"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/അക്ഷരവൃക്ഷം/സർഗ തീരങ്ങൾ തേടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അക്ഷര വൃക്ഷം) |
No edit summary |
||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= കഥ}} |
08:04, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സർഗ തീരങ്ങൾ തേടി....
അത് വന്നണഞ്ഞെതങ്ങയെന്നോ അതെന്നിൽ വരുത്തിയ പരിവർത്തനങ്ങളെന്തെനന്നോ എനിക്കോ എന്നെ അറിയുന്നവർക്കോ അറിയില്ല. കാലാനുവർത്തിയിൽ പെയ്തൊഴിയുന്ന പേമാരിയിൽ നിന്നോ അതോ ചിത്രശലഭത്തിന്റെ ചിറകടിനാദത്തിൽ നിന്നോ പയർമണി വിത്തുകളിൽ നിന്ന്‌പൊട്ടിമുളച്ചതാണോ എന്നതിൽ നിന്നോ... ഒരു നിശ്ചയവുമില്ല. മനസിന്റെ കാണാ കോണിൽ എവിടെയോ പൂട്ടി വെച്ചിരുന്ന, കൂട്ടിലടച്ചിരുന്ന പക്ഷി ചക്രവാള സീമ ലക്ഷ്യമിട്ട് ആനന്ദത്തോടെ കുതിച്ചു പായുകയാണ്. അതിന്റെ കരുത്തിനെ വെല്ലാൻ ലോകത്തിലൊരു ശക്തിക്കും കഴിയില്ല. അതെന്റെ സ്വത്താണ്, എന്റെ മാത്രം...! ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇതെന്നെ വന്ന് വാരിപ്പുണർന്നത്. എന്റെ ജീവ ആയുസിലെവിടെയോ മിന്നൽ വേഗത്തിൽ രോമാഞ്ചം പുളകമണിഞ്ഞു. അറിയില്ല, എന്താണത്...? ഞാൻ സി.ഐ.ഡിയെപ്പോലെ അന്വേഷണം തുടങ്ങി. ആ ഒരു അനുഭവം എനിക്ക് സമ്മാനിച്ച അനുഭൂതി മറ്റൊന്നിൽ നിന്നും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. എന്റെ മലയാളം ടീച്ചറാണ് എന്നിലെ എന്നിലെ കലയെ തൊട്ടുണർത്തിയത്. ഞാനെന്നും സ്മരിക്കുന്നബഹുമാനിക്കുന്ന എന്റെ അനുപമ ടീച്ചർ. എന്നിലെവിടെയോ പതുങ്ങിയിരുന്ന സർഗ ശേഷി എന്ന ആയുധത്തിന് ലോകത്തെ തന്നെ മാറ്റിമറിക്കാൻ കഴിയുമെന്നും വിപ്ലവം സൃഷ്ടിക്കാൻ കഴിയുമെന്നും ഞാൻ മനസിലാക്കിത്തുടങ്ങി. ആദ്യമായി ഞാൻ സ്ക്കൂൾ തല മത്സരത്തിന് കഥാ രചനയ്ക്കായെത്തി. എന്റെ മുഖത്ത് തളം കെട്ടിയിരുന്ന ആശങ്കകളും, മാനസിക സംഘർഷങ്ങളുമെല്ലാം കഥയെഴുതിത്തുടങ്ങിയപ്പോൾ മാഞ്ഞു പോയി എന്നോർക്കുമ്പോൾ എനി ക്കത്ഭുതം തോന്നുന്നു. കഥയെഴുതി കഴിഞ്ഞിട്ടും എന്റെ ഭാവത്തിന് ഒരു ഭേദ മുണ്ടായില്ല. ഉടൻ ഫലം പ്രഖ്യാപിക്കുകയാണ്. ഒരു വനത്തിനുള്ളിൽ നിസ്സഹായയെപ്പോലെ ഞാൻ വേദിയിലേക്ക് നോക്കിയപ്പോൾ ഹൃദയം നിലച്ചുപോയതായി എനിക്ക് തോന്നി. ഉടൻ പ്രഖ്യാപനം ; ഒന്നാം സ്ഥാനം... കുമാരി ... അഞ്ജിത എസ്! എന്റെ കാതുകളെ എനിക്ക് വിശ്വസിക്കാനായില്ല. ആകെ പുലമ്പൽ സ്വരങ്ങൾ ... ഞാൻ പ്രതിമയെപ്പോലെ നിശ്ചലമായി നിൽക്കുന്ന കൗതുകമുണർത്തുന്ന കാഴ്ച്ച കണ്ട് അനുപമ ടീച്ചർ എന്റെ ചുമലിൽ തട്ടി ... "വിജയിക്ക് അഭിനന്ദനങ്ങൾ..." എന്നു പറഞ്ഞപ്പോഴാണ് എനിക്കൊരു ചലനമുണ്ടായത്. അവബോധാവസ്ഥയിൽ വേദിയിലേക്കോടി ആരെയും നോക്കി പുഞ്ചിരിച്ചു പോലും കാണിക്കാതെ സ്വാർത്ഥയെന്നോണം സമ്മാനം വാങ്ങി. ഈ സംഭവത്തിന് ശേഷം എന്റെ കൂട്ടുകാർ എന്നെ " കൊലാകാരി "യെന്നു വിളിച്ചു കളിയാക്കാൻ തുടങ്ങി. ആദ്യമൊക്കെ എനിക്ക് ഇത് അസഹനീയമായി തോന്നിയെങ്കിലും പിന്നീട് ഞാനതെന്റ " തൂലികാനാമ "മായി സ്വ കരിക്കുകയാണുണ്ടായത്. "എന്റെ കഥ " അത്ര നന്നായോ എന്ന് ഞാൻ സ്വയം ചോദിച്ചെങ്കിലും കൃത്യമായ, വ്യക്തമായ ഒരുത്തരം ലഭിച്ചില്ല എന്നത് എന്നെ ആശയക്കുഴപ്പത്തിലാക്കി. ഈ ഒറ്റ ഒരനുഭവം എന്നിൽ ആത്മവിശ്വാസം പകർന്നു നൽകുകയും അതിലുപരി കുട്ടികളുടെ ഇടയിൽ ഷൈൻ ചെയ്യാനുള്ള ഒരവസരവും കൂടിയായി ഞാനിതിനെ വിനിയോഗിച്ചു. വേനൽക്കാലത്തിന്റെ തീക്ഷ്ണതയ തളർന്ന്, അലസമായി ഇലകൾ കുഴഞ്ഞു വീഴുകയെന്നോണം കൊഴിയാൻ തുടങ്ങ. ആഴ്ച്ചകൾ കഴിഞ്ഞു, മാസങ്ങളായി. ആഴ്ചകൾ മാസങ്ങളായും മാസങ്ങൾ വർഷങ്ങളായും മാറിയത് എന്റെ ജീവിതം എന്നെ അറിയിച്ചിട്ടില്ല. നഗരവൽക്കരണത്തിന്റെയും അത്യാധുനികതയുടെയും കാലഘട്ടം. ഇന്ന് ഞാൻ അറിയപ്പെടുന്ന എഴുത്തുകാരിയാണ്. ഈ സന്ദർഭത്തിൽ എന്റെ ഈ വിജയത്തിന്, പ്രൗഢിക്ക് , അഭിമാന ബോധത്തിക്കെല്ലാം ഞാൻ നന്ദി പറയുന്നത് ദൈവത്തിനും എന്റെ അനുപമ ടീച്ചർക്കുമാണ്. ഒന്നുമല്ലാതിരുന്ന എന്നെ ജീവിതത്തിൽ മുന്നേറാൻ പ്രചോദനമേകിയ, ആത്മവിശ്വാസം നൽകിയ ഇവരെ ഓർമ്മിച്ചില്ലെങ്കിൽ ഇന്നത്തെ എന്റെയീ വിജയം തികച്ചും പരാജയമാണെന്നു പറയേണ്ടിവരും. "മാതാ-പിതാ ഗുരു ദൈവം"...ഇവരാണെന്റെ വിജയത്തിന് പ്രധാന പങ്ക് വഹിച്ചത്...!
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ