 
ശ്രീമതി .  ശ്രീജ സന്തോഷ്‌



ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_വെട്ടൂർ&oldid=1063855" എന്ന താളിൽനിന്ന് ശേഖരിച്ചത്