പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട
ചരിത്ര പ്രധാനമായ പന്തളത്തിനടുത്ത് കുളനട പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്.
പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട | |
---|---|
വിലാസം | |
കുളനട കുളനട പി.ഒ, , പതതനംതിട്ട 689503 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04734260255 |
ഇമെയിൽ | phskulanada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38096 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Dr.ചന്ദ്രകുമാർ.കെ |
പ്രധാന അദ്ധ്യാപകൻ | പൊന്നമ്മ പി സി |
അവസാനം തിരുത്തിയത് | |
09-11-2020 | 38096 |
കുളനട പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹയർസെക്കന്ററി വിദ്യാലയമാണ് ഇത്.
ചരിത്രം
1968 ജൂണിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കുളനട ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലാണ് ഈ സ്കൂൾ സ്ഥാപിക്കപെട്ടത്. 2004-ൽ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
2018 -ൽ ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. ഹൈ സ്കൂളിന്റെ മൂന്നാമത്തെ ഇംഗ്ലീഷ് മീഡിയം ബാച്ചാണ് 2020 ൽ എസ്എസ്എൽസി പരീക്ഷ എഴുതി പാസ് ആയത്.ഹൈടെക് ക്ലാസ്റൂമുകൾ ,കമ്പ്യൂട്ടർ ലാബ്,നവീകരിച്ച ക്ലാസ്റൂമുകൾ ,നൂൺഫീഡിങ് ഡൈനിങ്ങ് ഹാൾ ,മഴവെള്ളസംഭരണികൾ ഇവയെല്ലാം സ്കൂളിന്റെ ഭൗതീക സൗകര്യങ്ങളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. എൻഎസ്എസ്
. ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1968 ജൂൺ 03 - 1982 മെയ് 27 | ഇറവങ്കര ഗോപാലകുറുപ്പ് |
1982 മെയ് 28 - 1997 മാർച്ച് 31 | sri രാജശേഖരൻ.എൻ |
1997 ഏപ്രിൽ 1 - 2003 മാർച്ച 31 | smt. വിമലമ്മ.ഡി |
2003 ഏപ്രിൽ 1 - 2007 മാർച്ച് 31 | smt. സരള.ബി |
2007 ഏപ്രിൽ- 1 -20120CT | sri എൻ.വി.മഹേഷ് കുമാർ(ഇൻ ചാർജ്) |
2012NOV-2013 MARCH | smtമേരിക്കുട്ടി |
2013APRIL-2013JULY | sriഎൻ വി മഹേഷ്‌കുമാർ |
2013 aug-2017may | smt പൊന്നമ്മ പി സി |
2017june-2019 may | smt.ഓമനയമ്മ |
2019june-2020oct | sri.കെ മുരുകേശൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ശ്രി.ജോസ് ബേബി (ഡെപ്യൂട്ടി സ്പീക്കർ) ഡോ.വിപിന ചന്ദ്രൻ (ചാങ്ങേത്ത് ഹോസ്പിറ്റൽ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.2448434,76.671377|zoom=15}}
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )