"ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 41: | വരി 41: | ||
===ഗതാഗതം=== | ===ഗതാഗതം=== | ||
ദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്കായി ബസ് സൗകര്യം വിദ്യാലയത്തിനുണ്ട്. പി.രാജീവ് എം.പിയുടെ ഫണ്ടിൽ നിന്നും ലഭിച്ച ബസ്സ് നീറിക്കോട്, കൊടുവഴങ്ങ,പാനായിക്കുളം,കൂനമ്മാവ്, കരിങ്ങാംതുരുത്ത് എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ യാത്രാ സഹായത്തിനായി ഉപയോഗിക്കുന്നു. | ദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്കായി ബസ് സൗകര്യം വിദ്യാലയത്തിനുണ്ട്. പി.രാജീവ് എം.പിയുടെ ഫണ്ടിൽ നിന്നും ലഭിച്ച ബസ്സ് നീറിക്കോട്, കൊടുവഴങ്ങ,പാനായിക്കുളം,കൂനമ്മാവ്, കരിങ്ങാംതുരുത്ത് എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ യാത്രാ സഹായത്തിനായി ഉപയോഗിക്കുന്നു. | ||
==പ്രധാന വ്യക്തികൾ== | ==പ്രധാന വ്യക്തികൾ== | ||
14:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി | |
|---|---|
| പ്രമാണം:GHSS Kongorpilly.jpg | |
| വിലാസം | |
കൊങ്ങോർപ്പിള്ളി 683518 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1915 |
| വിവരങ്ങൾ | |
| ഫോൺ | 04842515505 |
| ഇമെയിൽ | ghs14kongorpilly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25104 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഗിരിജ |
| പ്രധാന അദ്ധ്യാപകൻ | പ്രദീപ് നരോത്ത് |
| അവസാനം തിരുത്തിയത് | |
| 20-04-2020 | Ghsskgply |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
എറണാകുളം ജില്ലയിൽ ആലങ്ങാട് പഞ്ചായത്തിലുൾപ്പെടുന്ന കൊങ്ങോർപിള്ളി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗവ: ഹയർ സെക്കന്ററി സ്‌കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത് 1915ലാണ്. സ്കൂൾ സ്ഥാപിതമായനാൾ മുതൽ കുറേ വർഷങ്ങളിൽ താൽക്കാലികമായി പണിതുയർത്തിയ ഒരു ചെറിയ കെട്ടിടത്തിലാണ് അധ്യയനം നടത്തിയിരുന്നത്. സാധാരണക്കാർ ഇടതിങ്ങി വസിക്കുന്ന ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കിയ ഈ അക്ഷരമുറ്റം ഏവർക്കും അനുഗ്രഹദായകമായി മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മറികടന്ന് 1980ൽ ഹൈസ്കൂൾ എന്ന പദവിയിലേക്കുയർന്നു. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾ മനസ്സിലാക്കി 1983ൽ ആദ്യത്തെ എസ്.എസ്. എൽ. സി. ബാച്ച് പുറത്തു വന്നു. പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തികൊണ്ട് 2000ൽ ഹയർസെക്കന്ററി വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. കൊമേഴ്‌സ്, സയൻസ്, വിഭാഗങ്ങളിലായി മികച്ച നിലവാരം പുലർത്തിപോരുന്നു.
പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി 2007 -ൽ പി.റ്റി.എ. യുടെ സഹകരണത്തോടെ പ്രീ-പ്രൈമറി ആരംഭിച്ചു. ഗതാഗതയോഗ്യമായ റോഡ്, കുട്ടികൾക്ക് പഠനം രസകരവും ഫലപ്രദവുമാകാൻ മികച്ച ലൈബ്രറി, ഇന്റർനെറ്റ് സംവിധാനത്തോടുകൂടിയ കാര്യക്ഷമമായ ഹൈസ്‌കൂൾ -ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം സജ്ജമാക്കിയ സയൻസ് ലാബുകൾ എന്നിവ മികച്ച നിലവാരം പുലർത്തുന്നവയാണ്.
ഗതാഗതം
ദൂര സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്കായി ബസ് സൗകര്യം വിദ്യാലയത്തിനുണ്ട്. പി.രാജീവ് എം.പിയുടെ ഫണ്ടിൽ നിന്നും ലഭിച്ച ബസ്സ് നീറിക്കോട്, കൊടുവഴങ്ങ,പാനായിക്കുളം,കൂനമ്മാവ്, കരിങ്ങാംതുരുത്ത് എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികളുടെ യാത്രാ സഹായത്തിനായി ഉപയോഗിക്കുന്നു.
പ്രധാന വ്യക്തികൾ
ഡോക്ടർ.സുധികുമാർ
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടെറെ വ്യക്തികൾ പ്രശസ്തരായിട്ടുണ്ടെങ്കിലും എടുത്തുപറയേണ്ട ഒരു പേരാണ് ഗവേഷകനായ ഡോക്ടർ.സുധികുമാറിന്റേത്. അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള സർവ്വവിഞ്ജാനകോശം തയ്യാറാക്കുന്ന പദ്ധതിയിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ വിവിധഭാഷകളിലെ പതിനേഴു ഗവേഷകരാണ് ഈ പദ്ധതിയിലുള്ളത്. ഇപ്പോൾ ബൽജിയത്തിലെ ഗെന്റ് യൂണിവേഴ്സിറ്റിയിലും , തേവര സേക്രട്ട് ഹാർട്ട് കോളേജിലുമായി ചിലന്തികളുടെ പരിണാമത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഡോക്ടർ.സുധികുമാർ. ഇദ്ദേഹം തൊണ്ണൂറ്റിമൂന്ന് ബാച്ചിലാണ് ഇവിടെ നിന്നും എസ്.എസ്.എൽ.സി വിജയിച്ചത്.
അഭിലാഷ്
വഴി
ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റോപ്പിൽ നിന്നും വിദ്യാലയത്തിലേക്ക് ഏതാണ്ട് മുന്നൂറ് മീറ്റർ ദൂരം ഉണ്ട്. ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. സ്കൂൾ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങിയാൽ മതിയാകും. കൂടാതെ പാനായിക്കുളം വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറി കൊങ്ങോർപ്പിള്ളി സ്റ്റോപ്പിൽ ഇറങ്ങിയാലും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയും. പാനായിക്കുളം വഴിയുള്ള ബസ്സുകളിൽ കയറിയാൽ വിദ്യാലയത്തിലേക്കു ഏകദേശം ഒരു കിലോമീറ്റർ കാൽനടയായും സഞ്ചരിക്കേണ്ടി വരും.
വിലാസം
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി
കൊങ്ങോർപ്പിള്ളി. പി.ഒ
ആലുവ,
പിൻ : 683525
ഫോൺ: +914842515505
ഇമെയിൽ : ghsskongorppilly@gmail.com
വഴികാട്ടി
{{#multimaps: 10.1053163, 76.2747989 | width=800px | zoom=16}}
ചിത്രശാല
- വിദ്യാലയം
-
ഹൈസ്കൂൾ വിഭാഗം
-
പുരസ്കാരചടങ്ങ്
-
വിദ്യാലയത്തിന്റെ പൂമുഖം
-
സ്കൂൾ അസ്സംബ്ലി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 25104
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ