"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/ പ്രവാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രവാസി | color= 2 }} <center> <poem> മി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=    2
| color=    2
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

14:44, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രവാസി

മിഴിനീരു കവിയുന്ന കാലത്തിലെന്നോ
ഉയരുന്ന കൈകൾക്ക് തളർച്ചയെന്നോ
കാണാൻ കൊതിക്കുന്നു മുഖങ്ങളിൽ പലതും
ഒരു നോക്കുമാത്രം ഒരുനാളിലെങ്കിലും
പ്രപഞ്ചത്തിലർപ്പിച്ച ജീവിതം
കാണുമ്പോളിന്നു പലർക്കും മടുപ്പതെന്നോ
ഒരുവാക്കു മിണ്ടാതെ ഒരു നോക്കുകാണാതെ
ഒരു പാടുകാലം തളർന്നിരുന്നു
മിഴിനീരു കരയടുക്കും ദിനമിതുവരെയും
ഓരോ ദിനവും ജീർണ്ണിച്ചുപോയി
പുഴുവരിച്ച മണലാരണ്യത്തിലെവിടെയോ
ഒഴുകുന്ന വിയർപ്പിന്റെ ഗന്ധമിന്നാർക്കും
അശുദ്ധമെന്നോ മടുത്തുവെന്നോ
പച്ചയ്ക്കുചൊല്ലിയാൽ എന്തിനെന്നറിയില്ല
മാംസപിണ്ഡമാംവരെ നീങ്ങിടുമോ
ഈ നഗരത്തിനുള്ളിലെ ജീവിതം
 

ഫാത്തിമ നിഹ. എൻ
10 Q തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത